ഇന്ന് മൂന്നു തവണയാണ് സ്വർണവില കൂടിയത്..5 മണിക്കൂറിനിടെ ഒരു പവനിൽ 3,160 രൂപയുടെ വർധനവാണുണ്ടായത്..ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,10,400 രൂപയായി..

സംസ്ഥാനത്ത് സ്വർണവില കുതിച്ചു കയറുന്നു. ഇങ്ങനെ പോയാൽ സ്വർണവില ഇനി പിടിച്ചാൽ കിട്ടില്ല അത് ഉറപ്പാണ് . ഇന്ന് മൂന്നു തവണയാണ് സ്വർണവില കൂടിയത്. 5 മണിക്കൂറിനിടെ ഒരു പവനിൽ 3,160 രൂപയുടെ വർധനവാണുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,10,400 രൂപയായി. സമീപകാലത്ത് ഒറ്റയടിക്ക് ഇത്രയും വില കൂടിയിട്ടില്ല.സാധാരണ ദിവസത്തിൽ ഒരു തവണയാണ് സ്വർണവില മാറുന്നത്, അത് രാവിലെ 9.30 നും 9. 45 നും ഇടിയിലായിരിക്കും. ഇന്ന് 11.30 നും 2.30 നും വിലകൂടി. രാവിലെ 1,08,000 രൂപയിൽ നിന്നാണ് ഉച്ചയ്‌ക്ക് ശേഷം 1,08,000 ആയത്.
ഇന്നത്തെ നിലവാരം അനുസരിച്ച് ഒരു പവൻ ആഭരണം വാങ്ങണമെങ്കിൽ 1,19,561 രൂപയെങ്കിലും നൽകേണ്ടി വരും.സ്വർണം ഓഹരി വിപണിയെ വളരെ മികച്ച രീതിയിൽ തന്നെ മറികടന്നിരിക്കുന്നുവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 2024-ൽ സ്വർണം ഏകദേശം 20 ശതമാനം നേട്ടം നൽകിയപ്പോൾ നിഫ്റ്റി വെറും 8.7 ശതമാനം മാത്രമേ മുന്നേറിയുള്ള. 2025 ഒക്ടോബർ പകുതിയില്‍ 10 ഗ്രാം സ്വർണത്തിന്‍റെ വില 78000 രൂപയായിരുന്നതാണ് ഇപ്പോള്‍ 1.33 ലക്ഷം രൂപ വരെ എത്തിയിരിക്കുന്നത്. അതായത് ഏകദേശം 70 ശതമാനം വർധന.
2024 ജൂലൈയിൽ 68,000 രൂപയായിരുന്ന 10 ഗ്രാം സ്വർണം 14 മാസത്തിനുള്ളിൽ 1.45 ലക്ഷം രൂപ വരെ എത്തി. മൊത്തം 132 ശതമാനത്തോളം കുതിപ്പാണ് ഉണ്ടായത്. ഫെബ്രുവരി 2024 മുതലുള്ള കണക്കാക്കിയാലും 100 ശതമാനത്തിലധികം വർധനയുണ്ട്.ഒരു ലക്ഷത്തിന് മുകളില്‍ വില സ്ഥിരത കൈവരിച്ചതോടെ ഇനിയുള്ള കുതിപ്പ് 1.25 ലക്ഷത്തിലേക്കാണോയെന്ന ആശങ്കയും സാധാരണക്കാരായ സ്വർണാഭരണ പ്രേമികളില്‍ ശക്തമായിരിക്കുകയാണ്. അതേസമയം മറുവശത്ത് സ്വർണത്തില്‍ നിക്ഷേപിച്ചവരെ സംബന്ധിച്ച് വില വർധനവ് വലിയ ആശ്വാസമാണ് നല്‍കുന്നത്.
https://www.facebook.com/Malayalivartha























