ശബരിമല സ്വർണ്ണക്കൊള്ളക്കേസ്: മുൻ ദേവസ്വം ബോർഡ് അംഗം കെ.പി. ശങ്കർദാസിന് ജാമ്യമില്ല; ഹർജികൾ കോടതി തള്ളി...

ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ അറസ്റ്റിലായ മുൻ ദേവസ്വം ബോർഡ് അംഗം കെ.പി. ശങ്കർദാസിന് തിരിച്ചടി. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ശങ്കർദാസ് സമർപ്പിച്ച രണ്ട് ജാമ്യഹർജികളും കൊല്ലം വിജിലൻസ് കോടതി തള്ളി. കട്ടിളപ്പാളി, ദ്വാരപാലക പാളി എന്നീ കേസുകളുമായി ബന്ധപ്പെട്ട് ജനുവരി 14-നാണ് ശങ്കർദാസിനെ വിജിലൻസ് അറസ്റ്റ് ചെയ്തത്. അസുഖബാധിതനാണെന്ന മെഡിക്കൽ റിപ്പോർട്ടുകൾ കോടതി പരിശോധിച്ചെങ്കിലും ജാമ്യം അനുവദിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ഹൈക്കോടതി നിർദ്ദേശപ്രകാരം രൂപീകരിച്ച മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് കൂടി പരിഗണിച്ചാണ് നടപടി.
ജയിലിൽ തുടർന്നുകൊണ്ട് തന്നെ ചികിത്സ ലഭ്യമാക്കാൻ സാധിക്കുമെന്ന് വ്യക്തമായതോടെ, തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സെല്ലിൽ കഴിഞ്ഞിരുന്ന ശങ്കർദാസിനെ കഴിഞ്ഞ ദിവസം പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റിയിരുന്നു. നിലവിൽ ഇദ്ദേഹത്തിനൊപ്പം കേസിൽ പ്രതിയായ മറ്റൊരു മുൻ ബോർഡ് അംഗം എൻ. വിജയകുമാറും റിമാൻഡിൽ തുടരുകയാണ്. എ. പത്മകുമാർ പ്രസിഡന്റായിരുന്ന ബോർഡിലെ അംഗങ്ങളായിരുന്നു ഇരുവരും.
https://www.facebook.com/Malayalivartha






















