ഭാരതം കണ്ടിട്ടുള്ള ഏറ്റവും നല്ല പ്രധാനമന്ത്രിയാണ് നരേന്ദ്രമോഡി: എം.ജി.ശ്രീകുമാര്‍

കഴക്കൂട്ടത്ത് ബി.ജെ.പി സ്ഥാനാര്‍ത്ഥി വി.മുരളീധരന്‍ വിജയം കൈവരിക്കുമെന്ന് ചലച്ചിത്ര പിന്നണി ഗായകന്‍ എം.ജി ശ്രീകുമാര്‍. കഴക്കൂട്ടത്തിന് യോജിച്ച സ്ഥാനാര്‍ത്ഥി വി. മുരളീധരനാണെന്നും. സംസാരവും സംസ്‌കാരവും പ്രവര്‍ത്തിയും കൊണ്ട് മുരളീധരന്‍ അതു തെളിയിച്ചു കഴിഞ്ഞതായും മുരളീധരന്റെ ഫേസ്ബുക്ക് പേജ് ഉദ്ഘാടന വേദിയില്‍ സംസാരിക്കവേ എം.ജി പറഞ്ഞു.
തിരുവനന്തപുരത്തെ ഏറ്റവും ഐശ്വര്യപ്രദമായ സ്ഥലമാണ് കഴക്കൂട്ടം. തന്റെ സംഗീത ജീവിതത്തിന് നിര്‍ണ്ണായകമായ വഴിത്തിരിവു നല്‍കിയത് നാടാണിത്. ഈ പ്രദേശത്തിന് യോജിച്ച സ്ഥാനാര്‍ത്ഥി ബി.ജെ.പിയുടെ വി. മുരളീധരനാണെന്നും അദ്ദേഹം പറഞ്ഞു.
നരേന്ദ്രമോദി സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തേയും ശ്രീകുമാര്‍ പ്രകീര്‍ത്തിച്ചു. ഭാരതം കണ്ടിട്ടുള്ള ഏറ്റവും നല്ല പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. മോദിയുടെ ഭരണത്തിന് കരുത്തുപകരാന്‍ കേരളത്തില്‍ താമര വിരിയണം. പരവൂരില്‍ വെടിക്കെട്ട് ദുരന്തം ഉണ്ടായപ്പോള്‍ യാതൊരു സുരക്ഷാ സംവിധാനങ്ങളുമില്ലാതെ നിമിഷങ്ങള്‍ക്കകം ദുരന്തഭൂമിയില്‍ പറന്നെത്തിയ മോദിയുടെ പ്രവൃത്തിയില്‍ തന്‍ അതിശയിച്ചുപോയെന്നും ശ്രീകുമാര്‍ കൂട്ടിച്ചേര്‍ത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha