ഗര്‍ഭിണിയായ യുവതിയെ ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് പൊള്ളലേല്‍പ്പിച്ച് ഭര്‍ത്താവ്

യുവതിയെ ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് പൊള്ളിച്ചെന്ന് പരാതി. കോഴിക്കോട് കോടഞ്ചേരിയിലാണ് സംഭവം. എട്ട് മാസം ഗര്‍ഭിണിയായ യുവതിയുടെ കാലിനും കൈക്കും പൊള്ളലേറ്റു. പെരുവില്ലി സ്വദേശി ഷാഹിദ് റഹ്മാനാണ് പങ്കാളിയായ ഗര്‍ഭിണിയെ ക്രൂരമായി ഉപദ്രവിച്ചത്. ഇയാള്‍ മയക്കുമരുന്നിന് അടിമയാണെന്നാണ് വിവരം.
കോടഞ്ചേരി ആശുപത്രിയില്‍ ചികിത്സയിലുള്ള യുവതിയെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റും. മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് ഷാഹിദിനെ ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും വിട്ടയക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷം വീട്ടിലെത്തിയ ഇയാള്‍ യുവതിയെ ആക്രമിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha























