കുംഭമേളയിലെ ചിത്രങ്ങളിലൂടെ സോഷ്യൽ മീഡിയയിൽ വൈറലായ പെൺകുട്ടി എറണാകുളം ജെഎംസി സെക്കന്‍റ് കോടതിയിൽ രഹസ്യമൊഴി നൽകി

കുംഭമേളയിലെ ചിത്രങ്ങളിലൂടെ സോഷ്യൽ മീഡിയയിൽ വൈറലായ പെൺകുട്ടി എറണാകുളം ജെഎംസി സെക്കന്‍റ് കോടതിയിൽ രഹസ്യമൊഴി നൽകി. തന്നോട് മോശമായി പെരുമാറിയ സിനിമ സംവിധായകനെതിരെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതി മൊഴി രേഖപ്പെടുത്തിയത്.
തനിക്കെതിരെ ഉയർന്നിട്ടുള്ള എല്ലാ പരാതികളും വ്യാജമാണെന്ന് പെൺകുട്ടി മാധ്യമങ്ങളോട് പറഞ്ഞു. തന്നെ രാഷ്ട്രീയ ലാഭത്തിനായി ചിലർ ഉപയോഗിക്കുകയാണെന്നും, യഥാർത്ഥ രേഖകൾ തിരുത്തിയാണ് തനിക്കെതിരെ പരാതികൾ നൽകിയിരിക്കുന്നതെന്നും പെൺകുട്ടി ആരോപിച്ചു. പെൺകുട്ടിയുടെ പ്രായത്തെച്ചൊല്ലി ഉയർന്ന വിവാദങ്ങളിലും അഭിഭാഷകൻ വ്യക്തത വരുത്തി.
'യഥാർത്ഥ വയസ്സ് തെളിയിക്കുന്ന രേഖകൾ കൈവശമുണ്ട്. യഥാർത്ഥ രേഖകളെല്ലാം കോടതിയിൽ ഹാജരാക്കിയിട്ടുമുണ്ട്. യഥാർത്ഥ രേഖ തിരുത്തിയാണ് ചിലർ കുട്ടിക്കെതിരെ പരാതി നൽകിയിരിക്കുന്നത്. കുട്ടിയുടെ സഹോദരന്‍റെ ജനന സർട്ടിഫിക്കറ്റ് തിരുത്തിയാണ് ഇതെല്ലാം ചെയ്തുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കുട്ടിയുടെ പേര് വോട്ടർ പട്ടികയിൽ വരികയും ചെയ്തിട്ടുണ്ട്. രാഷ്ട്രീയത്തിന് വേണ്ടി കുട്ടിയെ ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ്'. അഭിഭാഷകൻ പ്രതികരിച്ചു. സിനിമയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ തന്നെ വ്യക്തിഹത്യ ചെയ്യാൻ ശ്രമിക്കുകയാണെന്നാണ് പെൺകുട്ടിയുടെ നിലപാട്. കേസിൽ കോടതിയുടെ തുടർനടപടികൾ വരും ദിവസങ്ങളിൽ ഉണ്ടാകും.
https://www.facebook.com/Malayalivartha
























