Widgets Magazine
22
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തെക്കു പടിഞ്ഞാറൻ അറബിക്കടലിൽ ശക്തമായ കാറ്റിന് സാധ്യത; മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

22 MAY 2026 02:00 PM IST
മലയാളി വാര്‍ത്ത

കേരള - കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

22/05/2026 മുതൽ 24/05/2026 വരെ: തെക്കു പടിഞ്ഞാറൻ അറബിക്കടലിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത. തെക്കൻ തമിഴ്‌നാട് തീരം, ഗൾഫ് ഓഫ് മാന്നാർ, കന്യാകുമാരി പ്രദേശം, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ, അതിനോട് ചേർന്ന വടക്കൻ ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

25/05/2026: സോമാലിയൻ തീരം അതിനോട് ചേർന്ന തെക്കു പടിഞ്ഞാറൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.

തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. മേൽപ്പറഞ്ഞ തീയതികളിൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല. മുന്നറിയിപ്പുള്ള സമുദ്രമേഖലകളുടെ വ്യക്തതക്കായി ഇതിനോടൊപ്പം നൽകിയിരിക്കുന്ന ഭൂപടം പരിശോധിക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തെക്കു പടിഞ്ഞാറൻ അറബിക്കടലിൽ ശക്തമായ കാറ്റിന് സാധ്യത; മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (40 minutes ago)

ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി സൗദിയിലെ ദമ്മാമിൽ നിര്യാതനായി  (44 minutes ago)

സംസ്ഥാനത്തെ സ്കൂൾ പ്രവേശനോത്സവം ജൂൺ ഒന്നിന് നടക്കും... സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ഗവ. മോഡൽ ഹൈസ്കൂളിൽ മുഖ്യമന്ത്രി വി.ഡി സതീശൻ നിർവഹിക്കും  (1 hour ago)

പിണറായി സർക്കാർ ഒപ്പിട്ട പി എം ശ്രീ വീണ്ടും നടപ്പാക്കാൻ നീക്കം....  (2 hours ago)

സ്വർണവിലയിൽ നേരിയ ഇടിവ്... പവന് 320 രൂപയുടെ കുറവ്  (2 hours ago)

ചലച്ചിത്ര സംവിധായകനും അസി. എക്സൈസ് ഇൻസ്പെക്ടറുമായ ശ്രീജി ബാലകൃഷ്ണൻ കുഴഞ്ഞുവീണ്‌ മരിച്ചു  (3 hours ago)

കന്നഡ സിനിമാ-സീരിയൽ പ്രവർത്തകൻ ടി.ജി. നന്ദിഷ് അന്തരിച്ചു...  (3 hours ago)

നീറ്റ് യുജി പരീക്ഷയിൽ അടിമുടി മാറ്റംകൊണ്ടുവരാനുള്ള നീക്കങ്ങളുമായി കേന്ദ്രസർക്കാർ  (3 hours ago)

ഇടുക്കി കട്ടപ്പന ടൗണിലുണ്ടായ വാഹനാപകടത്തിൽ കാൽനടയാത്രക്കാരന് ദാരുണാന്ത്യം...  (4 hours ago)

പതിനാറാം കേരള നിയമസഭാ സ്പീക്കറായി തിരുവഞ്ചൂർ രാധാകൃഷ്ണൻ...  (4 hours ago)

മലവെള്ളപ്പാച്ചിൽ.... മുത്തപ്പൻപുഴ പാലം ഒലിച്ചുപോയി, വലിയ വാഹനങ്ങൾ ഉൾപ്പെടെയുള്ളവ കടന്നുപോകാൻ കഴിയാത്ത സ്ഥിതി  (4 hours ago)

പതിനാറാം കേരള നിയമസഭയുടെ സ്പീക്കറെ തിരഞ്ഞെടുക്കുന്നതിനായുള്ള വോട്ടെടുപ്പ് ആരംഭിച്ചു...  (4 hours ago)

പ്രതിപക്ഷ നേതാവായതോടെ പിണറായി വിജയന് നല്‍കിയിരുന്ന z+ സുരക്ഷ ഒഴിവാക്കി...  (5 hours ago)

എല്ലാം കൊണ്ടും മേളം... സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ രാഹുൽ ഗാന്ധിക്കായി മുദ്രാവാക്യം വിളിച്ച് എംഎൽഎ; എംഎൽഎയെ തിരുത്തി ഗവർണർ  (5 hours ago)

കേരളത്തിൽ ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്....  (5 hours ago)

Malayali Vartha Recommends