വടക്കഞ്ചേരിയില്‍ ദേശീയപാത മുറിച്ചുകടക്കവെ ബൈക്കിടിച്ച് വയോധികന്‍ മരിച്ചു

വടക്കഞ്ചേരിയില്‍ ബൈക്കിടിച്ച് വയോധികന് ദാരുണാന്ത്യം. പാലക്കാട് കിഴക്കഞ്ചേരി മമ്പാട് നാരായണന്‍ (61) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് ഏഴരയോടെയായിരുന്നു സംഭവം. മംഗലത്തെ വര്‍ക്ക്‌ഷോപ്പില്‍ രാത്രി സെക്യൂരിറ്റി ജീവനക്കാരനായിരുന്നു മരിച്ച നാരായണന്‍. ജോലിക്കായി പോകുന്നതിനിടെ ദേശീയപാത മുറിച്ചുകടക്കവെയാണ് അപകടം സംഭവിച്ചത്.
ഇയാളെ വടക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തമിഴ്‌നാട് സ്വദേശി ഓടിച്ച ബൈക്കാണ് അപകടത്തില്‍പ്പെട്ടത്. പാലക്കാട് ഭാഗത്തുനിന്നും തൃശൂര്‍ ഭാഗത്തേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. അപകടത്തില്‍ പരിക്കേറ്റ തമിഴ്‌നാട് സ്വദേശിയെ ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
https://www.facebook.com/Malayalivartha





















