പിണറായിയുടെ തേമ്പിയ ഭരിഷ്ടം ചുമക്കാൻ 1.10കോടി..! അമ്പോ.. സ്വർണം ഫിറ്റ് ചെയ്ത സാധനം...!

പോണപോക്കിന് എല്ലാം നക്കിവടിക്കും
ഭരണം തീരാൻ 5 മാസം ബാക്കി നിൽക്കേ മുഖ്യമന്ത്രിക്കു പുതിയ 2 കാറുകൾ വാങ്ങാൻ 1.10 കോടി രൂപ തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടത്തിനിടയിലും സർക്കാർ അനുവദിച്ചതാണു പുതിയ വാർത്ത. ഭരണം തീരാറായോ എന്നതു നോക്കിയല്ല, കാർ ഓടിത്തീരാറായോ എന്നതു കണക്കിലെടുത്താണു മുഖ്യമന്ത്രിയും മന്ത്രിമാരും ഉൾപ്പെടെ വിവിഐപികളുടെ കാർ മാറ്റം. ഇസഡ് പ്ലസ് സുരക്ഷയുള്ള മുഖ്യമന്ത്രിക്ക് സുരക്ഷാ പ്രശ്നമുണ്ടെന്നു കണ്ടാൽ എപ്പോൾ വേണമെങ്കിലും മാറ്റുകയും ചെയ്യാം. 2022 ജൂലൈയിലാണു മുഖ്യമന്ത്രി ഒടുവിൽ കാർ മാറ്റിയത്. ഇപ്പോൾ 3 വർഷവും 5 മാസവുമായിരിക്കുന്നു. ഒന്നരലക്ഷം കിലോമീറ്ററിലേറെ മുഖ്യമന്ത്രിയുടെയോ, മന്ത്രിമാരുടെയോ കാർ ഓടാറില്ല. അതു സുരക്ഷാ പ്രശ്നമുണ്ടാക്കുമെന്നാണ് ഇന്റലിജൻസ് വിഭാഗത്തിന്റെ നിഗമനം. മുഖ്യമന്ത്രി പുതിയ കാർ വാങ്ങുന്നതിനൊപ്പംതന്നെ ചർച്ചയാണ്, ഇനി വാങ്ങാനിരിക്കുന്നത് ഏതു കാറാണെന്നത്. അതിന്റെ നിറവും കറുപ്പായിരിക്കുമോ എന്ന ചർച്ചയും സജീവം.
സാമ്പത്തിക പ്രതിസന്ധി കാലത്ത് മുണ്ടുമുറുക്കി ഉടുക്കണമെന്ന് ജനങ്ങളോട് സദാ ഉരുവിടുന്ന മുഖ്യമന്ത്രിക്ക് ട്രഷറി നിയന്ത്രണം ഒഴിവാക്കി പുതിയ കാറുകൾ വാങ്ങുന്നു. ഇതിനായി ഒരുകോടി പത്തുലക്ഷം രൂപ അനുവദിച്ചു. സർക്കാരിൻ്റെ കാലാവധി തീരാൻ ആറ് മാസം മാത്രം അവശേഷിക്കെയാണ് ഈ ധൂർത്ത്. ധനമന്ത്രി കെ.എൻ.ബാലഗോപാലാണ് ഇന്ന് (ഡിസംബർ 1) തുക അനുവദിച്ച് ഉത്തരവിറക്കിയത്. അധിക ഫണ്ടായാണ് തുക അനുവദിച്ചിരി ക്കുന്നത്.
കഴിഞ്ഞ ഓഗസ്റ്റ് 19 മുതലാണ് കേരളത്തിൽ ട്രഷറി നിയന്ത്രണം കടുപ്പിച്ചത്. 10 ലക്ഷം രൂപയിൽ കൂടുതലുള്ള ബില്ലുകൾ പാസാക്കാൻ ധനവകുപ്പിന്റെ പ്രത്യേക അനുമതി വേണം എന്നതായിരുന്നു പ്രധാന നിബന്ധന. നാല് മാസമായിട്ടും ഈ നിയന്ത്രണം ഇപ്പോഴും തുടരുകയാണ് എന്നിരിക്കെയാണ് ട്രഷറി നിയന്ത്രണത്തിൽ നിന്ന് ഇളവ് നൽകി മുഖ്യമന്ത്രിക്ക് വാഹനം വാങ്ങാൻ 1.10 കോടി ഉടൻ ലഭ്യമാക്കാൻ ധനവകുപ്പ് തീരുമാനിച്ചത്.
നിലവിലുള്ള രണ്ട് കിയ കാർണിവൽ കാറുകൾക്ക് പകരമായാണ് പുതിയ വാഹനങ്ങൾ. വാഹനത്തിന്റെ നിറം ‘കറുപ്പ്’ തന്നെയാകുമെന്നാണ് സൂചന. 2020ൽ കോവിഡ് കാലത്ത് ഏർപ്പെടുത്തിയ സാമ്പത്തിക നിയന്ത്രണങ്ങൾ തുടരുകയായിരുന്നു. ഇത് ഒരുവർഷത്തേക്ക് കൂടി നീട്ടിക്കൊണ്ട് അടുത്തിടെ ഉത്തരവ് ഇറങ്ങിയിരുന്നു. കടുത്ത സാമ്പത്തിക ഞെരുക്കം തുടരുമ്പോഴും ഖജനാവിന് ഇത്ര ഭാരം അടിച്ചേൽപിക്കാൻ ആർക്കും മടിയില്ല എന്നതാണ് ശ്രദ്ധേയം.
ഇപ്പോൾ മുഖ്യമന്ത്രി ഉപയോഗിക്കുന്ന കിയ കാർണിവൽ കാർ 33 ലക്ഷം ചിലവിട്ട് വാങ്ങിയത് 2022 ജൂണിലാണ്. ബുള്ളറ്റ് പ്രൂഫ് സുരക്ഷ ഉള്ളതായിരുന്നു ഇത്. ആ വർഷം ജനുവരിയിൽ തന്നെ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് മൂന്ന് ഇന്നോവ ക്രിസ്റ്റ കാറുകളും ഒരു ടാറ്റാ ഹാരിയറും വാങ്ങാൻ 62.46 ലക്ഷം രൂപ അനുവദിച്ചിരുന്നു.
https://www.facebook.com/Malayalivartha
























