Widgets Magazine
09
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പരിസ്ഥിതി പ്രവർത്തകനും യുക്തിവാദിയും ഇടതുപക്ഷ ചിന്തകനുമായ പി.പി. സുമനൻ അന്തരിച്ചു...


ഇന്ത്യക്കാർക്കും ആശ്വാസം... ട്രംപിന്റെ മനസ് മാറുന്നു, ഇറാനുമായുളള യുദ്ധത്തിൽ ജാഗ്രത പാലിക്കണം': നെതന്യാഹുവിന് മുന്നറിയിപ്പ് നൽകി ട്രംപ്, ട്രംപിന് കനത്ത തിരിച്ചടി; എച്ച്-1ബി വീസകൾക്ക് അധിക ഫീസ് ചുമത്തിയ ഉത്തരവ് റദ്ദാക്കി യുഎസ് കോടതി


തമിഴ്‌നാട്ടില്‍ തമിഴ് ചിത്രങ്ങള്‍ക്കായുള്ള ഷോ ടൈം കൂട്ടി സര്‍ക്കാര്‍... പുതിയ തമിഴ് ചിത്രങ്ങള്‍ക്ക് ആദ്യത്തെ ഏഴ് ദിവസം അഞ്ച് ഷോകള്‍ വീതം നടത്താം


ഏറ്റവും കൂടുതൽ ദിനങ്ങൾ പ്രധാനമന്ത്രി പദവിയിലിരുന്ന ജവഹർലാൽ നെഹ്റുവിന്റെ റെക്കോർഡ് നരേന്ദ്രമോദി നാളെ മറികടക്കും...


പുതിയ ഗൃഹയോഗവും മികച്ച ദാമ്പത്യ ഒത്തൊരുമയും! മിഥുനം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!

പേരാമ്പ്ര സ്‌ട്രോങ്ങ് റൂം വിവാദത്തില്‍ പ്രതികരിച്ച് കളക്ടര്‍

21 APRIL 2026 12:41 AM IST
മലയാളി വാര്‍ത്ത

പേരാമ്പ്ര മണ്ഡലത്തിലെ വോട്ടിംഗ് മെഷീനുകള്‍ സൂക്ഷിക്കുന്ന കോഴിക്കോട് വെള്ളിമാടുകുന്ന് ജെഡിടി ഇസ്ലാം കണ്‍വെന്‍ഷന്‍ സെന്ററിലെ മെറ്റീരിയല്‍ റൂം തുറന്നത് ഏജന്റുമാരുടെ സാന്നിധ്യത്തിലെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍. ഇവിഎമ്മുകളും പോസ്റ്റല്‍ ബാലറ്റുകളും സൂക്ഷിച്ച സ്‌ട്രോംഗ് റൂം തുറന്നിട്ടില്ലെന്നും ഏപ്രില്‍ 20ന് രാവിലെ 11.15ന് തുറന്നത് സീല്‍ ചെയ്യാത്ത മുറിയാണെന്നും കളക്ടര്‍ അറിയിച്ചു.

വോട്ടെടുപ്പിന് ശേഷം പേരാമ്പ്ര മണ്ഡലത്തിലെ ഇവിഎമ്മുകളും വിവിപാറ്റുകളും അതോടൊപ്പം വരണാധികാരി സൂക്ഷിക്കേണ്ട പ്രിസൈഡിംഗ് ഓഫീസര്‍ ഡയറി ഉള്‍പ്പെടെയുള്ള രേഖകളും ജെഡിടിയിലേക്ക് പൊലീസ് സംരക്ഷണത്തില്‍ കൊണ്ടുവന്നിരുന്നു. ഇവിഎമ്മുകളും വിവിപാറ്റുകളും കെട്ടിടത്തിന്റെ ഒന്നാം നിലയിലെ സ്‌ട്രോംഗ് റൂമിലാണ് കേന്ദ്ര നിരീക്ഷകരുടെയും സ്ഥാനാര്‍ത്ഥികളുടെ ഏജന്റുമാരുടെയും സാന്നിധ്യത്തില്‍ സീല്‍ ചെയ്ത് സൂക്ഷിച്ചിരിക്കുന്നത്. ഈ മുറി പിന്നീട് തുറന്നിട്ടില്ല. എന്നാല്‍ റിട്ടേണിംഗ് ഓഫീസര്‍ കൈവശം വയ്‌ക്കേണ്ട രേഖകള്‍ കെട്ടിടത്തിന്റെ രണ്ടാം നിലയിലുള്ള മെറ്റീരിയല്‍ റൂമിലാണ് സൂക്ഷിച്ചിരിക്കുന്നത്.

ഇത് സീല്‍ ചെയ്ത മുറിയല്ല. കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം എന്‍കോര്‍ സോഫ്റ്റ് വെയറിലെ വിവരങ്ങള്‍ പരിശോധിച്ച് അന്തിമമായി അപ്രൂവ് ചെയ്യേണ്ട തീയതി ഏപ്രില്‍ 20 ആയിരുന്നു. ഇതിന്റെ ഭാഗമായി എന്‍കോറിലെ വിവരങ്ങളുമായി പേരാമ്പ്ര മണ്ഡലത്തിലെ പ്രിസൈഡിംഗ് ഓഫീസര്‍മാരുടെ ഡയരിയിലെ വിവരങ്ങള്‍ ഒത്തുനോക്കി അപ്‌ഡേറ്റ് ചെയ്യുന്നതിനു വേണ്ടിയാണ് ഈ മുറി ഏപ്രില്‍ 20ന് തുറന്നത്. മുറി തുറക്കുന്ന വേളയില്‍ എല്‍ഡിഎഫിനെ പ്രതിനിധീകരിച്ച് എ കെ മുഹ്‌സിന്‍, യുഡിഎഫിനെ പ്രതിനിധീകരിച്ച് ശഹ്‌സാദ് കെ എന്നിവര്‍ സ്ഥലത്ത് സന്നിഹിതരായിരുന്നു. രേഖകളുടെ പരിശോധന കഴിഞ്ഞ് ഈ ഏജന്റുമാരുടെ സാന്നിധ്യത്തില്‍ ഉച്ചയ്ക്കു ശേഷം 1.50ന് മുറി പൂട്ടുകയും ചെയ്തു. ഇവിഎമ്മുകളും പോസ്റ്റല്‍ ബാലറ്റുകളും സൂക്ഷിച്ചിരിക്കുന്ന സീല്‍ ചെയ്ത മുറികള്‍ തുറന്നിട്ടില്ലെന്നും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.

ഇന്ന് രാവിലെ 11 മണിയോടെയാണ് പേരാമ്പ്ര നിയമസഭാ മണ്ഡലത്തിലെ വോട്ടിംഗ് മെഷീനുകളും മറ്റ് പോളിംഗ് സാമഗ്രികളും സൂക്ഷിച്ചിരിക്കുന്ന റൂമുകളില്‍ ഒന്ന് റിട്ടേണിംഗ് ഓഫീസറുടെ നേതൃത്വത്തില്‍ തുറന്നത്. പ്രധാന സ്ഥാനാര്‍ത്ഥികളുടെ ഏജന്റുമാരെ അറിയിച്ച ശേഷമായിരുന്നു റൂം തുറന്നത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫാത്തിമ തഹലീയ റിട്ടേണിംഗ് ഓഫീസറുടെ നിര്‍ദ്ദേശം അനുസരിച്ച് സ്ഥലത്ത് എത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ അട്ടിമറി ആരോപിച്ച് കോണ്‍ഗ്രസ് ലീഗ് നേതാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തി.

താന്‍ എത്തുമ്പോഴേക്കും സ്‌ട്രോങ്ങ് റൂം തുറക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായിരുന്നു എന്നും നടപടിക്രമങ്ങളില്‍ സംശയമുണ്ട് എന്നും പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫാത്തിമ തഹലീയയും പറഞ്ഞു. പിന്നാലെ, ഇക്കാര്യത്തില്‍ രേഖാമൂലം വിശദീകരണവുമായി റിട്ടേണിംഗ് ഓഫീസര്‍ രംഗത്തെത്തി. സ്‌ട്രോങ്ങ് റൂം തുറന്നു എന്ന ആരോപണം തെറ്റെന്നും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എന്‍കോര്‍ സോഫ്റ്റ്‌വെയറിലെ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുന്നതിനായി പേരാമ്പ്ര മണ്ഡലത്തിലെ പോളിങ് രേഖകള്‍ സൂക്ഷിച്ച സീല്‍ ചെയ്യാത്ത മുറിയാണ് സ്ഥാനാര്‍ത്ഥികളുടെ ഏജന്റുമാരുടെ സാന്നിധ്യത്തില്‍ തുറന്നത് എന്നും റിട്ടേണിംഗ് ഓഫീസര്‍ വ്യക്തമാക്കി.

അതേസമയം, ഫോം 17 ഇ പ്രകാരം പുരുഷ വോട്ടര്‍മാര്‍ വനിതാ വോട്ടര്‍മാര്‍ പ്രവാസി വോട്ടര്‍മാര്‍ എന്നിങ്ങനെയുള്ള വിവരങ്ങള്‍ ക്രോഡീകരിച്ച് രേഖപ്പെടുത്താന്‍ വിട്ടുപോയ റിട്ടേണിംഗ് ഓഫീസര്‍ ഇക്കാര്യങ്ങള്‍ വീണ്ടെടുക്കാന്‍ ആയാണ് റിസര്‍വ് റൂം തുറന്നത് എന്നാണ് പുറത്തുവരുന്ന വിവരം. പേരാമ്പ്ര റിട്ടേണിംഗ് ഓഫീസറെ നില്‍ക്കണമെന്ന് ആവശ്യപ്പെട്ട് 6 യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ തെരഞ്ഞെടുപ്പ് കമ്മീഷണ പരാതി നല്‍കി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തായ്‌ലൻഡിൽ അന്തരിച്ച മാധ്യമം മുൻ ചീഫ് സബ് എഡിറ്ററും ചരിത്ര ഗവേഷകനും ചലച്ചിത്ര- നാടക പ്രവർത്തകനുമായ സമീൽ ഇല്ലിക്കലിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും  (26 minutes ago)

പരിസ്ഥിതി പ്രവർത്തകനും യുക്തിവാദിയും ഇടതുപക്ഷ ചിന്തകനുമായ പി.പി. സുമനൻ അന്തരിച്ചു...  (32 minutes ago)

സിപ്രിയുടെ വെളിപ്പെടുത്തൽ പാകിസ്താനെ ഞെട്ടിച്ചു: കണ്ണുതള്ളി പാക് ഭരണകൂടം... മുച്ചൂടും നശിക്കും  (41 minutes ago)

കേരളത്തിൽ മഴ കനത്തതോടെ പ്രാദേശിക ശുദ്ധജല മത്സ്യങ്ങളെയും സംരക്ഷിക്കാനുള്ള നീക്കവുമായി ഫിഷറീസ് വകുപ്പ് രംഗത്ത്...  (43 minutes ago)

വെള്ളാപ്പള്ളി നടേശൻ ഇനി വി ഡി എസിന് മുന്നിൽ മുട്ടിലിഴയും! സുധീരന്റെ പണി ഏറ്റു!  (51 minutes ago)

നേരം വെളുപ്പിക്കില്ലെന്ന് ഇറാൻ..! തല പിളർത്തി ട്രംപ്..!യുദ്ധത്തിൽ ട്വിസ്റ്റ്...ഇസ്രായേൽ കലിപ്പിൽ ഇറാനികൾ കൂട്ടത്തോടെ ഓടി  (1 hour ago)

തൃശൂരിൽ മിന്നൽ ചുഴലി.... അതിശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി, മിന്നൽ ചുഴലിയിൽ നിന്നും കുട്ടികൾ രക്ഷപ്പെട്ടത് അത്ഭുതകരമായി  (1 hour ago)

ആഗോള വിതരണ പ്രതിസന്ധിക്കിടയിലും തടസ്സമില്ലാതെ എച്ച്പിസിഎല്ലിൻ്റെ എൽപിജി വിതരണം  (1 hour ago)

സെക്രട്ടേറിയറ്റിൽ വീണ്ടും മാധ്യമങ്ങൾക്ക് കർശന നിയന്ത്രണം...സെക്രട്ടേറിയറ്റിലെ പ്രധാന പ്രവേശന കവാടമായ നോർത്ത് ഗേറ്റ് അടച്ചു...  (1 hour ago)

  ഇന്ത്യന്‍ ഓഹരി വിപണിയിൽ ഉണർവ്..... നിഫ്റ്റി 109 പോയിന്റ് നേട്ടത്തോടെ വ്യാപാരം  (2 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വ​ർണവിലയിൽ വർദ്ധനവ്.... പവന് 1080 രൂപയുടെ വർദ്ധനവ്  (2 hours ago)

നീറ്റ് യു.ജി. പുനഃപരീക്ഷ... വൻ സുരക്ഷാസന്നാഹങ്ങൾ  (2 hours ago)

ഇന്ത്യക്കാർക്കും ആശ്വാസം... ട്രംപിന്റെ മനസ് മാറുന്നു, ഇറാനുമായുളള യുദ്ധത്തിൽ ജാഗ്രത പാലിക്കണം': നെതന്യാഹുവിന് മുന്നറിയിപ്പ് നൽകി ട്രംപ്, ട്രംപിന് കനത്ത തിരിച്ചടി; എച്ച്-1ബി വീസകൾക്ക് അധിക ഫീസ് ചുമത്തി  (3 hours ago)

കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ റെഡ് അലേർട്ട്; സംസ്ഥാനത്ത് കാലവർഷം കനക്കുന്നു  (3 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം... ദുരന്തബാധിതർക്കും മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കും ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി പ്രഖ്യാപിച്ച ധനസഹായം കൈമാറി  (3 hours ago)

Malayali Vartha Recommends