മഴക്കുവെടിയിലും രക്ഷയില്ല. വയനാട് ജനവാസ മേഖലയിൽ ഭീതിപരത്തി മുട്ടിക്കൊമ്പൻ

മണിക്കൂറുകൾ നീണ്ട ദൗത്യം. മഴക്കുവെടിയിലും രക്ഷയില്ല. വയനാട് ജനവാസ മേഖലയിൽ ഭീതിപരത്തി മുട്ടിക്കൊമ്പനെന്ന ആനയെ മഴക്കുവെടിവെച്ചു. ഉൾകാട്ടിലേക്ക് മറഞ്ഞ ആനയെ ട്രാക്ക് ചെയ്ത് പിടികൂടാനാണ് വനംവകുത്ത് തീരുമാനം. ദൗത്യം തുടരുകയാണ്. ആനയെ ഇന്ന് പുലര്‍ച്ചെ മയക്കുവെടി വെച്ചെങ്കിലും കൃത്യമായിരുന്നില്ല. ആന വനംവകുപ്പിന്‍റെ നിരീക്ഷണത്തിൽ തുടരുകയാണ്.
മയക്കുവെടി വെച്ച് പിടികൂടിയശേഷം ആനയെ മുത്തങ്ങയിലെ ആനപ്പന്തിയിലേക്ക് മാറ്റും. മയക്കുവെടി വെച്ച് പിടികൂടാനുള്ള ഇന്നത്തെ ദൗത്യം ആര്‍ആര്‍ടി അവസാനിപ്പിച്ചു. താത്തൂര്‍ ടസ്കര്‍ വണ്‍ എന്നാണ് ആനയ്ക്ക് വനംവകുപ്പ് നൽകിയ പേര്ത. കാട്ടാന ആക്രമണത്തിൽ പ്രദേശത്ത് നേരത്തെ യുവ കര്‍ഷകൻ കൊല്ലപ്പെട്ടിരുന്നു. കാട്ടാനയെ പിടികൂടാത്തതിൽ പ്രതിഷേധവും ശക്തമാണ്.
ദിവസങ്ങള്‍ക്ക് മുന്‍പാണ് യുവ കര്‍ഷകനായ വടക്കനാട് പച്ചാടി സ്വദേശി രജീവ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടാനയെ ഓടിക്കാൻ പോയ രജീവിനെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. രാത്രി കൃഷിയിടത്തിൽ ആന ഇറങ്ങിയതറിഞ്ഞ് അതിനെ തുരത്താൻ പോയതായിരുന്നു രജീവ്. ഏറെ നേരം കഴിഞ്ഞിട്ടും തിരികെ വരാത്തതിനെ തുടർന്ന് നാട്ടുകാരും ബന്ധുക്കളും നടത്തിയ തെരച്ചിലിലാണ് ഇദ്ദേഹത്തെ നിലത്ത് വീണു കിടക്കുന്ന നിലയിൽ കണ്ടെത്തിയത്.
https://www.facebook.com/Malayalivartha


























