ചെങ്ങന്നൂരില്‍ രണ്ടുവയസ്സുകാരന്‍ കുളിമുറിയിലെ ബക്കറ്റില്‍ വീണു മരിച്ചു

ആലപ്പുഴ ചെങ്ങന്നൂരില്‍ രണ്ടു വയസ്സുകാരന്‍ ബക്കറ്റില്‍ വീണു മരിച്ചു. ജിന്‍സി ടോം ദമ്പതികളുടെ മകന്‍ ആക്സ്റ്റണ്‍ പി തോമസാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. കുട്ടി വീട്ടുകാര്‍ കാണാതെ കുളിമുറിയിലേക്ക് പോവുകയായിരുന്നു.
കുഞ്ഞിനെ കാണാതെ വന്നപ്പോള്‍ അന്വേഷിച്ചപ്പോഴാണ് കുട്ടി കുളിമുറിയിലെ ബക്കറ്റില്‍ വീണു കിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചേക്കിലും രക്ഷിക്കാനായില്ല. പോലീസ് അന്വേഷണത്തില്‍ മരണത്തില്‍ അസ്വാഭാവികതയില്ലെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.
https://www.facebook.com/Malayalivartha























