അടുത്ത മൂന്ന് മണിക്കൂറിൽ മഴ കൊടും മഴ...പ്രവചനം മാറി മറിഞ്ഞു.. ഈ 4 ജില്ലകള്‍ക്ക് മുന്നറിയിപ്പ് ? തിരുവനന്തപുരത്ത് ഇടിയും മഴയും

സംസ്ഥാനത്ത് വേനൽമഴ ശക്തമാകുന്നു. അഞ്ച് ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഇടിമിന്നലോട് കൂടിയുള്ള മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തൃശൂർ, കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യത ഉണ്ട്.
ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാനും സാധ്യത ഉണ്ട്. നാളെ കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലും ശനിയാഴ്ച ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിനുള്ളില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാനുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
: കേരളത്തിൽ ഏപ്രിൽ മാസത്തിൽ 63 ശതമാനം മഴ കുറവ്.
ഏപ്രിൽ മാസത്തിൽ സാധാരണ ലഭിക്കേണ്ടുന്നത് 106 മില്ലി മീറ്റർ മഴയാണ്. എന്നാൽ ഇത്തവണ ലഭിച്ചത് 37 എംഎം മഴ മാത്രമാണ്. മാർച്ച് മാസത്തിൽ 15 ശതമാനത്തിൽ അധിക മഴ ലഭിച്ചെങ്കിലും കൂടുതൽ വേനൽ മഴ ലഭിക്കേണ്ട ഏപ്രിൽ മാസത്തിൽ 63 ശതമാനം കുറവ് ലഭിച്ചതാണ് മൊത്തത്തിൽ മഴ കുറയാൻ കാരണം. 2025 ഏപ്രിലിൽ 126 എംഎം ലഭിച്ചിരുന്നു. 2024 ൽ 41 ഉം. എല്ലാ ജില്ലകളിലും കുറവ് മഴയാണ് ഇക്കുറി രേഖപ്പെടുത്തിയിരിക്കുന്നത്. കൂടുതൽ മഴ ലഭിച്ച പത്തനംതിട്ട (149 mm)ജില്ലയിലാണ്. എന്നാൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 19 ശതമാനം കുറവാണ്. പത്തനംതിട്ട ഒഴികെ എല്ലാ ജില്ലകളിലും വേനൽ മഴ പകുതി പോലും ലഭിച്ചില്ല.
പാലക്കാട്, മലപ്പുറം ജില്ലകളിൽ സാധാരണ ലഭിക്കേണ്ട വേനൽ മഴയുടെ 10 ശതമാനം മാത്രമാണ് ഇക്കുറി ലഭിച്ചത്. തൃശൂർ ജില്ലയിൽ 20 ശതമാനം മാത്രം. കാസർകോട് ജില്ലയില്‍ 79% കുറവും കോട്ടയം ജില്ലയിൽ 73 ശതമാനം കുറവും രേഖപ്പെടുത്തി. മെയ് മാസത്തിൽ തുടക്കത്തിൽ കുറച്ചു കൂടി മെച്ചപ്പെട്ട വേനൽ മഴയാണ് പ്രതീക്ഷിക്കുന്നത്.
https://www.facebook.com/Malayalivartha
























