രണ്ടാനച്ഛന്റെ ക്രൂരത അയല്‍വാസി മൊബൈലില്‍ പകര്‍ത്തി പൊലീസിന് കൈമാറി

കാസര്‍കോഡ് രണ്ടാനച്ഛന്റെ ക്രൂരത 5 വയസുകാരനോടും 13 വയസുകാരനോടും. 5 വയസുകാരനെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ അയല്‍വാസി പകര്‍ത്തി പൊലീസിന് കൈമാറിയതോടെ രണ്ടാനച്ഛനായ ഷൗക്കത്തലിയെ വിദ്യാനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തു.
കുട്ടികളെ ചവിട്ടുകയും മുടിയില്‍ പിടിച്ചു വലിക്കുകയും ഐസ് കട്ട കൊണ്ട് മുഖത്തിടിക്കുകയും ചെയ്തതായാണ് പരാതി. അയല്‍വാസി മര്‍ദ്ദന ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി പോലീസിന് കൈമാറിയതോടെയാണ് ക്രൂരത പുറത്തറിഞ്ഞത്.
കഴിഞ്ഞ മൂന്ന് മാസമായി കുട്ടികള്‍ നിരന്തരം മര്‍ദ്ദനത്തിന് ഇരയാകാറുണ്ടെന്ന് കുട്ടികളുടെ പിതാവ് പോലീസിന് മൊഴി നല്‍കി. മാതാവും പിതാവും വിവാഹമോചിതരായതിനെത്തുടര്‍ന്ന് കോടതി ഉത്തരവ് പ്രകാരമാണ് 13ഉം 9ഉം 5ഉം വയസുള്ള കുട്ടികളെ അമ്മയുടെ ഒപ്പം വിടുന്നത്.
രണ്ടാനച്ഛന്റെ ക്രൂരതയ്ക്ക് അമ്മ കൂട്ടുനില്‍ക്കുകയാണെന്നും കുട്ടികളുടെ പിതാവ് ആരോപിച്ചു. പരിക്കേറ്റ കുട്ടികളെ വിദഗ്ദ്ധ പരിശോധനയ്ക്കായി കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടികളെ പിതാവിനൊപ്പം വിടാനാണ് പോലീസിന്റെ തീരുമാനം.
https://www.facebook.com/Malayalivartha


























