പരവൂര്‍ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം, കതിന, അമിട്ട്, ഗുണ്ട് എന്നിവയുടെ ഉപയോഗം നിരോധിച്ചു, മത്സരകമ്പം നിരോധനം കര്‍ശനമായി നടപ്പാക്കും

പരവൂര്‍ വെടിക്കെട്ട് ദുരന്തം ദേശീയ ദുരന്തമായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിക്കണമെന്ന് സര്‍വകക്ഷിയോഗത്തില്‍ ആവശ്യം. ദുരന്തമേഖലയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് പ്രത്യേക നിധി രൂപീകരിക്കും. വെടിക്കെട്ട് നിരോധനമല്ല, ഫലപ്രദമായ നിയന്ത്രണമാണ് ആവശ്യമെന്ന് സര്‍വകക്ഷിയോഗത്തില്‍ ആവശ്യമുയര്‍ന്നു. കതിന, അമിട്ട്, ഗുണ്ട് എന്നിവയുടെ ഉപയോഗം നിരോധിച്ചു. മത്സരകമ്പം നിരോധനം കര്‍ശനമായി നടപ്പാക്കും.ഉത്സവത്തിനു മുന്‍പു തന്നെ ഇതുമായി ബന്ധപ്പെട്ട തീരുമാനമുണ്ടാകുമെന്നും സര്‍വകക്ഷിയോഗ തീരുമാനം വിവരിച്ചുകൊണ്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.
തൃശുര്‍ പൂരം, ശബരിമല വെടിവഴിപാട് തുടങ്ങിയവയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്തു. തൃശൂര്‍ പൂരം നടത്താന്‍ നടപടി സ്വീകരിക്കും. കോടതിയുടെ നിലപാട് കൂടി സ്വീകരിക്കും. ശബരിമല വെടിവഴിപാട് പതിവ് പോലെ നടത്തും. ലൈസന്‍സ് പുതുക്കി നല്‍കാന്‍ ദേവസ്വംമന്ത്രിയെ ചുമതലപ്പെടുത്തി.
പൂരം തൃശൂരിന്റെ പൊതുവികാരവും സാംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും വിശ്വാസത്തിന്റെയും പ്രതീകമാണ്. അതിന് തടസ്സം വരുന്നത് വലിയൊരു ജനതയുടെ വികാരത്തിന്റെ ഭാഗമാണ്.
അപകടവുമായി ബന്ധപ്പെട്ട് നിലവില്‍ മൂന്ന് അന്വേഷണം നടക്കുന്നുണ്ട്. ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചതേയുള്ളൂ. ഇതുമായി ബന്ധപ്പെട്ട പ്രതികളെ അറസ്റ്റു ചെയ്തുവരുന്നു. കോടതിയുടെ നിരീക്ഷണത്തില്‍ ഈ അന്വേഷണം തുടരട്ടെ. ഏതെങ്കിലും ഘട്ടത്തില്‍ വേറൊരു ഏജന്‍സി അന്വേഷിക്കണമെന്ന് കോടതിക്ക് തോന്നുകയാണെങ്കില്‍ പ്രഖ്യാപിക്കാമെന്നും സര്‍വകക്ഷിയോഗത്തിനും ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha