പൊലീസ് ആണെന്ന് പറഞ്ഞ് യുവാവിന്റെ വാഹനം തടഞ്ഞ് മോഷണം

മലപ്പുറം ചങ്ങരംകുളത്ത് പൊലീസ് ആണെന്ന് പറഞ്ഞ് യുവാവിനെ ആക്രമിച്ച് ബൈക്കും പണവും മൊബൈല്‍ ഫോണും കവര്‍ന്നു. പാല്‍വിതരണക്കാരന്‍ ആയ മാങ്കുളം സ്വദേശി കബീറിനെ ആക്രമിച്ചായിരുന്നു കവര്‍ച്ച. രണ്ട് ബൈക്കുകളിലെത്തിയ മൂന്നംഗ സംഘമാണ് കവര്‍ച്ച നടത്തിയത്.
പൊലീസ് ആണെന്ന് പറഞ്ഞാണ് മൂന്നംഗ സംഘം കബീറിനെ തടഞ്ഞത്. പിന്നീട് ഹെല്‍മറ്റ് ഉപയോഗിച്ച് ആക്രമിച്ച് കവര്‍ച്ച നടത്തുകയായിരുന്നു. 20,000 രൂപയും മൊബൈല്‍ ഫോണും സ്‌കൂട്ടിയും സംഘം കവര്‍ന്നു. സംഭവത്തില്‍ ചങ്ങരംകുളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha





















