Widgets Magazine
09
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പരിസ്ഥിതി പ്രവർത്തകനും യുക്തിവാദിയും ഇടതുപക്ഷ ചിന്തകനുമായ പി.പി. സുമനൻ അന്തരിച്ചു...


ഇന്ത്യക്കാർക്കും ആശ്വാസം... ട്രംപിന്റെ മനസ് മാറുന്നു, ഇറാനുമായുളള യുദ്ധത്തിൽ ജാഗ്രത പാലിക്കണം': നെതന്യാഹുവിന് മുന്നറിയിപ്പ് നൽകി ട്രംപ്, ട്രംപിന് കനത്ത തിരിച്ചടി; എച്ച്-1ബി വീസകൾക്ക് അധിക ഫീസ് ചുമത്തിയ ഉത്തരവ് റദ്ദാക്കി യുഎസ് കോടതി


തമിഴ്‌നാട്ടില്‍ തമിഴ് ചിത്രങ്ങള്‍ക്കായുള്ള ഷോ ടൈം കൂട്ടി സര്‍ക്കാര്‍... പുതിയ തമിഴ് ചിത്രങ്ങള്‍ക്ക് ആദ്യത്തെ ഏഴ് ദിവസം അഞ്ച് ഷോകള്‍ വീതം നടത്താം


ഏറ്റവും കൂടുതൽ ദിനങ്ങൾ പ്രധാനമന്ത്രി പദവിയിലിരുന്ന ജവഹർലാൽ നെഹ്റുവിന്റെ റെക്കോർഡ് നരേന്ദ്രമോദി നാളെ മറികടക്കും...


പുതിയ ഗൃഹയോഗവും മികച്ച ദാമ്പത്യ ഒത്തൊരുമയും! മിഥുനം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!

വീണ്ടും സംഘര്‍ഷത്തിലേക്ക്... കീഴടങ്ങൽ പ്രതീക്ഷിക്കേണ്ടെന്ന് ഇറാൻ, ചർച്ചയിൽ പങ്കെടുത്തേക്കില്ല, ഒരുപാട് ബോംബുകൾ പൊട്ടും'; വെടിനിർത്തൽ തീരും മുൻപ് കരാറിൽ എത്താൻ ഇറാനെതിരെ ട്രംപിന്‍റെ കടുത്ത ഭീഷണി

21 APRIL 2026 08:30 AM IST
മലയാളി വാര്‍ത്ത

വീണ്ടും പശ്ചിമേഷ്യ സംഘര്‍ഷത്തിലേക്ക്. പശ്ചിമേഷ്യയിൽ സമാധാനം ഉറപ്പാക്കാൻ തിരക്കിട്ട നീക്കങ്ങൾ നടക്കുന്നതിനിടെ യുഎസിനോട് ഇടഞ്ഞ് ഇറാൻ. ഇറാന്റെ കീഴടങ്ങൽ പ്രതീക്ഷിക്കേണ്ട എന്ന് അമേരിക്കയ്ക്ക് ഇറാൻ പ്രസിഡന്റ് മുന്നറിയിപ്പ് നൽകുന്നു. അതേസമയം അടുത്ത ഘട്ട ചർച്ചകൾക്കായി അമേരിക്കൻ സംഘം ഇസ്ലാമാബാദിൽ എത്തും എന്നാണ് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പറയുന്നത്. എന്നാൽ ഇറാൻ ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ല. വെടിനിർത്തലിന് ഇടയിലും ഇറാന്‍റെ കപ്പലുകൾക്ക് അമേരിക്ക നാവിക ഉപരോധം ഏർപ്പെടുത്തിയതാണ് ഇറാനെ ചൊടിപ്പിച്ചത്.

പാക് പ്രധാനമന്ത്രിയും ഇറാൻ പ്രസിഡന്‍റും തമ്മിലും പാക് - ഇറാൻ വിദേശകാര്യ മന്ത്രിമാർ തമ്മിലും പാകിസ്ഥാനിലെ ഇറാൻ അംബാസഡർ വഴിയും പാക് സൈനിക മേധാവി അസീം മുനീർ ഡോണൾഡ് ട്രംപുമായി സംസാരിച്ചുമെല്ലാം ചർച്ച നടത്തിയെടുക്കാൻ തിരക്കിട്ട ശ്രമങ്ങൾ നടക്കുന്നു. ചർച്ചയ്ക്കായി അമേരിക്കൻ സംഘം എത്തുമെന്ന് അറിയിച്ചെങ്കിലും ഇറാൻ ഇതു വരെ അയഞ്ഞിട്ടില്ല. ഹോർമുസിലെ നാവിക ഉപരോധം കുരുക്കാകുമെന്ന് പാകിസ്ഥാൻ അമേരിക്കയെ ധരിപ്പിച്ചതായാണ് റിപ്പോർട്ടുകൾ. ഹോർമുസിൽ അമേരിക്ക തങ്ങളുടെ കപ്പൽ പിടിച്ചെടുത്തതിന് പിന്നാലെ തന്നെ ഉടനടി തിരിച്ചടിക്ക് സജ്ജമായിരുന്നുവെന്നും ജീവനക്കാരും കുടുംബങ്ങളും കപ്പലിലുള്ളതിനാൽ ഒഴിവാക്കിയെന്നും ഇറാൻ സേനയെ ഉദ്ധരിച്ച് ഇറാനിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കപ്പലാക്രമിച്ചതിന് തിരിച്ചടി നൽകുമെന്നു തന്നെയാണ് ഇപ്പോഴും നിലപാട്. അമേരിക്കയുടേത് കടൽക്കൊള്ളയാണെന്നാണ് ഇറാന്‍റെ വിമർശനം.

നാവിക ഉപരോധം നീക്കാതെ ഇറാൻ ചർച്ചയ്ക്ക് വഴങ്ങില്ല. ചെങ്കടൽ തീരത്തെ സൗദിയുടെ യാംബു തുറമുഖം ഉൾപ്പെടെ ഹോർമുസിന് പുറത്തെ തുറമുഖങ്ങളും യുദ്ധമുഖമായി മാറുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്. അതിനിടെ ഇറാൻ നേതൃത്വത്തിലെ ഭിന്നതകൾ സംബന്ധിച്ചും വിവിധ റിപ്പോർട്ടുകളുണ്ട്. ഹോർമുസ് തുറന്നതായി പ്രഖ്യാപനം നടത്തിയ ശേഷം പിന്നീട് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ച്ചിയുടെ എക്സ് പേജിൽ രണ്ട് ദിവസമായി കുറിപ്പുകളില്ല. മറ്റു നേതാക്കളാണ് പ്രസ്താവനകൾ നടത്തുന്നത്. ചർച്ച നടന്നാലും വിട്ടുവീഴ്ച്ച വേണ്ടെന്ന നിലപാടുകളിലേക്ക് ഇറാൻ നീങ്ങിയേക്കുമെന്ന സൂചനകൾ നൽകുന്നതാണിത്. ചർച്ചയ്ക്ക് വഴങ്ങിയില്ലെങ്കിൽ ഇറാനെ തകർത്തു കളയുമെന്നാണ് ട്രംപിന്‍റെ ഭീഷണി. ഇതിനിടെ ചൈനീസ് പ്രസിഡണ്ട് ഷീ ജിൻപിങ് സൗദിക്ക് കൂടുതൽ ശക്തമായ സഹകരണം വാഗ്ദാനം ചെയ്തു. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി സംസാരിച്ചു.

ഇറാനുമായുള്ള വെടിനിർത്തൽ കരാർ ചൊവ്വാഴ്ച വൈകുന്നേരത്തോടെ അവസാനിക്കാനിരിക്കെ, കടുത്ത മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്ത്. കരാറിലെത്താതെ വെടിനിർത്തൽ സമയം തീർന്നാൽ നിരവധി ബോംബുകൾ പൊട്ടാൻ തുടങ്ങും എന്നാണ് പിബിഎസ് ന്യൂസിനോട് അദ്ദേഹം വ്യക്തമാക്കിയത്. വെടിനിർത്തൽ കാലാവധി കഴിഞ്ഞാൽ എന്ത് സംഭവിക്കുമെന്ന ചോദ്യത്തിനാണ് ട്രംപ് ഈ മറുപടി നൽകിയത്. ഇറാൻ ആണവായുധങ്ങൾ സ്വന്തമാക്കാൻ പാടില്ല എന്നതാണ് യുഎസിന്റെ പ്രധാന ആവശ്യമെന്ന് ട്രംപ് ആവർത്തിച്ചു. ഈ വിഷയത്തിൽ വിട്ടുവീഴ്ചയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പാകിസ്ഥാനിലെ ഇസ്‌ലാമാബാദിൽ നടക്കാനിരിക്കുന്ന രണ്ടാംഘട്ട ചർച്ചകളിൽ ഇറാൻ പങ്കെടുക്കുമോ എന്ന കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്നുണ്ടെങ്കിലും, തന്റെ സംഘത്തെ അയക്കുമെന്ന് ട്രംപ് ഉറപ്പിച്ചു പറഞ്ഞു.

അതേസമയം യുഎസ് പ്രതിനിധി സംഘത്തിന്റെ യാത്രയെച്ചൊല്ലി വലിയ ആശയക്കുഴപ്പമാണ് നിലനിൽക്കുന്നത്. വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് പാകിസ്ഥാനിലേക്ക് പോകില്ലെന്ന് ആദ്യം ട്രംപ് പറഞ്ഞിരുന്നുവെങ്കിലും, പിന്നീട് ട്രംപ് തന്നെ വാൻസ് നേതൃത്വം നൽകുന്ന സംഘം ഇസ്‌ലാമാബാദിലേക്ക് തിരിച്ചതായി വ്യക്തമാക്കി. എന്നാൽ വാൻസ് ഇതുവരെ പുറപ്പെട്ടിട്ടില്ലെന്നാണ് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തത്.

അടുത്തഘട്ട ചർച്ചകളിൽ പങ്കെടുക്കാൻ തങ്ങൾക്ക് താൽപ്പര്യമില്ലെന്ന് ഇറാൻ വ്യക്തമാക്കിക്കഴിഞ്ഞു. അമേരിക്കയുടെ അമിതമായ ആവശ്യങ്ങളും നാവിക ഉപരോധവുമാണ് കാരണമായി ഇറാൻ പറയുന്നത്. തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കാത്ത അമേരിക്കയുമായി അർത്ഥവത്തായ ചർച്ച സാധ്യമല്ലെന്നും, ഇറാൻ വഴങ്ങിക്കൊടുക്കുമെന്ന് കരുതേണ്ടെന്നും ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ എക്സിൽ കുറിച്ചു. അതേസമയം പ്രതിസന്ധികൾക്കിടയിലും ചർച്ചകൾ വഴിമുട്ടിയിട്ടില്ലെന്ന് ട്രംപ് അവകാശപ്പെടുന്നു. തന്‍റെ സംഘം വിജയം കൈവരിക്കുമെന്നും അവരുടെ കഴിവുകളിൽ തനിക്ക് പൂർണ്ണ വിശ്വാസമുണ്ടെന്നും ട്രംപ് പറഞ്ഞു. കൂടാതെ, ചർച്ചകൾക്ക് താൻ നേരിട്ട് ഹാജരാകാൻ തയ്യാറാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

ഹോർമുസ് തുറക്കണമെന്ന് ആവശ്യപ്പെട്ട് ചൈന. സൗദിയുമായുള്ള ചർച്ചയിലാണ് ‍ചൈന നിലപാട് അറിയിച്ചത്. മേഖലയിലെ രാഷ്ട്രങ്ങളുടെയും അന്താരാഷ്ട്ര സമൂഹത്തിന്റെയും നിലപാടിന് ഒപ്പം ചേർന്ന് പോകണമെന്നാണ് ചൈനയുടെ നിലപാട്. മേഖലയിലെ രാജ്യങ്ങൾക്ക് ഒപ്പം പ്രവർത്തിക്കും എന്ന് വ്യക്തമാക്കിയ ചൈന യുദ്ധമവസാനിപ്പിക്കണം എന്നും ആഹ്വാനം ചെയ്തു. അതേ സമയം നാവിക ഉപരോധം തുടരുന്നു എന്ന് അമേരിക്കൻ സെൻട്രൽ കമാൻഡ് അറിയിച്ചു. പുതിയ വീഡിയോ പുറത്ത് വന്നിട്ടുണ്ട്. 27 കപ്പലുകളെ തിരിച്ചു വിട്ടു. ഇറാനുമായി പാകിസ്ഥാൻ വീണ്ടും സംസാരിച്ചു. അമേരിക്കൻ സംഘം ഉടനെ ഇസ്ലാമാബാദ് എത്തും. അമേരിക്കയുമായുള്ള ചർച്ചകളിൽ വിശ്വാസം ഇല്ലെന്ന് ഇറാൻ സേന ബ്രിഗഡിയർ ജനറൽ മജീദ് മൗസവി പറഞ്ഞു.

അതേസമയം ഇറാനുമായുള്ള യുദ്ധത്തിൽ താൻ വലിയ വിജയത്തിലേക്ക് നീങ്ങുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾ‍ഡ് ട്രംപ്. കാര്യങ്ങളെല്ലാം വളരെ നന്നായി പോകുകയാണെന്നും സൈന്യം മികച്ച പ്രകടനമാണു കാഴ്ച വയ്ക്കുന്നതെന്നും ട്രംപ് സമൂഹ മാധ്യമമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു. ‘‘വ്യാജ വാർത്താ മാധ്യമങ്ങൾ വായിച്ചാൽ, നമ്മൾ യുദ്ധത്തിൽ തോൽക്കുകയാണെന്നു നിങ്ങൾക്ക് തോന്നിപ്പോകും. ശത്രുക്കളും ആശയക്കുഴപ്പത്തിലാണ്. കാരണം, അവരും ഈ മാധ്യമ റിപ്പോർട്ടുകൾ തന്നെയാണ് കാണുന്നത്. ഏറ്റവും പ്രധാനപ്പെട്ടത് നമ്മുടെ ഉപരോധമാണ്. കരാർ ഉണ്ടാകുന്നത് വരെ ഉപരോധം പിൽവലിക്കില്ല. ഇത് ഇറാനെ പൂർണ്ണമായും നശിപ്പിക്കുകയാണ്. പ്രതിദിനം 50 കോടി ഡോളർ വീതമാണ് അവർക്ക് നഷ്ടപ്പെടുന്നത്’’ – ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. അതിനിടെ ഇറാനെതിരായ സൈനിക നടപടിക്ക് ഇസ്രയേൽ പ്രേരിപ്പിച്ചെന്ന റിപ്പോർട്ടുകൾ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തള്ളി. ഇറാനുമായുള്ള യുദ്ധത്തിന് ഇസ്രയേൽ ഒരിക്കലും തന്നെ പ്രേരിപ്പിച്ചിട്ടില്ലെന്ന് ട്രൂത്ത് സോഷ്യലിൽ പങ്കുവച്ച കുറിപ്പിൽ ട്രംപ് പറഞ്ഞു. 2023 ഒക്ടോബർ ഏഴിനുണ്ടായ ഭീകരാക്രമണങ്ങളും ആണവായുധങ്ങൾ നിർമിക്കാൻ ഇറാനെ അനുവദിക്കില്ലെന്നുള്ള തന്റെ തീരുമാനവുമാണു ആക്രമണത്തിനു പിന്നിലെന്നും ട്രംപ് പറഞ്ഞു. മാധ്യമങ്ങൾ സംസാരിക്കാൻ ഇഷ്ടപ്പെടാത്ത വെനസ്വേലയിലെ ഫലം പോലെ ഇറാനിലെ ഫലങ്ങളും അതിശയകരമായിരിക്കും. പുതിയ നേതാക്കൾ മികച്ചതാണെങ്കിൽ ഇറാന് മഹത്തായതും സമൃദ്ധവുമായ ഒരു ഭാവി ഉണ്ടാകുമെന്നും ട്രംപ് കുറിച്ചു. പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷങ്ങൾക്കിടെയാണ് ട്രംപിന്റെ പ്രസ്താവന. അതിനിടെ ഇറാനുമായി ഒരു കരാറിൽ ഏർപ്പെടാൻ തനിക്ക് യാതൊരുവിധ സമ്മർദവുമില്ലെന്ന് ട്രംപ് വ്യക്തമാകക്ി. ‘‘കരാറിൽ ഏർപ്പെടാൻ എന്റെ മേൽ സമ്മർദം ഉണ്ടെന്ന തരത്തിലുള്ള വ്യാജ വാർത്തകൾ ഞാൻ വായിച്ചു. ഇത് സത്യമല്ല. യാതൊരുവിധ സമ്മർദവും എനിക്കില്ല. എങ്കിലും എല്ലാം താരതമ്യേന വേഗത്തിൽ തന്നെ സംഭവിക്കും’’ – ട്രംപ് കുറിച്ചു.

" f
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തായ്‌ലൻഡിൽ അന്തരിച്ച മാധ്യമം മുൻ ചീഫ് സബ് എഡിറ്ററും ചരിത്ര ഗവേഷകനും ചലച്ചിത്ര- നാടക പ്രവർത്തകനുമായ സമീൽ ഇല്ലിക്കലിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും  (31 minutes ago)

പരിസ്ഥിതി പ്രവർത്തകനും യുക്തിവാദിയും ഇടതുപക്ഷ ചിന്തകനുമായ പി.പി. സുമനൻ അന്തരിച്ചു...  (37 minutes ago)

സിപ്രിയുടെ വെളിപ്പെടുത്തൽ പാകിസ്താനെ ഞെട്ടിച്ചു: കണ്ണുതള്ളി പാക് ഭരണകൂടം... മുച്ചൂടും നശിക്കും  (46 minutes ago)

കേരളത്തിൽ മഴ കനത്തതോടെ പ്രാദേശിക ശുദ്ധജല മത്സ്യങ്ങളെയും സംരക്ഷിക്കാനുള്ള നീക്കവുമായി ഫിഷറീസ് വകുപ്പ് രംഗത്ത്...  (48 minutes ago)

വെള്ളാപ്പള്ളി നടേശൻ ഇനി വി ഡി എസിന് മുന്നിൽ മുട്ടിലിഴയും! സുധീരന്റെ പണി ഏറ്റു!  (56 minutes ago)

നേരം വെളുപ്പിക്കില്ലെന്ന് ഇറാൻ..! തല പിളർത്തി ട്രംപ്..!യുദ്ധത്തിൽ ട്വിസ്റ്റ്...ഇസ്രായേൽ കലിപ്പിൽ ഇറാനികൾ കൂട്ടത്തോടെ ഓടി  (1 hour ago)

തൃശൂരിൽ മിന്നൽ ചുഴലി.... അതിശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി, മിന്നൽ ചുഴലിയിൽ നിന്നും കുട്ടികൾ രക്ഷപ്പെട്ടത് അത്ഭുതകരമായി  (1 hour ago)

ആഗോള വിതരണ പ്രതിസന്ധിക്കിടയിലും തടസ്സമില്ലാതെ എച്ച്പിസിഎല്ലിൻ്റെ എൽപിജി വിതരണം  (1 hour ago)

സെക്രട്ടേറിയറ്റിൽ വീണ്ടും മാധ്യമങ്ങൾക്ക് കർശന നിയന്ത്രണം...സെക്രട്ടേറിയറ്റിലെ പ്രധാന പ്രവേശന കവാടമായ നോർത്ത് ഗേറ്റ് അടച്ചു...  (1 hour ago)

  ഇന്ത്യന്‍ ഓഹരി വിപണിയിൽ ഉണർവ്..... നിഫ്റ്റി 109 പോയിന്റ് നേട്ടത്തോടെ വ്യാപാരം  (2 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വ​ർണവിലയിൽ വർദ്ധനവ്.... പവന് 1080 രൂപയുടെ വർദ്ധനവ്  (2 hours ago)

നീറ്റ് യു.ജി. പുനഃപരീക്ഷ... വൻ സുരക്ഷാസന്നാഹങ്ങൾ  (2 hours ago)

ഇന്ത്യക്കാർക്കും ആശ്വാസം... ട്രംപിന്റെ മനസ് മാറുന്നു, ഇറാനുമായുളള യുദ്ധത്തിൽ ജാഗ്രത പാലിക്കണം': നെതന്യാഹുവിന് മുന്നറിയിപ്പ് നൽകി ട്രംപ്, ട്രംപിന് കനത്ത തിരിച്ചടി; എച്ച്-1ബി വീസകൾക്ക് അധിക ഫീസ് ചുമത്തി  (3 hours ago)

കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ റെഡ് അലേർട്ട്; സംസ്ഥാനത്ത് കാലവർഷം കനക്കുന്നു  (3 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം... ദുരന്തബാധിതർക്കും മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കും ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി പ്രഖ്യാപിച്ച ധനസഹായം കൈമാറി  (3 hours ago)

Malayali Vartha Recommends