Widgets Magazine
22
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പതിനാറാം കേരള നിയമസഭാ സ്പീക്കറായി തിരുവഞ്ചൂർ രാധാകൃഷ്ണൻ...


പതിനാറാം കേരള നിയമസഭയുടെ സ്പീക്കറെ തിരഞ്ഞെടുക്കുന്നതിനായുള്ള വോട്ടെടുപ്പ് ആരംഭിച്ചു...


എല്ലാം കൊണ്ടും മേളം... സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ രാഹുൽ ഗാന്ധിക്കായി മുദ്രാവാക്യം വിളിച്ച് എംഎൽഎ; എംഎൽഎയെ തിരുത്തി ഗവർണർ


കണ്ണീർക്കാഴ്ചയായി.... വിതുര താവക്കൽ വെള്ളച്ചാട്ടം സന്ദർശിക്കുന്നതിനിടെ കാൽവഴുതി വീണ സൃഹുത്തിനെ രക്ഷിക്കാൻ ശ്രമിച്ച യുവതി മുങ്ങിമരിച്ചു


നിയമസഭാ സ്പീക്കർ തെരഞ്ഞെടുപ്പ് ഇന്ന്.... ഭരണപക്ഷത്ത് നിന്ന് തിരുവഞ്ചൂർ രാധാകൃഷ്ണനും എൽഡിഎഫിൽ നിന്ന് എ.സി. മൊയ്തീനും ബിജെപിയിൽ നിന്ന് ചാത്തന്നൂർ‌ എം എൽഎ ബി.ബി. ​ഗോപകുമാർ

പതിനാറാം കേരള നിയമസഭാ സ്പീക്കറായി തിരുവഞ്ചൂർ രാധാകൃഷ്ണൻ...

22 MAY 2026 10:17 AM IST
മലയാളി വാര്‍ത്ത

പതിനാറാം കേരള നിയമസഭയുടെ സ്പീക്കറായി തിരുവഞ്ചൂർ രാധാകൃഷ്ണനെ തെരഞ്ഞെടുത്തു. ഇന്ന് നടന്ന വോട്ടെടുപ്പിൽ 101 അം​ഗങ്ങൾ തിരുവഞ്ചൂരിന് വോട്ട് ചെയ്തു.എൽഡിഎഫ് സ്ഥാനാർഥി എ സി മൊയ്തീന് 35 വോട്ടും ലഭിച്ചു. എൻഡിഎ സ്ഥാനാർഥി ബി ബി ​ഗോപകുമാർ മൂന്ന് വോട്ട് നേടി. 139 അം​ഗങ്ങളാണ് വോട്ട് രേഖപ്പെടുത്തിയത്. പ്രോട്ടെം സ്പീക്കർ ജി സുധാകരൻ വോട്ട് ചെയ്തില്ല.

രാവിലെ ഒൻപത് മണിക്ക് തന്നെ സഭാനടപടികൾ തുടങ്ങി. മുഖ്യമന്ത്രി വി ഡി സതീശൻ ആദ്യ വോട്ട് രേഖപ്പെടുത്തി. സ്പീക്കർ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ വെള്ളിയാഴ്ചയിലെ സഭാസമ്മേളന നടപടികൾ അവസാനിക്കും.
അതേസമയം കോട്ടയം നിയമസഭാ മണ്ഡലത്തിൽ നിന്നും ജയിച്ചുവന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ മുൻ ഉമ്മൻ ചാണ്ടി സർക്കാരിൽ ആഭ്യന്തരമന്ത്രിയായിരുന്നു. ബാലജന സഖ്യത്തിലൂടെയാണ് പൊതുരംഗത്ത് എത്തുന്നത്.

കെഎസ്‍യു, യൂത്ത് കോൺ​ഗ്രസ് സംസ്ഥാന പ്രസിഡന്റായിരുന്നു. 2004ൽ ഒന്നാം ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ ജലവിഭവം, വനം, ആരോഗ്യം, പാർലമെന്ററി കാര്യം എന്നീ വകുപ്പുകളുടെ ചുമതലകൾ വഹിച്ചിട്ടുണ്ടായിരുന്നു.


ഒരു എംഎൽ എ മണ്ഡലത്തിൽ എങ്ങനെ പ്രവർത്തിക്കണമെന്നതിന്റെ മാതൃക. തിരുവ‍ഞ്ചൂർ റോൾ മോഡലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ . തിരുവഞ്ചൂരിനെ അഭിനന്ദിച്ച് പിണറായി വിജയൻ.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടുക്കി കട്ടപ്പന ടൗണിലുണ്ടായ വാഹനാപകടത്തിൽ കാൽനടയാത്രക്കാരന് ദാരുണാന്ത്യം...  (15 minutes ago)

പതിനാറാം കേരള നിയമസഭാ സ്പീക്കറായി തിരുവഞ്ചൂർ രാധാകൃഷ്ണൻ...  (29 minutes ago)

മലവെള്ളപ്പാച്ചിൽ.... മുത്തപ്പൻപുഴ പാലം ഒലിച്ചുപോയി, വലിയ വാഹനങ്ങൾ ഉൾപ്പെടെയുള്ളവ കടന്നുപോകാൻ കഴിയാത്ത സ്ഥിതി  (43 minutes ago)

പതിനാറാം കേരള നിയമസഭയുടെ സ്പീക്കറെ തിരഞ്ഞെടുക്കുന്നതിനായുള്ള വോട്ടെടുപ്പ് ആരംഭിച്ചു...  (1 hour ago)

പ്രതിപക്ഷ നേതാവായതോടെ പിണറായി വിജയന് നല്‍കിയിരുന്ന z+ സുരക്ഷ ഒഴിവാക്കി...  (1 hour ago)

എല്ലാം കൊണ്ടും മേളം... സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ രാഹുൽ ഗാന്ധിക്കായി മുദ്രാവാക്യം വിളിച്ച് എംഎൽഎ; എംഎൽഎയെ തിരുത്തി ഗവർണർ  (1 hour ago)

കേരളത്തിൽ ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്....  (1 hour ago)

മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളിൽ മുദ്രാവാക്യം വിളിച്ച കേസ് ... വ്യോമയാന വകുപ്പ് കുറവ് ചെയ്ത് പോലീസ് കുറ്റം കുറവ് ചെയ്ത റിപ്പോർട്ട് സമർപ്പിച്ചു, കേന്ദ്ര സർക്കാർ പ്രോസിക്യൂഷൻ അനുമതി ലഭിച്ചില്ലെന്ന  (1 hour ago)

  22 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ചാമ്പ്യൻപട്ടമണിഞ്ഞത് ഈസ്റ്റ് ബംഗാൾ ഫുട്ബാൾ ടീം  (2 hours ago)

സൗദിയിലെ അൽ ഖസീമിലുണ്ടായ വാഹനാപകടത്തിൽ മലയാളിയടക്കം രണ്ട് പ്രവാസികൾക്ക് ദാരുണാന്ത്യം  (2 hours ago)

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയുടെ പുനർ മൂല്യനിർണയത്തിന് അപേക്ഷ നൽകാനുള്ള തീയതി നീട്ടാൻ സാധ്യത  (2 hours ago)

ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ ഓടിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമം... യാത്രക്കാരന് ​ഗുരുതര പരിക്ക്  (3 hours ago)

തൊഴിൽപരമായ ഉത്തരവാദിത്തങ്ങളും സമ്മർദ്ദങ്ങളും വർദ്ധിക്കാൻ സാധ്യതയുള്ളതിനാൽ ക്ഷമയോടെ നീങ്ങുക  (3 hours ago)

ഭർത്താവ് ആസിഡൊഴിച്ചതിനെത്തുടർന്ന് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഭാര്യ മരണത്തിന് കീഴടങ്ങി  (3 hours ago)

ലാൻഡിംഗിനിടെ എയർ ഇന്ത്യ വിമാനത്തിന്റെ വാൽഭാഗം റൺവേയിലിടിച്ചു....യാത്രക്കാരും ജീവനക്കാരുമടക്കം എല്ലാവരും സുരക്ഷിതർ, വൻ ദുരന്തം ഒഴിവായെന്ന് അധികൃതർ  (3 hours ago)

Malayali Vartha Recommends