''നീ ....... ആയിട്ട് വിഷയം തീര്‍ക്കോ, അല്ലെങ്കില്‍ എനിക്ക് എനിക്ക് ഭ്രാന്ത് പിടിക്കും; നിങ്ങള്‍ രണ്ടാളും ...

പ്രണയം നടിച്ച് കൊച്ചിയില്‍ താമസിക്കുന്ന സ്ത്രീയില്‍ നിന്നും 65 ലക്ഷം രൂപ തട്ടിയ കേസില്‍ ബിഗ് ബോസ് (Bigg Boss) താരവും നടനുമായ ഷിയാസ് കരീമിനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ട് പരാതിക്കാരി. പരാതിക്കാരിയില്‍ നിന്ന് ഗൂഗിള്‍പേ വഴിയും അക്കൗണ്ട് ട്രസ്ഫര്‍ വഴിയും ലക്ഷങ്ങള്‍ വാങ്ങി .2024 മുതല്‍ ആണ് ഷിയാസ് പണം വാങ്ങിയത്. ഷിയാസിന്റെ അക്കൗണ്ടിലും കുടുംബാഗങ്ങളുടെ അക്കൗണ്ടിലും പണം വാങ്ങിയതിന്റെ തെളിവുകള്‍ അടക്കമാണ് പുറത്തുവന്നത്. ഒരു ലക്ഷം രൂപ വരെയുള്ള തുകകളാണ് അക്കൗണ്ട് വഴി കൈപ്പറ്റിയത്. പണം കൈമാറിയതിന്റെ രേഖകളാണ് പുറത്തുവിട്ടത്. കൂടാതെ അവരെ സ്വാധീനിക്കാനും അനുനയിപ്പിക്കാനും ശ്രമിക്കുന്നതിന്റെ ശബ്ദ സന്ദേശങ്ങളും പുറത്തുവന്നു. ഷിയാസ് കരിം വിവാഹിതനായ ശേഷം പരാതിക്കാരിയുമായി സംസാരിക്കുന്നതിന്റെ ശബ്ദ സന്ദേശമാണ് ഏറ്റവും ഒടുവില്‍ പുറത്തുവന്നത്. ജിമ്മിന്റെ നവീകരണത്തിനടക്കം ഷിയാസ് പണം ആവശ്യപ്പെടുന്നതും, പണം നേരിട്ട് നല്‍കിയാല്‍ മതിയെന്നു പറയുന്നതും നേരത്തെ പുറത്തുവന്ന ശബ്ദ സന്ദേശത്തിലുണ്ടായിരുന്നു.
https://www.facebook.com/Malayalivartha

























