സങ്കടക്കാഴ്ചയായി... ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി സൗദിയിലെ ദമ്മാമിൽ നിര്യാതനായി

സങ്കടമടക്കാനാവാതെ... ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി സൗദിയിലെ ദമ്മാമിൽ മരിച്ചു. മലപ്പുറം തിരൂർ മംഗലം സ്വദേശി അബ്ദുൽ സത്താർ (52) ആണ് മരിച്ചത്. ഹാഇലിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. ഡ്രൈവിംഗിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല.
മൃതദേഹം അൽകോബാറിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സാമൂഹിക പ്രവർത്തകരുടെ നേതൃത്വത്തിൽ നിയമ നടപടികൾ പുരോഗമിച്ചു വരുന്നു.
"
https://www.facebook.com/Malayalivartha























