കേരള സര്‍ക്കാര്‍ ആവിഷ്‌കരിച്ച സ്ത്രീസുരക്ഷാ പദ്ധതിക്ക് അപേക്ഷാ ഫീസ് നിശ്ചയിച്ചു

സംസ്ഥാനത്ത് സ്ത്രീകളുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി കേരള സര്‍ക്കാര്‍ ആവിഷ്‌കരിച്ച 'സ്ത്രീ സുരക്ഷാ പദ്ധതി'യുടെ അപേക്ഷകള്‍ ഇതിനോടകം സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. സ്ത്രീസുരക്ഷാ പെന്‍ഷന് അപേക്ഷാഫീസ് നിശ്ചയിച്ച് സംസ്ഥാന സര്‍ക്കാര്‍. അക്ഷയ കേന്ദ്രങ്ങള്‍ വഴി അപേക്ഷിക്കുന്നതിന്റെ നിരക്ക് 40 രൂപയായി നിശ്ചയിച്ച് ഉത്തരവിറക്കി.
പദ്ധതിയുമായി ബന്ധപ്പെട്ട രജിസ്‌ട്രേഷന്‍, അനുബന്ധസേവനങ്ങള്‍ എന്നിവയെല്ലാം ചേര്‍ത്താണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. ഇതിനുപുറമെ രേഖകളുടെ സ്‌കാനിംഗ്, പ്രിന്റിംഗ് എന്നിവയ്ക്ക് സര്‍ക്കാര്‍ ഉത്തരവ് പ്രകാരമുള്ള നിരക്കുകളാകും ഈടാക്കുന്നത്.
ksmart.lskerala.gov.in എന്ന വെബ്‌സൈറ്റ് മുഖേന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ക്കാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. നിലവില്‍ സംസ്ഥാനത്തെ മറ്റ് സാമൂഹികക്ഷേമ പദ്ധതികളുടെയോ പെന്‍ഷനുകളുടെയോ ഗുണഭോക്താക്കളല്ലാത്ത അര്‍ഹരായ സ്ത്രീകള്‍ക്ക് പ്രതിമാസം 1000 രൂപ ധനസഹായം നല്‍കുന്നതാണ് പദ്ധതി.
https://www.facebook.com/Malayalivartha





















