മക്കളെ ഷാള്‍ കൊണ്ട് കെട്ടിയിട്ട് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി ഭര്‍ത്താവ്

ബിഹാറിലെ ജമാല്‍പുരില്‍ റിട്ട. റെയില്‍വേ ഉദ്യോഗസ്ഥന് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി. ദശരഥ് മണ്ഡലാണ് ഭാര്യ പൂജാദേവിയെ കൊലപ്പെടുത്തിയത്. അമ്മയെ കൊലപ്പെടുത്തുന്നത് കണ്ട് ബഹളം വച്ച മക്കളോട് പുതിയ അമ്മയെ കൊണ്ടുവരാമെന്നാണ് ദശരഥ് പറഞ്ഞത്. കൊലപാതകത്തിന് ശേഷം പ്രതി രണ്ട് പെണ്മക്കളെയും കൂട്ടി ജമാല്പുര് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. മൃതദേഹം തുണികൊണ്ട് മൂടിയിട്ട ശേഷമാണ് പ്രതി മക്കളുമായി പൊലീസ് സ്റ്റേഷനിലേക്ക് പോയത്.
അമ്മയെ ക്രൂരമായി കൊലപ്പെടുത്തിയ അച്ഛന് കടുത്ത ശിക്ഷ നല്‍കണമെന്ന് പത്തുവയസ്സുകാരിയായ മകള്‍ ശ്രീനിക പൊലീസിനോട് പറഞ്ഞു. താനും അനിയത്തി ഇഷികയും ഉറങ്ങുമ്പോഴാണ് അച്ഛന് അമ്മയെ ക്രൂരമായി ഉപദ്രവിച്ചതെന്ന് ശ്രീനിക പൊലീസിനോട് പറഞ്ഞു. ''അച്ഛന് ഞങ്ങളെ കട്ടിലില്‍നിന്ന് താഴേക്ക് വലിച്ചിറക്കി ഷാള്‍ കൊണ്ട് കെട്ടിയിട്ടു. പിന്നാലെ അമ്മയെ രണ്ടുതവണ കത്തികൊണ്ട് കുത്തി. അയല്‍വാസികളെ വിവരമറിയിക്കാന്‍ ശ്രമിച്ചെങ്കിലും അച്ഛന് അതിന് സമ്മതിച്ചില്ല''–ശ്രീനിക പറഞ്ഞു.
അയല്‍വാസികളെ വിവരമറിയിക്കാന്‍ തുനിഞ്ഞപ്പോള്‍ ''നിന്റെ അമ്മ ചത്തു, ഞാന്‍ നിനക്ക് വേറൊരു അമ്മയെ കൊണ്ടുവന്നു തരാം''– എന്നായിരുന്നു അച്ഛന് പറഞ്ഞത്. എന്നാല്‍ ''അമ്മയ്ക്ക് പകരം അമ്മ മാത്രമേയുള്ളൂ, ആ സ്ഥാനത്ത് മറ്റാരെയും കാണാനാവില്ലെന്ന്'' അച്ഛനോട് പറഞ്ഞെന്നും പെണ്‍കുട്ടി പൊലീസിനെ അറിയിച്ചു. കൊലപാതകം നടക്കുന്നതിന്റെ തലേദിവസം മാതാപിതാക്കള്‍ തമ്മില്‍ വഴക്കുണ്ടായിരുന്നതായി പെണ്‍കുട്ടി പറഞ്ഞു.
https://www.facebook.com/Malayalivartha

























