Widgets Magazine 

17
Nov / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തലസ്ഥാനത്ത് പൊലീസിന് നേരെ ലഹരി മാഫിയയുടെ ക്രൂരത; കഴക്കൂട്ടത്ത് ഥാർ ജീപ്പ് ഇടിച്ചുകയറ്റി നാല് ഉദ്യോഗസ്ഥർക്ക് പരിക്ക്, മൂന്ന് പേർ പിടിയിൽ...


ആദ്യ അഞ്ചിൽ പോലും കേരളമില്ല?,പാചകവാതക ഉപഭോഗത്തിൽരാജ്യത്ത് ഒന്നാമത് തെലങ്കാന !എസ്.ബി.ഐ പഠനത്തിലെ വിവരങ്ങൾ..


സർക്കാരിന്റെ പുതിയ മദ്യനയം..ബെവ്‌കോ ഔട്ട്‌ലെറ്റുകളിൽ വൻ അഴിച്ചുപണി !പുറത്തുവരുന്ന നിർണ്ണായക വിവരങ്ങൾ..കേരളം ഉറ്റുനോക്കുന്ന പ്രഖ്യാപനം..


മുഖ്യമന്ത്രിക്ക് പിന്നാലെ സല്യൂട്ട്..?,ആദ്യം കാണാതെ ഇരുന്ന സതീശൻകണ്ടപ്പോൾ എഴുന്നേറ്റ് നിന്ന് മടക്കി !കണ്ണുനിറയിക്കുന്ന ആ നിമിഷം..വൈറലായി ആ മനോഹര വീഡിയോ..


അമേരിക്കയുടെ ആക്രമണങ്ങളിൽ പങ്കെടുത്ത യുഎസ് നേവി ഉദ്യോഗസ്ഥരെ പേരെടുത്ത് പറഞ്ഞ് ഭീഷണിപ്പെടുത്തി ഇറാൻ..നേർക്കുനേർ വെല്ലുവിളിച്ച് ഇറാൻ സേന..ബങ്കറിലൊളിപ്പിച്ച് അമേരിക്ക..

കേരള ടൂറിസത്തിന്‍റെ അഖിലേന്ത്യാ ഫോട്ടോ പ്രദര്‍ശനത്തിന് ജനുവരി 20 ന് ന്യൂഡല്‍ഹിയില്‍ തുടക്കം: ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് 'ലെന്‍സ്കേപ്പ് കേരള' എക്സിബിഷന്‍ ഉദ്ഘാടനം ചെയ്യും...

18 JANUARY 2026 04:48 PM IST
മലയാളി വാര്‍ത്ത

More Stories...

ചാലയിലെ ജ്വല്ലറിയില്‍ നിന്ന് മോഷണം പോയ സ്വര്‍ണ്ണം പറമ്പില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി

ജയപാലകൃഷ്ണന്റെ ചിത്രത്തിന് മുന്നില്‍ തിരിതെളിയിച്ച് തട്ടുകട വീണ്ടും തുറന്നു; ദോശയും ചമ്മന്തിയും ഓംലെറ്റും

വി ഡി സതീശനെ ഞെട്ടിച്ച് ആ സല്യൂട്ട്..! തിരിച്ച് വാങ്ങിയിട്ടേ ഇറങ്ങു..! ഫാത്തിമാ കലക്കി..! സതീഷാ നിങ്ങൾ മുത്താണ്...

ഒടുവിൽ ഇന്ത്യയുടെ കൈവെട്ടുമെന്ന് പറഞ്ഞ പാക് മന്ത്രി ഇന്ത്യയിലേക്ക്..... പക്ഷേ വെള്ളം കൊടുക്കില്ലെന്ന് മോദി.... മന്ത്രിയെ വിടുന്നത് വിരട്ടാനോ? കൈയിലിരിക്കും !

തലസ്ഥാനത്ത് പൊലീസിന് നേരെ ലഹരി മാഫിയയുടെ ക്രൂരത; കഴക്കൂട്ടത്ത് ഥാർ ജീപ്പ് ഇടിച്ചുകയറ്റി നാല് ഉദ്യോഗസ്ഥർക്ക് പരിക്ക്, മൂന്ന് പേർ പിടിയിൽ...

കേരളത്തിന്‍റെ വൈവിധ്യമാര്‍ന്ന ഭൂപ്രകൃതിയെയും സംസ്കാരത്തെയും പ്രദര്‍ശിപ്പിച്ചുകൊണ്ട് സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന അഖിലേന്ത്യാ ഫോട്ടോ എക്സിബിഷന്‍ 'ലെന്‍സ്കേപ്പ് കേരള'യ്ക്ക് ജനുവരി 20 ന് ന്യൂഡല്‍ഹിയില്‍ തുടക്കമാകും. രാജ്യത്തെ 10 പ്രധാന നഗരങ്ങളിലായി രണ്ടര മാസത്തോളം നീളുന്ന പ്രദര്‍ശനം ന്യൂഡല്‍ഹിയിലെ ട്രാവന്‍കൂര്‍ പാലസ് ആര്‍ട്ട് ഗാലറിയില്‍ ജനുവരി 20 ന് വൈകുന്നേരം 4.30 ന് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. രാജ്യത്തെ 10 പ്രമുഖ ട്രാവല്‍, മീഡിയ ഫോട്ടോഗ്രാഫര്‍മാരുടെ 100 ചിത്രങ്ങളാണ് എക്സിബിഷനില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ന്യൂഡല്‍ഹിയില്‍ മൂന്ന് ദിവസമാണ് പ്രദര്‍ശനം. തുടര്‍ന്ന് വിവിധ നഗരങ്ങളിലായി തുടരുന്ന പ്രദര്‍ശനം മാര്‍ച്ച് 31 ന് സൂറത്തില്‍ അവസാനിക്കും.

കേരളത്തെ പ്രധാന ടൂറിസം ഡെസ്റ്റിനേഷനായി ഉയര്‍ത്തിക്കാട്ടുന്നതിനൊപ്പം സംസ്ഥാനത്തിന്‍റെ ഭൂപ്രകൃതി, സംസ്കാരം, സവിശേഷതകള്‍ എന്നിവ കൂടി പ്രദര്‍ശനത്തിലെ ചിത്രങ്ങള്‍ കാഴ്ചക്കാര്‍ക്കു മുന്നിലെത്തിക്കും. ചിത്രപ്രദര്‍ശനത്തില്‍ പങ്കാളികളായ ഫോട്ടോഗ്രാഫര്‍മാര്‍ അഞ്ച് ദിവസം കേരളത്തിന്‍റെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. ഈ യാത്രയില്‍ നിന്നുള്ള ചിത്രങ്ങളാണ് 'ലെന്‍സ്കേപ്പ് കേരള'യില്‍ പ്രദര്‍ശിപ്പിക്കുന്നത്. കേരളത്തിന്‍റെ പ്രകൃതി, വന്യജീവി, പൈതൃകം, ഗ്രാമീണ, തീരദേശ ജീവിതം, വാസ്തുവിദ്യ, ഉത്സവങ്ങള്‍, ആത്മീയത തുടങ്ങിയ വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്നതായിരുന്നു ഈ ഫോട്ടോഗ്രാഫിക് ടൂര്‍.

പ്രമുഖ ആര്‍ട്ട് ക്യൂറേറ്ററും നിരൂപകയുമായ ഉമാ നായരാണ് പ്രദര്‍ശനത്തിന്‍റെ ക്യൂറേറ്റര്‍. പ്രശസ്ത വന്യജീവി സംരക്ഷണ ഫോട്ടോഗ്രാഫര്‍ ബാലന്‍ മാധവനാണ് ഫോട്ടോഗ്രാഫി ഡയറക്ടര്‍.

കേരളത്തിന്‍റെ സാംസ്കാരിക വൈവിധ്യവും ബഹുസ്വരതയും അടയാളപ്പെടുത്തുന്നതാണ് രാജ്യമെമ്പാടുമായി നടത്തുന്ന ലെന്‍സ്കേപ്പ് കേരള എക്സിബിഷനെന്ന് മന്ത്രി റിയാസ് പറഞ്ഞു. വനങ്ങള്‍, മലകള്‍, കായലുകള്‍, ആരാധനാലയങ്ങള്‍, ഉത്സവങ്ങള്‍ തുടങ്ങി വ്യത്യസ്തങ്ങളായ ടൂറിസം ആകര്‍ഷണങ്ങളുടെ തെരഞ്ഞെടുപ്പ് സാധ്യമാക്കുന്ന കേരളത്തിന്‍റെ പ്രത്യേകതയെ കുറിച്ച് സഞ്ചാരികള്‍ക്ക് ധാരണ നല്‍കുന്നതായിരിക്കും ഈ പ്രദര്‍ശനമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സമീപ വര്‍ഷങ്ങളില്‍ കൂടുതല്‍ സഞ്ചാരികള്‍ എത്തുന്ന സുസ്ഥിര ടൂറിസം ലക്ഷ്യസ്ഥാനം എന്ന നിലയിലുള്ള കേരളത്തിന്‍റെ പ്രത്യേകതയ്ക്ക് പുറമേ ആകര്‍ഷകവും പുറത്തേക്ക് അധികം അറിയപ്പെടാത്തതുമായ ടൂറിസം ആകര്‍ഷണങ്ങളിലും സ്ഥലങ്ങളിലും അനുഭവങ്ങളിലും പ്രദര്‍ശനം ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

വിനോദസഞ്ചാരികള്‍ നവീനവും വൈവിധ്യമാര്‍ന്നതുമായ അനുഭവങ്ങള്‍ തേടുന്ന അവസരത്തില്‍ ലെന്‍സ്കേപ്പ് ഫോട്ടോ എക്സിബിഷനിലൂടെ കേരളം പുതിയൊരു പ്രചാരണ സംരംഭത്തിന് തുടക്കമിടുകയാണെന്ന് ടൂറിസം സെക്രട്ടറി കെ ബിജു പറഞ്ഞു. കേരളത്തിന്‍റെ വൈവിധ്യമാര്‍ന്ന സവിശേഷതകളെ കുറിച്ച് പ്രദര്‍ശനം സന്ദര്‍ശകര്‍ക്ക് സമഗ്രമായ അറിവ് നല്‍കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കഴിഞ്ഞ വര്‍ഷം നവംബര്‍, ഡിസംബര്‍ മാസങ്ങളിലായിട്ടാണ് ഫോട്ടോഗ്രാഫര്‍മാര്‍ കേരളം സന്ദര്‍ശിച്ചത്. ഐശ്വര്യ ശ്രീധര്‍, അമിത് പശ്രിച്ച, എച്ച് സതീഷ്, കൗന്തേയ സിന്‍ഹ, മനോജ് അറോറ, നടാഷ കര്‍ത്താര്‍ ഹേംരജനി, സൈബാല്‍ ദാസ്, സൗരഭ് ചാറ്റര്‍ജി, ശിവാങ് മേത്ത, ഉമേഷ് ഗോഗ്ന എന്നിവരുടെ ഫോട്ടോകളാണ് പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഈ പ്രദര്‍ശനം വിനോദസഞ്ചാരികളോടുള്ള കേരള ടൂറിസത്തിന്‍റെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നതാണെന്നും ആകര്‍ഷകമായ ഫോട്ടോകളിലൂടെ കേരളത്തിലെ സവിശേഷമായ നിരവധി സ്ഥലങ്ങളും അനുഭവങ്ങളും അവര്‍ക്ക് മുന്നില്‍ തുറന്നുകാട്ടുമെന്നും ടൂറിസം ഡയറക്ടര്‍ ശിഖ സുരേന്ദ്രന്‍ പറഞ്ഞു. കേരള ടൂറിസത്തില്‍ നിന്നുള്ള മറ്റൊരു നൂതനമായ പദ്ധതിയാണ് ലെന്‍സ്കേപ്പ് കേരള. ഇത് സഞ്ചാരികളെ നേരിട്ട് ദൈവത്തിന്‍റെ സ്വന്തം നാട്ടിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

വഡോദര (ജനുവരി 27-29), അഹമ്മദാബാദ് (ഫെബ്രുവരി 3-5), മുംബൈ (ഫെബ്രുവരി 12-14), പൂനെ (ഫെബ്രുവരി 18-20), ബെംഗളൂരു (ഫെബ്രുവരി 27-മാര്‍ച്ച് 1), ചെന്നൈ (മാര്‍ച്ച് 4-7), ഹൈദരാബാദ് (മാര്‍ച്ച് 12-14), കൊല്‍ക്കത്ത (മാര്‍ച്ച് 22-24), സൂറത്ത് (മാര്‍ച്ച് 29-31) എന്നിവിടങ്ങളില്‍ പ്രദര്‍ശനം നടക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മക്കളെ ഷാള്‍ കൊണ്ട് കെട്ടിയിട്ട് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി ഭര്‍ത്താവ്  (33 minutes ago)

ചാലയിലെ ജ്വല്ലറിയില്‍ നിന്ന് മോഷണം പോയ സ്വര്‍ണ്ണം പറമ്പില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി  (1 hour ago)

ജയപാലകൃഷ്ണന്റെ ചിത്രത്തിന് മുന്നില്‍ തിരിതെളിയിച്ച് തട്ടുകട വീണ്ടും തുറന്നു; ദോശയും ചമ്മന്തിയും ഓംലെറ്റും  (3 hours ago)

വി ഡി സതീശനെ ഞെട്ടിച്ച് ആ സല്യൂട്ട്..! തിരിച്ച് വാങ്ങിയിട്ടേ ഇറങ്ങു..! ഫാത്തിമാ കലക്കി..! സതീഷാ നിങ്ങൾ മുത്താണ്...  (3 hours ago)

ഹോർമുസിൽ 2 കപ്പലുകൾ പിളർന്നു,മൈനുകൾ വിഴുങ്ങി 20 ലക്ഷം ബാരൽ എണ്ണ കടലിൽ കലർന്നു! ഉൾകടലിൽ യുദ്ധം..!  (3 hours ago)

ഒടുവിൽ ഇന്ത്യയുടെ കൈവെട്ടുമെന്ന് പറഞ്ഞ പാക് മന്ത്രി ഇന്ത്യയിലേക്ക്..... പക്ഷേ വെള്ളം കൊടുക്കില്ലെന്ന് മോദി.... മന്ത്രിയെ വിടുന്നത് വിരട്ടാനോ? കൈയിലിരിക്കും !  (3 hours ago)

തലസ്ഥാനത്ത് പൊലീസിന് നേരെ ലഹരി മാഫിയയുടെ ക്രൂരത; കഴക്കൂട്ടത്ത് ഥാർ ജീപ്പ് ഇടിച്ചുകയറ്റി നാല് ഉദ്യോഗസ്ഥർക്ക് പരിക്ക്, മൂന്ന് പേർ പിടിയിൽ...  (8 hours ago)

ഗൊയ്ഥെ-സെന്‍ട്രം ദ്വിദിന ജര്‍മ്മന്‍ അധ്യാപക സമ്മേളനം സംഘടിപ്പിക്കുന്നു: ഡിസംബര്‍ 12, 13 തീയതികളില്‍ കോഴിക്കോട് കേരളത്തിലെ ജര്‍മ്മന്‍ അധ്യാപകരുടെ കൂട്ടായ്മയ്ക്ക് തുടക്കമാകും...  (8 hours ago)

പ്രകൃതിദത്ത വജ്രാഭരണ കളക്ഷനായ 'സ്വേ' അവതരിപ്പിച്ച് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്...  (9 hours ago)

ആദ്യ അഞ്ചില്‍ കേരളമില്ല  (9 hours ago)

സ്റ്റാര്‍ട്ടപ്പുകള്‍ക്കും എഐ ഉപഭോക്താക്കള്‍ക്കും വന്‍ സാധ്യതയൊരുക്കി കേരള എഐ കമ്പനി ഐന്‍ഡ്രിയ കോസ്മോസ്: സാങ്കേതിക ടീം ഇല്ലാത്ത ചെറിയ സ്ഥാപനത്തിന് 300 രൂപ മുതല്‍ പൂര്‍ണ്ണ ഡിജിറ്റല്‍ വിഭാഗത്തിന്റെ സേവനം  (9 hours ago)

യുഡിഎഫ് സർക്കാരിന്റെ മദ്യനയം ഉടൻ  (9 hours ago)

ആ വീഡിയോ കണ്ട് വല്ലാത്തൊരു ഫീലെന്ന് സോഷ്യല്‍ മീഡിയ  (9 hours ago)

ഹഡില്‍ ഗ്ലോബല്‍ 2026-ല്‍ കേരളത്തിലെ നാല് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ജിടെക് നിക്ഷേപകരുടെ പിന്തുണ: ചെക്ക് മേറ്റ് പിച്ച് സെഷനില്‍ താല്‍പര്യപത്രങ്ങള്‍ കൈമാറി...  (9 hours ago)

#Geopolitics വൻ യുദ്ധത്തിന് തുടക്കമോ?  (9 hours ago)

Malayali Vartha Recommends