2007 നവംബര്‍ ഒന്നിന് രാത്രിയില്‍ പൂനെയില്‍ നടന്ന അതിക്രൂര പീഡനകൊലപാതകം

ജ്യോതി കുമാരി എന്ന 22 വയസ്സുകാരിയെയാണ് മൃഗീയമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം. ക്രൂരമായ കൊലപാതകമായിരുന്നു 2007 നവംബര്‍ ഒന്നിന് രാത്രിയില്‍ പൂനെയില്‍ നടന്നത്. കൃത്യമായ ആസൂത്രണമായിരുന്നു അത്. ജ്യോതിയെപ്പോലൊരു സുന്ദരിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുക എന്നതായിരുന്നു ആ ക്രിമിനലുകളുടെ ലക്ഷ്യം. 26കാരനായ പുരുഷോത്തം വറോഡക്കും 19കാരനായ പ്രദീപ് യശ്വന്ത് കക്കോഡെക്കും കോടതി വിധിച്ചത് വധശിക്ഷയായിരുന്നു.
പൂനെ നഗരത്തിലെ വിപ്രോ ക്യാമ്പസ്, അന്ന് ആ ക്യാമ്പസില്‍ ജോതികുമാരി ചൗധരി എന്ന 22കാരിക്ക് അവസാനത്തെ ദിവസമായിരുന്നു. ഉത്തര്‍പ്രദേശിലെ ഘോരഖ്പൂര്‍ സ്വദേശിനിയായ ജ്യോതി പൂനെയില്‍ തന്റെ ചേച്ചിക്കും അളിയനും ഒപ്പമായിരുന്നു താമസിച്ചിരുന്നത്. വിപ്രോയിലെ ജോലി രാജിവെച്ച് നവംബര്‍ മൂന്നിന് പുതിയൊരു കമ്പനിയില്‍ ചേരാനിരിക്കുകയായിരുന്നു അവള്‍. വരാനിരിക്കുന്ന പുതിയൊരു ജീവിതത്തിന്റെ സന്തോഷത്തിലായിരുന്നു ജ്യോതി അന്ന് ഓഫീസ് വിട്ടിറങ്ങിയത്. എന്നാല്‍ അത് വിപ്രോയിലെ അവസാന ദിവസം മാത്രമല്ല, ജീവിതത്തിലെ തന്നെ അവസാനത്തെ ദിവസമാണെന്ന് അവള്‍ അറിഞ്ഞിരുന്നില്ല.
പതിവുപോലെ ജ്യോതിയെ കൊണ്ടുപോകാന്‍ കമ്പനിയുടെ ക്യാബ് എത്തി. സമയം രാത്രി 10 മണി. പുരുഷോത്തം വറോഡ എന്ന െ്രെഡവറായിരുന്നു വണ്ടി ഓടിച്ചിരുന്നത്. കൂടെ പ്രദീപ് യശ്വന്ത് കൊക്കാഡെ എന്ന അയാളുടെ സുഹൃത്തും ഉണ്ടായിരുന്നു. ഇരുവരെയും മുന്‍പരിചയം ഉള്ളതുകൊണ്ട് ജ്യോതിക്ക് വണ്ടിയില്‍ കയറുമ്പോള്‍ യാതൊന്നും തോന്നിയിരുന്നില്ല. കമ്പനിയുടെ ക്യാബ് ആയതുകൊണ്ട് തികഞ്ഞ സുരക്ഷിതത്വ ബോധവും ഉണ്ടായിരുന്നു. അവള്‍ കാറിന്റെ പിന്‍സീറ്റിലേക്ക് കയറി. ഹിഞ്ചവാടിയിലെ വിപ്രോ ക്യാമ്പസിലേക്കുള്ള യാത്രയ്ക്കിടെ ജ്യോതി തന്റെ ബോയ്ഫ്രണ്ടുമായി ഫോണില്‍ സംസാരിക്കാന്‍ തുടങ്ങി.
ഇരുവരും സംസാരത്തില്‍ മുഴുകിയിരിക്കെ, കാര്‍ പതിവ് റൂട്ടില്‍ നിന്നും മാറി സഞ്ചരിക്കുന്നതായി ജ്യോതിക്ക് തോന്നി. പരിചയമില്ലാത്ത വഴികളിലൂടെ കാര്‍ നീങ്ങുന്നത് കണ്ടപ്പോള്‍ ഒരു നേരിയ ആശങ്ക അവളിലുണ്ടായി. ഏകദേശം 40 മിനിറ്റുകള്‍ കഴിഞ്ഞപ്പോള്‍ വിജനമായൊരിടത്ത് കാര്‍ പെട്ടെന്ന് നിന്നു. എന്താ നിര്‍ത്തിയതെന്ന് ജ്യോതി ചോദിച്ചു. 'ടയര്‍ പഞ്ചറായതാണ് മാഡം', ഞാന്‍ ഒന്ന് നോക്കട്ടെയന്നു പറഞ്ഞ് പുരുഷോത്തം മറുപടി നല്‍കി. ശേഷം കാറില്‍ നിന്നും ഇറങ്ങി. പിന്നാലെ പ്രദീപ് യശ്വന്തും പുറത്തിറങ്ങി. ഫോണില്‍ സംസാരിച്ചു കൊണ്ടിരുന്ന ബോയ്ഫ്രണ്ടിനോട് ജ്യോതി കാര്യം പറഞ്ഞു. 'ഇവിടെ കാര്‍ പഞ്ചറായി കിടക്കുകയാണ്, സ്ഥലം ആകെ വിജനമാണ്.' അവളുടെ ശബ്ദത്തില്‍ ഭയം നിഴലിച്ചു തുടങ്ങിയിരുന്നു.
സംശയം തോന്നിയ ബോയ്ഫ്രണ്ട് ഫോണ്‍ െ്രെഡവര്‍ക്ക് കൊടുക്കാന്‍ ജോതിയോടു പറഞ്ഞു. പുരുഷോത്തം ഫോണ്‍ വാങ്ങി, 'ഒന്നും പേടിക്കാനില്ല, ടയര്‍ പഞ്ചറായതാണ്, ഉടനെ ശരിയാക്കാം,' എന്ന് പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു. പിന്നീടുണ്ടായതെല്ലാം ആര്‍ക്കും അറിയാന്‍ പാടില്ലാത്ത സംഭവങ്ങളായിരുന്നു. അതായിരുന്നു ജ്യോതിയുടെ പുറം ലോകവുമായുള്ള അവസാനത്തെ ബന്ധം. പിന്നീട് എത്ര വിളിച്ചിട്ടും അവളുടെ ഫോണിലേക്ക് കോള്‍ പോയില്ല. സ്വിച്ച് ഓഫ് ആയിരുന്നു. ഭയന്നുപോയ ബോയ്ഫ്രണ്ട് ഉടന്‍ തന്നെ ജ്യോതിയുടെ ചേച്ചിയെയും അളിയനെയും വിവരമറിയിച്ചു. അവര്‍ പരിഭ്രാന്തരായി വിപ്രോ ഓഫീസിലേക്ക് വിളിച്ചു.
'ജ്യോതി ഇതുവരെ എത്തിയിട്ടില്ല, ഫോണ്‍ കിട്ടുന്നില്ല, വണ്ടി പഞ്ചറായി എന്ന് പറഞ്ഞു,' എന്ന് അറിയിച്ചപ്പോള്‍, അപ്പുറത്ത് നിന്നും ലഭിച്ച മറുപടി തികച്ചും നിരുത്തരവാദപരമായിരുന്നു. 'പേടിക്കാനില്ല, വണ്ടി പഞ്ചറായതു കൊണ്ടാകും, അവള്‍ എത്തിക്കോളും,' എന്നായിരുന്നു കമ്പനി അധികൃതരുടെ മറുപടി. ആ ഒരു നിമിഷത്തിലെ അനാസ്ഥ ഒഴിവാക്കിയിരുന്നെങ്കില്‍ ഒരുപക്ഷേ ജ്യോതിയുടെ വിധി മാറ്റിയെഴുതാമായിരുന്നു. നേരം വെളുത്തു. നവംബര്‍ 2. ഗാഹുഞ്ചി ഗ്രാമത്തിലെ കര്‍ഷകനായ പ്രവീണ്‍ പട്ടേല്‍ തന്റെ വയലിലേക്ക് നടക്കുമ്പോഴാണ് ആ ദാരുണമായ കാഴ്ച കണ്ടത്. ഒരു പെണ്‍കുട്ടിയുടെ മൃതദേഹം. മുഖം കല്ലുകൊണ്ട് ഇടിച്ചു വികൃതമാക്കിയ നിലയിലായിരുന്നു. മൃതദേഹത്തില്‍ തുണിയില്ല.
ഉടന്‍ തന്നെ അയാള്‍ പോലീസിനെ വിവരമറിയിച്ചു. പോലീസ് നടത്തിയ അന്വേഷണത്തില്‍ മരിച്ചത് ജ്യോതികുമാരിയാണെന്ന് തിരിച്ചറിഞ്ഞു. സംഭവം നടന്ന രാത്രി തന്നെ ജ്യോതിയുടെ തിരോധാനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങളും ഫോണ്‍ ലൊക്കേഷനും പിന്തുടര്‍ന്ന് പോലീസ് െ്രെഡവര്‍ പുരുഷോത്തമിനെയും സുഹൃത്ത് പ്രദീപിനെയും പിടികൂടി. ചോദ്യം ചെയ്യലില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. കൃത്യമായ ആസൂത്രണമായിരുന്നു അത്. ജ്യോതിയെപ്പോലൊരു സുന്ദരിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി ലൈംഗികമായി ഉപദ്രവിക്കുക എന്നതായിരുന്നു ലക്ഷ്യം. അതിനായി അവര്‍ ടയര്‍ പഞ്ചറായെന്ന് കള്ളം പറഞ്ഞ് വണ്ടി നിര്‍ത്തി.
പിന്നീട് അവളെ വിജനമായ സ്ഥലത്തേക്ക് കൊണ്ടുപോയി അതിക്രൂരമായി പീഡിപ്പിക്കുകയും, തെളിവ് നശിപ്പിക്കാനായി തലയില്‍ കല്ലുകൊണ്ട് ഇടിച്ചു കൊലപ്പെടുത്തുകയും ചെയ്തു. യാതൊരു കുറ്റബോധവുമില്ലാതെയാണ് അവര്‍ കുറ്റം സമ്മതിച്ചത്. ഈ സംഭവം പൂനെ നഗരത്തെയാകെ പിടിച്ചുകുലുക്കി. മാധ്യമങ്ങള്‍ വിപ്രോ കമ്പനിയുടെ സുരക്ഷാവീഴ്ചയെയും പ്രതികരിച്ച രീതിയെയും രൂക്ഷമായി വിമര്‍ശിച്ചു. 5 വര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവില്‍, 2012ല്‍ പൂനെ കോടതി ഇരുവര്‍ക്കും വധശിക്ഷ വിധിച്ചു. പിന്നീട് 2015ല്‍ സുപ്രീം കോടതിയും ഈ വിധി ശരിവെച്ചു.
2016ല്‍ ഗവര്‍ണര്‍ക്ക് നല്‍കിയ ദയാഹര്‍ജിയും തള്ളപ്പെട്ടു. ഒരു പുതിയ ജോലിയിലും ജീവിതത്തിലും പ്രതീക്ഷയര്‍പ്പിച്ച് ഇറങ്ങിയ ജ്യോതികുമാരിയുടെ സ്വപ്‌നങ്ങള്‍, മനുഷ്യരൂപം പൂണ്ട രണ്ട് മൃഗങ്ങളുടെ ക്രൂരതയില്‍ എന്നെന്നേക്കുമായി പൊലിഞ്ഞുപോയി. ശരിക്കും അന്ന് രാത്രി ആരും അന്വേഷിച്ച് വരില്ല എന്ന വിപ്രോ അധികൃതരുടെ ആ വാക്കുകളിലുള്ള വിശ്വാസമായിരുന്നു ആ പ്രതികള്‍ക്ക് കൃത്യം നടത്താന്‍ ധൈര്യം നല്‍കിയത്. അല്പം നേരത്തെ ഒരന്വേഷണം നടന്നിരുന്നെങ്കില്‍ ഒരുപക്ഷെ ജ്യോതി ഇന്നും ജീവിച്ചിരിക്കുമായിരുന്നു.
https://www.facebook.com/Malayalivartha

























