ഡിജെ പാര്‍ട്ടിക്കിടെ പൊലീസും എസ്എഫ്‌ഐ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം

തിരുവനന്തപുരത്ത് പുതുവത്സര രാത്രിയിലെ ഡിജെ പാര്‍ട്ടിക്കിടെ പൊലീസും എസ്എഫ്‌ഐ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം. പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്കു പരുക്കേറ്റു. ശംഖുമുഖത്ത് രാത്രി 12 മണി കഴിഞ്ഞിട്ടും പാര്‍ട്ടി നിര്‍ത്താത്തതിനെ തുടര്‍ന്നാണ് ഇടപെട്ടതെന്നാണു പൊലീസ് പറയുന്നത്.
അതേസമയം, പരിപാടിയില്‍ വൊളണ്ടിയര്‍മാരായി എത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകരെ മുന്‍ വൈരാഗ്യം വച്ച് പൊലീസ് ഒരു പ്രകോപനവുമില്ലാതെ മര്‍ദിക്കുകയായിരുന്നുവെന്ന് എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റ് എം.എ. നന്ദന്‍ പറഞ്ഞു. എസിപി ഉള്‍പ്പെടെ സ്ഥലത്തുള്ളപ്പോഴാണ് പൊലീസ് ആക്രമണം ഉണ്ടായത്. കുട്ടികളുടെ തലയിലും മുതുകിലും ഗുരുതരമായി പരുക്കേറ്റുവെന്നും നേതാക്കള്‍ പറഞ്ഞു.
ആരും മദ്യപിച്ചിട്ടില്ലെന്ന് വൈദ്യപരിശോധനയില്‍ തെളിഞ്ഞതായും പ്രവര്‍ത്തകര്‍ പറയുന്നു. പൊലീസ് അതിക്രമത്തിനെതിരെ മുഖ്യമന്ത്രിക്കും സിറ്റി പൊലീസ് കമ്മിഷണര്‍ക്കും എസ്എഫ്‌ഐ പരാതി നല്‍കി.
https://www.facebook.com/Malayalivartha



























