Widgets Magazine
02
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിസൾട്ട് വരാനിരിക്കെ മുഖ്യമന്ത്രി പിണറായി വിജയൻ, ഉദ്യോഗസ്ഥരോടും സ്റ്റാഫ് അംഗങ്ങളോടും യാത്ര പറഞ്ഞു തലസ്ഥാനം വിട്ടു.. ഇനി ഭരണമാറ്റത്തിന് ശേഷം തിരുവനന്തപുരത്തേക്ക് സ്വകാര്യ സന്ദർശനം മാത്രമായിരിക്കും നടത്തുക..


ഇറാനുമായുള്ള ശത്രുതയും സൈനിക നടപടികളും ‘അവസാനിപ്പിച്ചു'.. ഞെട്ടിച്ച് ട്രംപിന്‍റെ പ്രഖ്യാപനം.. വിശ്വസിക്കാതെ ഇറാൻ..അൻപതിനായിരം സൈനികർ ഇപ്പോഴും ഹോർമുസിൽ തുടരുന്നു..


സ്വർണവിലയിൽ നേരിയ വർദ്ധനവ്....


ആശങ്കയോടെ ലോകം... ഇറാനുമായുള്ള യുദ്ധം കഴിഞ്ഞെന്ന് പറഞ്ഞതിന് പിന്നാലെ ലോകത്തെ മുൾമുനയിലാക്കി ട്രംപ്, ഉറച്ച നിലപാട് പ്രഖ്യാപിച്ചു; ഇറാന്‍റെ ഒത്തുതീർപ്പ് വ്യവസ്ഥകൾ തള്ളി, സൈനിക നടപടിക്കും സാധ്യത


ശബരിമലയിൽ നിന്ന് കവർന്ന സ്വർണം മറ്റ് ക്ഷേത്രങ്ങളിലെ കൊടിമരം പൂശാനും നവീകരണത്തിനും ഉപയോഗിച്ചെന്ന് മൊഴി... തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലെ ക്ഷേത്രങ്ങളിൽ എസ്ഐടി പരിശോധന തുടങ്ങി

സർക്കാർ വകുപ്പുകളുടെ കൂട്ടായ പ്രവർത്തനത്തിലൂടെ കേരളം വ്യവസായ സൗഹൃദത്തിൽ ഏറെ മുന്നേറി: മന്ത്രി എം.ബി. രാജേഷ്: ഇന്ത്യ ഇന്റർനാഷണൽ ഇൻഡസ്ട്രിയൽ എക്സ്പോ സന്ദർശിച്ച് മന്ത്രി പി. രാജീവും

18 JANUARY 2026 04:52 PM IST
മലയാളി വാര്‍ത്ത

More Stories...

എന്റെ ഭാര്യയെ കാണാനില്ലെന്ന് നിലവിളിച്ച് ഭർത്താവ്; പിന്നാലെ അറിഞ്ഞത് ഭാര്യ മറ്റൊരു പുരുഷനൊപ്പം കൈകോർത്ത് ആത്മഹത്യ ചെയ്ത വിവരം; ഭർത്താവിനെ ഉപേക്ഷിച്ച് അർച്ചന ഷെബിനൊപ്പം ആത്മഹത്യ ചെയ്തത്? പോത്തൻകോട് നടുങ്ങി

തണ്ണിമത്തൻ കഴിച്ച ശേഷം നാലംഗ കുടുംബം മരിച്ച സംഭവം; രിച്ചവരുടെ തലച്ചോറ്, ഹൃദയം, കുടൽ തുടങ്ങിയ ആന്തരികാവയങ്ങൾ പച്ചനിറമായി; ശരീരത്തിൽ മോർഫിന്റെ അളവ് കൂടുതൽ; ഏതോ വിഷവസ്തു ഉള്ളിൽച്ചെന്നതാണ് ഇവരുടെ മരണ കാരണം; നടുക്കുന്ന ഫൊറൻസിക് പരിശോധന ഫലം

വാൽപ്പാറ ബസ് അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സഹായധനം അനുവദിച്ച് സംസ്ഥാന സർക്കാർ...

ശബരിമല സ്വർണക്കൊള്ള കേസിൽ സർക്കാരിന്റെ കാലാവധി കഴിഞ്ഞാലും അന്വേഷണം പൂർത്തിയാകില്ല.... കുറ്റപത്രം പുതിയ സർക്കാരിന് കീഴിലാകും

കൊ​ടു​വ​ള്ളി മ​ദ്ര​സ ബ​സാ​റി​ൽ മൂ​ന്ന് വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ടം... ഏ​ഴ് പേ​ർ​ക്ക് പ​രുക്ക്

സർക്കാർ വകുപ്പുകളുടെ കൂട്ടായ പ്രവർത്തനത്തിലൂടെയും ഒപ്പം തമ്മിലുള്ള ആരോഗ്യകരമായ മത്സരബുദ്ധിയുമാണ് കേരളം വളരെ കാലമായി വ്യവസായ സൗഹൃദ സൂചികയിൽ മുന്നിൽ തന്നെ നിൽക്കുന്നതിന് വഴി വെച്ചത് എന്ന് തദേശസ്വയം ഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ്. കൊച്ചി അഡ്‌ലക്‌സ് ഇന്റര്‍നാഷണല്‍ കൺവെൻഷൻ സെന്ററില്‍ നടക്കുന്ന ഇന്ത്യ ഇന്റർനാഷണൽ ഇൻഡസ്ട്രിയൽ എക്സ്പോയിൽ 'അടിസ്ഥാന തലത്തിൽ വ്യവസായ സൗഹൃദത്തിന്റെ പ്രായോഗിക നിർവ്വഹണവും ഭരണവും' എന്ന വിഷയത്തിൽ നടന്ന സെമിനാർ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ മുന്നേറ്റത്തിൽ തദ്ദേശ വകുപ്പിനും നല്ലൊരു പങ്ക് അവകാശിപ്പാടാവുന്ന രീതിയിലുള്ള പ്രവർത്തങ്ങൾ തന്നെ കാഴ്ചവെച്ചട്ടുണ്ട് എന്നും മന്ത്രി കൂട്ടിച്ചേർത്തു.

'തദ്ദേശ സ്ഥാപങ്ങളിൽ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ച് നേരത്തെ ഉന്നയിച്ച നിർദ്ദേശങ്ങൾക്കും പ്രശ്നങ്ങൾക്കും ഭൂരിഭാഗത്തിനും പരിഹാരം കാണാനായി എന്നത് ഏറെ അഭിമാനകരമാണ്. ലൈസൻസിനു അപേക്ഷിച്ചാൽ അത് കിട്ടാനുള്ള കാലതാമസം ഒഴിവാക്കാനായി ഇന്ന് കെ-സ്മാർട്ട്, കെ-സ്വിഫ്റ്റ് പോലുള്ള ആപ്പുകൾ നിലവിലുണ്ട്. മാത്രമല്ല, വ്യവസായങ്ങളെ കൂടുതൽ സഹായിക്കുന്നതിനായി മുനിസിപ്പൽ ചട്ടങ്ങളിലും, കെട്ടിട നിർമാണ ചട്ടങ്ങളിലും സമഗ്രമായ ഭേദഗതികൾ കൊണ്ടുവന്നിട്ടുണ്ട്. നമ്മുടെ സംസ്ഥാനത്തെ ഈസ്‌ ഓഫ് ഡൂയിങ് ബിസിനസ്സിൽ മുന്നേറ്റത്തിന് വഴി വെച്ച് അതിലൂടെ ഈസ്‌ ഓഫ് ലിവിങ്ങിൽ ഏറ്റവും മുന്നിൽ കൊണ്ടുവരുക എന്നതാണ് ഈ സർക്കാരിന്റെ ലക്ഷ്യം.' മന്ത്രി പറഞ്ഞു.

വ്യവസായ വാണിജ്യ, നിയമം, കയർ വകുപ്പ് മന്ത്രി പി. രാജീവ് പ്രദർശനം കാണുന്നതിന് എക്സ്പോ വേദിയിൽ എത്തി. എക്സ്പോയിലെ സ്റ്റാളുകൾ എല്ലാം വിശദമായി കണ്ട് വ്യവസായികളുമായി സംവദിച്ച്‌ മന്ത്രി എക്സ്പോ സംഘടകരെ പ്രശംസിക്കുകയും ചെയ്തു. കേരളത്തിലെ വ്യവസായ സൗഹൃദ അന്തരീക്ഷത്തെ എടുത്തുകാണിക്കുന്ന മികച്ച പ്രദർശനമാണ് ഇന്ത്യ ഇന്റർനാഷണൽ ഇൻഡസ്ട്രിയൽ എക്സ്പോ എന്നും സംരംഭകർക്ക് വളർച്ച നേടുന്നതിനുള്ള വഴിയും ഇവിടെ ഒരുക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കേരള വ്യവസായ വകുപ്പിന്റേയും, കേന്ദ്ര എം.എസ്.എം.ഇ. മന്ത്രാലയത്തിന്റെയും സഹകരണത്തോടെ കേരള സ്റ്റേറ്റ് സ്‌മോള്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷനും, മെട്രോമാര്‍ട്ടും ചേർന്ന് സംഘടിപ്പിക്കുന്ന ഇൻഡസ്ട്രിയൽ എക്സ്പോ ഇന്ന് സമാപിക്കും. സമാപന സമ്മേളനത്തിൽ കേരളത്തിലെ 14 ജില്ലകളിൽ നിന്നുമുള്ള പതിനായിരത്തിലധികം കെഎസ്എസ്ഐഎ അംഗങ്ങളായ വ്യവസായികൾ പങ്കെടുക്കുന്ന വ്യവസായി മഹാസംഗമം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

എറണാകുളം ജില്ലാ കളക്ടർ ജി. പ്രിയങ്ക ഐഎഎസ്, വ്യവസായ ഡയറക്ടറേറ്റ് അഡീഷണൽ ഡയറക്ടർമാരായ സി.എസ്. സിമി, ജി. രാജീവ് എന്നിവരും സെമിനാർ ചർച്ചയിൽ സന്നിഹിതരായിരുന്നു. വ്യവസായ വകുപ്പ് ഡയറക്ടറും കെഎസ്ഐഡിസി മാനേജിങ് ഡയറക്ടറുമായ പി. വിഷ്ണുരാജ് ഐഎഎസും എക്സ്പോ സന്ദർശിച്ചു.


എക്സ്പോയിൽ നടന്ന മീഡിയ കോൺക്ലേവിൽ ചർച്ചയായി കേരളത്തിലെ വ്യാവസായിക മേഖലയുടെ വളർച്ചയിൽ മാധ്യമങ്ങളുടെ വലിയ പങ്ക്

എക്സ്പോയിൽ "ദൃശ്യതയിലൂടെ വിശ്വാസ്യതയിലേക്ക്: മാധ്യമങ്ങൾ ബിസിനസ്സ് വിജയത്തെ എങ്ങനെ രൂപപ്പെടുത്തുന്നു" എന്ന വിഷയത്തിൽ നടന്ന മീഡിയ കോൺക്ലേവ്, കേരളത്തിലെ വ്യാവസായിക മേഖലയും മാധ്യമങ്ങളും തമ്മിലുള്ള വളർന്നുകൊണ്ടിരിക്കുന്ന ഒത്തൊരുമയെ എടുത്തുകാണിച്ചു.
സ്റ്റാർട്ടപ്പുകളെ പിന്തുണയ്ക്കുന്നതിന് മാധ്യമങ്ങൾ മുന്നേമുതൽ തന്നെ ബോധപൂർവമായ ശ്രമം നടത്തിയിട്ടുണ്ടെന്നും, സാങ്കേതിക മുന്നേറ്റം അതിൽ അടിസ്ഥാനപരമായ ധാരാളം മാറ്റങ്ങൾ കൊണ്ടുവന്നട്ടുണ്ടെന്നും പാനലിസ്റ്റുകൾ എടുത്തു പറഞ്ഞു. സമയത്തിന്റെയും സ്ഥലത്തിന്റെയും പരിമിതികൾ എടുത്തുമാറ്റി, ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ സംരംഭകർക്ക് ഇപ്പോൾ ഒരു ആഗോള വേദി ഒരുക്കുന്നുണ്ട്.

ദീർഘകാല സുസ്ഥിരത കൈവരിക്കുന്നതിന് ബിസിനസുകൾ അവയുടെ മൂല്യങ്ങൾ ആശയവിനിമയം ചെയ്യുന്ന രീതിയിൽ മാറ്റം ആവശ്യമാണെന്ന് ചർച്ചയിൽ പറഞ്ഞു. വിപണിയിൽ വ്യത്യസ്തരാകാൻ, പരമ്പരാഗത രീതികൾക്കപ്പുറം സൃഷ്ടിപരമായ പുതു ആഖ്യാനങ്ങൾക്ക് അനുകൂലമായി സംരംഭങ്ങൾ മാറണമെന്ന് പാനലിസ്റ്റുകൾ ശുപാർശ ചെയ്തു. സംസ്ഥാനത്തിന്റെ വ്യാവസായിക മേഖല കൂടുതൽ വിശ്വാസ്യതയിലേക്കും ദീർഘകാല സുസ്ഥിരതയിലേക്കും നീങ്ങുന്നുവെന്ന് ഉറപ്പാക്കുക എന്നതാണ് ലക്ഷ്യം എന്ന് സെഷനുകളിൽ ചർച്ച പറഞ്ഞുവെച്ചു.

അഡീഷണൽ ചീഫ് സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് ഐഎഎസ്., മാതൃഭൂമിയിലെ ബിസിനസ് ന്യൂസ് ഹെഡ് ആർ. റോഷൻ, മലയാള മനോരമയിലെ അസിസ്റ്റന്റ് എഡിറ്റർ മനോജ് മാത്യു, റിപ്പോർട്ടർ ടിവിയിലെ ഡിജിറ്റൽ ന്യൂസ് എഡിറ്റർ പി.ജി. സുജ എന്നിവർ പാനൽ ചർച്ചയിൽ ഭാഗമായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മേ നമ്മൾ മരിച്ച് പോവോ.. ആ കുഞ്ഞിന്റെ അവസാന ചോദ്യം..നെഞ്ചത്ത് ചേർത്തു കെട്ടി 'അമ്മ..ബർഗി ചതിച്ചു...!  (9 minutes ago)

എന്റെ ഭാര്യയെ കാണാനില്ലെന്ന് നിലവിളിച്ച് ഭർത്താവ്; പിന്നാലെ അറിഞ്ഞത് ഭാര്യ മറ്റൊരു പുരുഷനൊപ്പം കൈകോർത്ത് ആത്മഹത്യ ചെയ്ത വിവരം; ഭർത്താവിനെ ഉപേക്ഷിച്ച് അർച്ചന ഷെബിനൊപ്പം ആത്മഹത്യ ചെയ്തത്? പോത്തൻകോട് നടു  (25 minutes ago)

തണ്ണിമത്തൻ കഴിച്ച ശേഷം നാലംഗ കുടുംബം മരിച്ച സംഭവം; രിച്ചവരുടെ തലച്ചോറ്, ഹൃദയം, കുടൽ തുടങ്ങിയ ആന്തരികാവയങ്ങൾ പച്ചനിറമായി; ശരീരത്തിൽ മോർഫിന്റെ അളവ് കൂടുതൽ; ഏതോ വിഷവസ്തു ഉള്ളിൽച്ചെന്നതാണ് ഇവരുടെ മരണ കാരണ  (40 minutes ago)

വാൽപ്പാറ ബസ് അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സഹായധനം അനുവദിച്ച് സംസ്ഥാന സർക്കാർ...  (1 hour ago)

ശബരിമല സ്വർണക്കൊള്ള കേസിൽ സർക്കാരിന്റെ കാലാവധി കഴിഞ്ഞാലും അന്വേഷണം പൂർത്തിയാകില്ല.... കുറ്റപത്രം പുതിയ സർക്കാരിന് കീഴിലാകും  (1 hour ago)

കൊ​ടു​വ​ള്ളി മ​ദ്ര​സ ബ​സാ​റി​ൽ മൂ​ന്ന് വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ടം... ഏ​ഴ് പേ​ർ​ക്ക് പ​രുക്ക്  (1 hour ago)

വില്ലൻ തണ്ണിമത്തൻ അല്ല ഉറപ്പിച്ച് ഡോക്ടർ..! വിഷം അബ്ദുള്ളയുടെ ശരീരത്തിൽ മോർഫിൻ..? 4 കൊലപാതകം..?!  (1 hour ago)

PINARAYI VIJAYAN കേരളം പിണറായിയോട് പറയും കടക്ക് പുറത്ത്  (1 hour ago)

വാണിജ്യ പാചകവാതക വില കുത്തനെ വർധിപ്പിച്ചതിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ ഹോട്ടലുകൾ മേയ് ആറാം തീയതി അടച്ചിടുമെന്ന് കെഎച്ച്ആർഎ  (1 hour ago)

  ഇന്ദ്രജിത്തിന്റെ രണ്ടാമത്തെ ഹിന്ദി ചിത്രം ബന്ദർ ജൂൺ 5ന്  (2 hours ago)

സ്വകാര്യ അൺഎയ്ഡഡ് വിദ്യാലയങ്ങൾക്ക് ഒരു മാസത്തെ ഫീസിൽ കൂടുതൽ ഒന്നിച്ചടയ്ക്കാൻ നിർബന്ധിക്കരുതെന്ന് ഡൽഹി സർക്കാർ  (2 hours ago)

സ്വർണവിലയിൽ നേരിയ വർദ്ധനവ്....  (2 hours ago)

US-IRAN ട്രംപിന്റെ പതിനെട്ടാം അടവോ..?  (2 hours ago)

ഉറ്റുനോക്കി ആരാധകർ.... ഇന്ത്യന്‍ പ്രീമിയര്‍ ലീ​ഗിൽ ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് - മുംബൈ ഇന്ത്യന്‍സ് പോരാട്ടം  (3 hours ago)

ഹിമാചൽ പ്രദേശിലെ വിദൂര മലനിരകളിലേക്ക് യാത്ര പ്ലാൻ ചെയ്യുന്നവർക്ക് കനത്ത ജാഗ്രതാ നിർദേശം....ഷിങ്കു ലാ പാസിൽ ചരക്ക് ലോറി കടന്നുപോകുന്നതിനിടെ പാലം തകർന്നു വീണു, ​ഗതാ​ഗതതടസ്സം, ലോറി പാലത്തിനിടയിൽ കുടുങ്ങി  (3 hours ago)

Malayali Vartha Recommends