വ്യാജ ബോംബ് ഭീഷണിയില്‍ നടുങ്ങി കൊല്ലം കളക്ടറേറ്റും പത്തനംതിട്ട കളക്ടറേറ്റും

കൊല്ലം, പത്തനംതിട്ട കളക്ടറേറ്റില്‍ ഇമെയില്‍ വഴി വ്യാജ ബോംബ് ഭീഷണി. ഇന്ന് ഉച്ചയോടെയാണ് രണ്ടു കലക്ടറേറ്റുകളിലും ഇമെയില്‍ വഴി ഭീഷണിയെത്തിയത്. ഭീഷണി വന്നതിനെ തുടര്‍ന്ന് ബോംബ് സ്‌ക്വാഡ് ഉള്‍പ്പെടെ സ്ഥലത്തെത്തുകയും മുഴുവന്‍ ജീവനക്കാരെയും പുറത്തിറക്കി പരിശോധന നടത്തിയെങ്കിലും സംശയകരമായി ഒന്നും കണ്ടെത്തിയില്ല.
ക്രിസ്മസ് അവധിയുടെ തൊട്ടടുത്ത ദിവസമായതിനാല്‍ ഓഫീസുകളില്‍ ജോലിക്കാര്‍ കുറവായിരുന്നു. മുന്‍പും ഇരു കലക്ടറേറ്റുകളിലും വ്യാജ ഭീഷണി ലഭിച്ചിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.
https://www.facebook.com/Malayalivartha


























