ശബരിമല സ്വര്‍ണപ്പാളിക്കേസില്‍ സോണിയാ ഗാന്ധിയെ അന്വേഷണപരിധിയില്‍ കൊണ്ടുവരണമെന്ന് ശിവന്‍കുട്ടി

ശബരിമല സ്വര്‍ണപ്പാളി കേസ് പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ വീട്ടില്‍ പ്രവേശനം എങ്ങനെ ലഭിച്ചെന്ന ചോദ്യവുമായി വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. പദവി നോക്കാതെ സോണിയാ ഗാന്ധിയെ അന്വേഷണപരിധിയില്‍ കൊണ്ടുവരണമെന്നും ശിവന്‍കുട്ടി ആവശ്യപ്പെട്ടു.
കൂടാതെ സോണിയാ ഗാന്ധിയ്ക്കും അടൂര്‍ പ്രകാശിനും ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ബന്ധം ഞെട്ടിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. കേസ് സോണിയാ ഗാന്ധിയിലേക്ക് നീങ്ങണമെന്നും കൂടാതെ ഗുഢാലോചന പുറത്തുവരണമെന്നും സോണിയാ ഗാന്ധിയുടെ മൊഴി നിര്‍ണായകമാണെന്നും ശിവന്‍കുട്ടി പറഞ്ഞു.
മുഖ്യമന്ത്രി ഒരു ചടങ്ങില്‍ പങ്കെടുത്ത് താക്കോല്‍ ഏറ്റുവാങ്ങുന്ന പരിപാടിയിലേക്കാണ് ഉണ്ണികൃഷ്ണന്‍ പോറ്റി വന്നത്. മുഖ്യമന്ത്രിയുടെ അടുത്തുകൂടി നടന്ന് പോയതുപോലെയാണോ സോണിയാ ഗാന്ധിയുടെ കൈയില്‍ ചരട് കെട്ടുന്നത്. അതും ഒറ്റയ്ക്ക് അല്ല പോയത്. രണ്ട് തവണ പോയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha





















