അധ്യാപന ബഹിഷ്കരണമുൾപ്പെടെയുള്ള കടുത്ത സമരത്തിലേക്ക് കടന്ന് സർക്കാർ മെഡിക്കൽ കോളേജിലെ ഡോക്ടർമാർ... വിദ്യാർത്ഥികൾ പ്രതിസന്ധിയിൽ

അധ്യാപന ബഹിഷ്കരണമുൾപ്പെടെയുള്ള കടുത്ത സമരത്തിലേക്ക് സർക്കാർ മെഡിക്കൽ കോളേജിലെ ഡോക്ടർമാർ കടന്നതോടെ പ്രതിസന്ധിയിലായി സർവകലാശാല പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന എംബിബിഎസ് വിദ്യാർത്ഥികൾ.
എന്നാൽ ഭാവിയിൽ തങ്ങളെ കൂടി ബാധിക്കുന്ന വിഷയമായതിനാൽ ഡോക്ടർമാരുടെ സമരത്തിന് വിദ്യാർത്ഥികളുടെ പൂർണ പിന്തുണയുണ്ട്. ശമ്പള പരിഷ്കരണ കുടിശ്ശിക അനുവദിക്കുന്നത് ഉൾപ്പെടെയുള്ള ആവശ്യങ്ങളിൽ അനുകൂല തീരുമാനം ഇല്ലാത്തതിനാൽ ഫെബ്രുവരി രണ്ട് മുതൽ അനിശ്ചിതകാല ഒപി ബഹിഷ്കരണമുൾപ്പെടെ ഡോക്ടർമാർ പ്രഖ്യാപിച്ചിരിക്കുകയാണ്.
ശമ്പള പരിഷ്കരണ കുടിശ്ശിക അനുവദിക്കുക, എൻട്രി കേഡർ തസ്തികയിൽ വെട്ടിക്കുറച്ച തുക പുനസ്ഥാപിക്കുക,ആവശ്യത്തിന് തസ്തികകൾ സൃഷ്ടിക്കുക, സമരം ചെയ്യുന്ന ഡോക്ടർമാർ സർക്കാരിന് മുൻപിൽ വച്ച ന്യായമായ ആവശ്യങ്ങളാണിവ.
കഴിഞ്ഞ ജൂലൈ മുതൽ ഇക്കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ഏഴ് മാസത്തിനിടയിൽ രണ്ട് തവണ മാത്രമാണ് ഡോക്ടർമാരുമായി സർക്കാർ ചർച്ചയ്ക്ക് തയ്യാറായത്. ജനുവരി 18ന് നടത്തിയ ചർച്ചയിൽ അനുകൂല നിലപാടെടുക്കാമെന്ന് ഉറപ്പ് നൽകിയെങ്കിലും എൻട്രി കേഡർ തസ്തികയിലുള്ളവർക്ക് ചെറിയത തുക മാത്രം കൂട്ടി നൽകി ആരോഗ്യവകുപ്പ് ഉത്തരവിറക്കി. ഇതിന് പിന്നാലെയാണ് സർക്കാർ ഡോക്ടർമാർ അനിശ്ചിതകാല സമരം നടത്താൻ നിർബന്ധിതരായത്.
"
https://www.facebook.com/Malayalivartha

























