സ്വർണമുരുകുന്നു.. ഇതാണ് സുവർണാവസരം; വില കുത്തനെ കീഴ്പോട്ട്

സംസ്ഥാനത്ത് വീണ്ടും സ്വർണവില വീണ്ടും കുറഞ്ഞു. തുടർച്ചയായ അഞ്ചാം ദിവസമാണ് സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തിയത്. ഈ മാസത്തെ തന്നെ ഏറ്റവും കുറഞ്ഞ നിരക്കാണ് നിലവിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ന് ഒരു പവൻ സ്വർണത്തിന് കേരളത്തിലെ നിരക്ക് 1,07,040 രൂപയാണ്. അതായത് ഒരു ഗ്രാം സ്വർണത്തിന് 13380 രൂപയാണ്. ഇന്നലെയും ഇതേ നിരക്കിലായിരുന്നു സ്വർണവില ഉണ്ടായിരുന്നത്. ഈ മാസം തുടക്കത്തിൽ സ്വർണം എക്കാലത്തെയും ഉയർന്ന നിരക്കിൽ എത്തിയിരുന്നു. 1,26,920 രൂപയായിരുന്നു മാർച്ച് 1 ന് കേരളത്തിലെ ഒരു പവൻ സ്വർണത്തിന്റെ നിരക്ക്.
പശ്ചിമേഷ്യയില്‍ യുദ്ധം രൂക്ഷമായതോടെ സ്വർണ വിലയിലും ചാഞ്ചാട്ടം തുടരുകയാണ്. എന്നാൽ സാധാരണ യുദ്ധമോ മറ്റ് സംഘർഷങ്ങളോ നടന്നാൽ സ്വർണവിലയും മറ്റും ഉയരുകയാണ് പതിവ്. പക്ഷേ നിലവിൽ ആഗോളതലത്തിൽ പണപ്പെരുപ്പം വർധിക്കാനുള്ള സാധ്യതയാണ് സ്വർണവില കുറയാൻ കാരണം. അപ്രതീക്ഷിതമായി വില കുറയുകയും കൂടുകയും ചെയ്യുന്നു. അതേസമയം വര്‍ധവനും കുറവും അധിക കാലം നീണ്ടു നില്‍ക്കാത്തതും അതിശയകരമായ കാര്യമാണ്.
സ്വർണത്തിൻ്റെ അന്താരാഷ്ട്ര വില ഉയർന്ന വിലയിൽ നിന്നും 1150 ഡോളറോളം ആണ് ഇതുവരെ കുറഞ്ഞിട്ടുള്ളത്. ഈ ആഴ്‌ച മാത്രം സ്വർണവില 11 ശതമാനം ഇടിഞ്ഞു. 1983ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയതെന്ന് കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചൻ്റസ് അസോസിയേഷൻ വ്യക്തമാക്കി. സംഘർഷം ആരംഭിച്ചതിന് ശേഷം 14 ശതമാനം ഇടിഞ്ഞു. അതേസമയം സ്വർണം താത്‌ക്കാലികമായി വിലയിടിഞ്ഞാലും, തിരിച്ചുവരുമെന്നുള്ള സൂചനകൾ ശക്തമാണ്.
https://www.facebook.com/Malayalivartha


























