ബിനീഷ് കോടിയേരിയുടെ അംഗത്വം പുതുക്കാതെ സിപിഎം

ലഹരി കേസില്‍ കുറ്റവിമുക്തനാക്കിയിട്ടും കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയുടെ പാര്‍ട്ടി അംഗത്വം പുതുക്കാതെ സിപിഎം. അംഗത്വം പുതുക്കണമെന്ന അപേക്ഷ നാല് തവണ നിരസിച്ചു. മൂന്ന് തവണയാണ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗത്വം പുതുക്കാനായി നേതൃത്വത്തോട് ആവശ്യപ്പെട്ടത്. ലഹരി കേസില്‍ പ്രതിയായതോടെ അംഗത്വം റദ്ദാക്കി എങ്കിലും കുറ്റവിമുക്തനാക്കിയിട്ടും അംഗത്വം പുതുക്കിയില്ല.
തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് ബ്രാഞ്ച് അംഗമായിരുന്നു ബിനീഷ് കോടിയേരി. മൂന്ന് തവണ ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തോട് മെമ്പര്‍ഷിപ്പ് പുതുക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. എന്നാല്‍, മൂന്ന് തവണയും നിരാകരിക്കുകയാണ് സംസ്ഥാന നേതൃത്വം ചെയ്തത്. ഇത് സംബന്ധിച്ച് സിപിഐഎം സംസ്ഥാന നേതൃത്വം വിശദീകരണം നല്‍കിയിട്ടില്ല.
https://www.facebook.com/Malayalivartha























