മലവെള്ളപ്പാച്ചിൽ.... മുത്തപ്പൻപുഴ പാലം ഒലിച്ചുപോയി, വലിയ വാഹനങ്ങൾ ഉൾപ്പെടെയുള്ളവ കടന്നുപോകാൻ കഴിയാത്ത സ്ഥിതി

അതിശക്തമായ മലവെള്ളപ്പാച്ചിലിനെത്തുടർന്ന് മുത്തപ്പൻപുഴ പാലം ഒലിച്ചുപോയി. നിർമാണത്തിലിരിക്കുന്ന തിരുവമ്പാടി-പുല്ലൂരാംപാറ-എടത്തറ-മറിപ്പുഴ പൊതുമരാമത്ത് റോഡിന്റെ ഭാഗമായി പണിത താത്കാലിക പാലമാണിത്.
മുത്തപ്പൻപുഴ മുസ്‌ലിം പള്ളിക്കു സമീപം നിർമിച്ച താത്കാലിക സംവിധാനമാണ് ഇന്നലെ വൈകുന്നേരം തകർന്നത്. വനത്തിനുള്ളിൽ പെയ്ത അതിശക്തമായ മഴയെത്തുടർന്ന് തോട്ടിലൂടെ വൻതോതിൽ മലവെള്ളം കുത്തിയൊലിച്ച് വരുകയായിരുന്നു. നിലവിൽ ഈ റൂട്ടിൽ വലിയ വാഹനങ്ങൾ ഉൾപ്പെടെയുള്ളവ കടന്നുപോകാനായി കഴിയാത്ത സ്ഥിതിയാണുള്ളത്.
ചെറുവാഹനങ്ങൾക്കു മാത്രമായി ഗതാഗതം ഭാഗികമായി പുനഃ സ്ഥാപിച്ചിരിക്കുകയാണ്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിയാണ് നിർമാണ കരാർ ഏറ്റെടുത്തിരിക്കുന്നത്.
നിശ്ചിത സമയത്തിനകം പാലത്തിന്റെ പണി പൂർത്തിയാക്കാനായി കരാർ കമ്പനി തയ്യാറാകാത്തതാണ് ഇത്തരമൊരു ദുരവസ്ഥയ്ക്ക് കാരണമായതെന്നാണ് നാട്ടുകാരുടെ ആരോപണം.
https://www.facebook.com/Malayalivartha






















