ദീപക്കിന്റെ ആത്മഹത്യയില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്

കോഴിക്കോട് ബസ്സില്‍ ലൈംഗികാതിക്രമം നടത്തിയെന്നാരോപണത്തെ തുടര്‍ന്ന് ദീപക് ആത്മഹത്യ ചെയ്തതിന് സംഭവത്തില്‍ ബസിലെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കാന്‍ പൊലീസ്. രാമന്തളി-പയ്യന്നൂര്‍ റൂട്ടില്‍ ഓടുന്ന അല്‍ അമീന്‍ ബസില്‍ വച്ചാണ് യുവതി വിഡിയോ ചിത്രീകരിച്ചത്.
ബസിലെ സിസിടിവി ദൃശ്യങ്ങള്‍ എടുത്തുവയ്ക്കണമെന്നും മറ്റാര്‍ക്കും കൈമാറരുതെന്നും പൊലീസ് പ്രത്യേകം നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ബസ് ജീവനക്കാര്‍ പറഞ്ഞു. ഇന്ന് തന്നെ ദൃശ്യങ്ങള്‍ ശേഖരിക്കാന്‍ പോലീസ് എത്തുമെന്നാണ് വിവരം.
പയ്യന്നൂരിലെ ബസ്സില്‍ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് യുവതി സമൂഹമാധ്യമത്തില്‍ വിഡിയോ പങ്കുവച്ചതിനെതുടര്‍ന്ന് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്കാണ് ശനിയാഴ്ച ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ യുവതിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. സമൂഹ മാധ്യമത്തിലെ റീച്ചിന് വേണ്ടിയാണ് വിഡിയോ പ്രചരിപ്പിച്ചതെന്നാണ് ആരോപണം.
https://www.facebook.com/Malayalivartha

























