നമ്മുടെ നാട്ടില്‍ സത്യവും നീതിയുമില്ലേ? ഒരു ജാമ്യ വ്യവസ്ഥയും ലംഘിച്ചിട്ടുമില്ലെന്ന് മാദ്ധ്യമങ്ങളോട് പ്രചികരിച്ച് രാഹുല്‍ ഈശ്വര്‍

തനിക്കെതിരെ വീണ്ടും ഉയര്‍ന്ന പുതിയ പരാതിയില്‍ പ്രതികരിച്ച് ആക്ടിവിസ്റ്റ് രാഹുല്‍ ഈശ്വര്‍. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ ലൈംഗിക പീഡനപരാതി നല്‍കിയ യുവതിയാണ് രാഹുല്‍ ഈശ്വറിനെതിരെ വീണ്ടും പരാതി നല്‍കിയത്. തനിക്കെതിരെ വീണ്ടും വ്യാജപരാതി നല്‍കിയെന്നാണ് രാഹുല്‍ ഈശ്വറിന്റെ വാദം. നമ്മുടെ നാട്ടില്‍ സത്യവും നീതിയുമില്ലേയെന്നും രാഹുല്‍ ഈശ്വര്‍ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
'എന്തൊരു കഷ്ടമാണ് ഇത്. നമ്മുടെ നാട്ടില്‍ സത്യവും നീതിയും ഇല്ലേ. സോഷ്യല്‍ ഓഡിറ്റ്, വിമര്‍ശനങ്ങളെ ഭയന്ന് ചിലര്‍ നിയമത്തെ ആയുധവല്‍ക്കരിച്ച് എതിര്‍സ്വരങ്ങളെ നിശബ്ദമാക്കുന്ന ഈ പ്രവണത നല്ലതാണോ? ആണിനെ കുടുക്കാന്‍ എന്ത് എളുപ്പുമാണെന്നു ആലോചിച്ചു നോക്കൂ. ഈ പുരുഷ വേട്ട ഇല്ലാതാക്കണമെന്നാണ് പൊലീസ്, കോടതി, നിയമ സംവിധാനത്തോട് പറയാനുള്ളത്. ആരെയും വ്യാജ പരാതി കൊടുത്ത് കുടുക്കാം എന്നുള്ള അവസ്ഥ മാറണം. പുരുഷ കമ്മീഷന്‍ വരണം. മാദ്ധ്യമങ്ങളോട് സംസാരിക്കുന്നതിനു കോടതി വിലക്കില്ല. വീഡിയോ ചെയ്യുന്നതിന് കോടതി വിലക്കില്ല, ഒരു ജാമ്യ വ്യവസ്ഥയും ലംഘിച്ചിട്ടുമില്ല. തന്നെ അറസ്റ്റ് ഇനിയും ചെയുമായിരിക്കും, പക്ഷേ സത്യം, നീതി പുരുഷന്മാര്‍ക്ക് കിട്ടണം' രാഹുല്‍ ഈശ്വര്‍ പ്രതികരിച്ചു.
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരായ ലൈംഗിക പീഡനപരാതി നല്‍കിയ യുവതിയെ സൈബറിടങ്ങളില്‍ അധിക്ഷേപിച്ച കേസില്‍ രാഹുലിനെ അറസ്റ്റ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. 16 ദിവസങ്ങളോളം ജയിലില്‍ കഴിഞ്ഞതിനുശേഷമാണ് രാഹുല്‍ ഈശ്വറിന് കര്‍ശനവ്യവസ്ഥകളോടെ കോടതി ജാമ്യം അനുവദിച്ചത്. ഈ വ്യവസ്ഥകള്‍ രാഹുല്‍ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് യുവതി പുതിയ പരാതി നല്‍കിയത്.
https://www.facebook.com/Malayalivartha





















