കേരളത്തില്‍ തൂക്കുമന്ത്രിസഭയുടെ സാധ്യത പറഞ്ഞ് ടുഡേയ്സ് ചാണക്യയുടെ എക്സിറ്റ് പോള്‍ പ്രവചനം
കേരളത്തില്‍ തൂക്കുമന്ത്രിസഭയുടെ സാധ്യത പറഞ്ഞ് ടുഡേയ്സ് ചാണക്യയുടെ എക്സിറ്റ് പോള്‍ പ്രവചനം. ഒരു മുന്നണിക്കും കേരളത്തില്‍ ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കാത്ത സാഹതര്യം വന്നേക്കാം എന്നാണ് പ്രവചനം. യുഡിഎഫിന് 37-43 ശതമാനം വോട്ട് ലഭിക്കാം എന്നാണ് ടുഡേയ്സ് ചാണക്യയുടെ എക്സിറ്റ് പോള്‍.
യുഡിഎഫിന് ശരാശരി 69 സീറ്റാണ് ടുഡേയ്സ് ചാണക്യയുടെ പ്രവചനം. കുറഞ്ഞത് 60 സീറ്റും പരമാവധി 78 സീറ്റുവരെയും യുഡിഎഫിന് ലഭിക്കാം. എല്‍ഡിഎഫിന് 35 ശതമാനം മുതല്‍ 41 ശതമാനം വരെ വോട്ട് ലഭിക്കാം. ഇതിനെ സീറ്റിലേക്ക് മാറ്റിയാല്‍ എല്‍ഡിഎഫിന് 55-73 സീറ്റാണ് ടുഡേയ്സ് ചാണക്യ പ്രവചിക്കുന്നത്. ശരാശരി 64 സീറ്റുവരെ ലഭിച്ചേക്കാം.
https://www.facebook.com/Malayalivartha
























