Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

രാത്രി തിരക്കേറിയ റോഡില്‍ സ്‌കൂള്‍ ബാഗും തൂക്കി അച്ചാര്‍ വില്പന; പണമെണ്ണി റീലിലൂടെ ഹിറ്റായ എട്ടാംക്ലാസുകാരന്‍ ഇന്ന്?

01 APRIL 2026 06:53 PM IST
മലയാളി വാര്‍ത്ത

രാത്രി തിരക്കേറിയ റോഡില്‍ സ്‌കൂള്‍ ബാഗും തൂക്കി അച്ചാര്‍ വില്പന നടത്തുന്ന എട്ടാംക്ലാസുകാരനായ മുഹമ്മദ് ബദറുദ്ദീന്‍. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറായ ഉബൈദ് അപ്രദീക്ഷിതമായ മുഹമ്മദ് ബദറുദ്ദീനെ കാണുകയും നോട്ടുകള്‍ എണ്ണാന്‍ കൊടുക്കുകയും ചെയ്തിരുന്നു. നോട്ടുകള്‍ എണ്ണാന്‍ നല്‍കിയപ്പോള്‍ 19,600 രൂപയാണ് 13കാരന്‍ എണ്ണിയെടുത്തത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. കാസര്‍കോടുകാരനാണ് മുഹമ്മദ് ബദറുദ്ദീന്‍. അസുഖബാധിതയായ ഉമ്മയെ സഹായിക്കാനാണ് ബദറുദ്ദീന്‍ വഴിയോരക്കച്ചവടത്തിനിറങ്ങിയത്. ഇന്നിപ്പോള്‍ സ്വന്തം പേരില്‍ അച്ചാര്‍ ബ്രാന്‍ഡ് തന്നെ തുടങ്ങിയിരിക്കുകയാണ് ഈ എട്ടാം ക്‌ളാസുകാരന്‍.

കാസര്‍കോട് ബോവിക്കാനം സ്വദേശിയാണ് മുഹമ്മദ് ബദറുദ്ദീന്‍. ബോവിക്കാനം എയുപിഎസ് വിദ്യാര്‍ത്ഥിയാണ്. എന്‍ഡോസള്‍ഫാന്‍ ഇരയാണ് ബദറുദ്ദീന്റെ ഉമ്മ ബീഫാത്തിമ. ജന്മനാ നടക്കാന്‍ കഴിയാത്തയാളാണ്. രണ്ട് സഹോദരിമാരാണ് ബദറുദ്ദീനുള്ളത്. ഒരു സഹോദരി ഖദീജാത്ത് ഷഫ്‌നാസ് വിവാഹിതയും മറ്റൊരു സഹോദരി ആയിഷാത്ത് ശബ്‌ന പ്‌ളസ് ടു വിദ്യാര്‍ത്ഥിനിയും. പിതാവ് ഓട്ടോറിക്ഷ ഡ്രൈവര്‍ ആണെങ്കിലും നിലവില്‍ ജോലിക്ക് പോകുന്നില്ല. അച്ചാര്‍ വില്പന മാത്രമാണ് കുടുംബത്തിന്റെ ഏക വരുമാനം.

ഒരു വര്‍ഷമായി കുടുംബത്തിന് മാങ്ങ അച്ചാര്‍ വില്പനയുണ്ട്. നേരത്തെ മുല്ലപ്പൂ കെട്ടിനല്‍കുന്ന ജോലി ഉമ്മ ചെയ്തിരുന്നു. പ്രദേശത്തെ മുല്ലപ്പൂ തോട്ടത്തില്‍ നിന്ന് ബദറുദ്ദീനും സഹോദരിമാരും പൂക്കള്‍ പറിച്ചുകൊണ്ടുവരും. ഇത് കെട്ടിനല്‍കുകയായിരുന്നു ബീഫാത്തിമ ചെയ്തിരുന്നത്. ഇതില്‍ നിന്ന് കിട്ടുന്ന തുച്ഛമായ കൂലിയിലാണ് കുടുംബം കഴിഞ്ഞിരുന്നത്. പൂവിന്റെ സീസണില്‍ മാത്രമായിരുന്നു ഈ തൊഴിലുണ്ടായിരുന്നത്. ബന്ധുക്കളുടെയും മറ്റും സഹായത്തോടെയാണ് ബാക്കി സമയങ്ങളില്‍ കുടുംബം കഴിഞ്ഞുപോന്നത്. ഇതിനിടെയിലാണ് അച്ചാര്‍ വില്പനയെന്ന ആശയത്തിലെത്തുന്നത്. സ്വന്തമായ വരുമാനമായിരുന്നു ലക്ഷ്യം.

സ്‌കൂള്‍ കഴിഞ്ഞ് വീട്ടില്‍ വന്നതിനുശേഷം ആറ് മണിമുതല്‍ രാത്രി എട്ടര മണിവരെ ബദറുദ്ദീന്‍ കാസര്‍കോട് നഗരത്തിലെ പ്രസ് ക്‌ളബ് ജംഗ്ഷനില്‍ അച്ചാര്‍ വില്‍ക്കും. ഉമ്മയും അമ്മൂമ്മയും ചേര്‍ന്നാണ് അച്ചാര്‍ തയ്യാറാക്കുന്നത്. സഹായത്തിനായി സഹോദരിയുമുണ്ട്. എല്ലാവരും ചേര്‍ന്ന് അച്ചാര്‍ കുപ്പികളിലാക്കും. ശേഷം ബാഗില്‍ കുപ്പികള്‍ നിറച്ച് ബദറുദ്ദീന്‍ നഗരത്തിലേയ്ക്കിറങ്ങും. നിലവില്‍ നേരിട്ടുള്ള വില്‍പനയും ഓണ്‍ലൈനിലൂടെയുമുള്ള വില്പനയും മാത്രമാണുള്ളത്. ഒരു വെബ്സൈറ്റ് തുടങ്ങാനും ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പിലൂടെ വില്പന നടത്താനും ആലോചനയുണ്ട്. കടകളിലും നേരിട്ട് വില്പന നടത്തുന്നില്ല.

സര്‍ക്കാരില്‍ നിന്ന് എന്‍ഡോസള്‍ഫാന്‍ ധനസഹായം കുടുംബത്തിന് ലഭിച്ചിരുന്നു. അടുത്തിടെയാണ് ഇവര്‍ സ്വന്തമായി വീട് നിര്‍മിച്ചത്. സോഷ്യല്‍ മീഡിയയിലെ വീഡിയോ വൈറലായതിനുശേഷം വില്പന വര്‍ദ്ധിച്ചതായി ബീഫാത്തിമ പറയുന്നു. ദിവസേന പത്ത് കുപ്പിയോളം വില്‍ക്കാന്‍ സാധിക്കുന്നുണ്ട്. കാല്‍ കിലോ അച്ചാറിന് 60 രൂപയും അര കിലോയ്ക്ക് 120 രൂപയും കിലോയ്ക്ക് 230 രൂപയുമാണ് വില. മാങ്ങയ്ക്ക് പുറമെ കാരറ്റ്, വെളുത്തുള്ളി തുടങ്ങിയ അച്ചാറുമുണ്ട്. ബദറുദ്ദീന്റെ സഹോദരി ആയിഷാത്ത് ശബ്‌നയാണ് ബദറുദ്ദീന്‍ പിക്കിള്‍സിന്റെ സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്നത്. അമ്മാവനായ റഷീദും സഹായത്തിനുണ്ട്. അച്ചാര്‍ വില്പനയ്ക്ക് പുറമെ ചെറിയ പ്രമോഷനുകളും ബദറുദ്ദീന്‍ ചെയ്യുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (1 hour ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (4 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (4 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (5 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (5 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (5 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (6 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (6 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (6 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (6 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (6 hours ago)

IRAN നോവായി കൊച്ചുമകൾ  (7 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (7 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (7 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (8 hours ago)

Malayali Vartha Recommends