പൊതുസ്ഥലങ്ങളിലെ കന്നുകാലി അറവ് നിരോധിച്ച് പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റെ ഉത്തരവ് കൊല്‍ക്കത്ത ഹൈക്കോടതി ശരിവെച്ചു

ബലിപെരുന്നാളിന് മുന്നോടിയായി പൊതുസ്ഥലങ്ങളില്‍ കന്നുകാലികളെ അറക്കുന്നത് നിരോധിച്ചുകൊണ്ടുള്ള പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റെ ഉത്തരവ് കൊല്‍ക്കത്ത ഹൈക്കോടതി ശരിവെച്ചു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. കന്നുകാലി അറവ് നിയന്ത്രിച്ചുകൊണ്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് സ്‌റ്റേ ചെയ്യാനും കോടതി വിസമ്മതിച്ചു.
1958ലെ മുഹമ്മദ് ഹനീഫ് ഖുറേഷി കേസിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ഉത്തരവ്. പൊതുസ്ഥലങ്ങളിലെ മൃഗബലിയും അറവും തടയണമെന്നും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയില്‍ തുറസ്സായ സ്ഥലങ്ങളില്‍ അനുവദിക്കരുതെന്നും കോടതി വ്യക്തമാക്കി.
മൃഗസംരക്ഷണ നിയമങ്ങളും സുപ്രീം കോടതിയുടെ മുന്‍കാല ഉത്തരവുകളും കര്‍ശനമായി പാലിച്ചുകൊണ്ട് മാത്രമേ ബലിപെരുന്നാള്‍ ചടങ്ങുകള്‍ നടത്താവൂ എന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. പശുക്കള്‍ മാത്രമല്ല, പോത്ത്, എരുമ തുടങ്ങിയ എല്ലാത്തരം കന്നുകാലികളെയും പൊതുസ്ഥലങ്ങളില്‍ വെച്ച് അറുക്കുന്നത് നിയമവിരുദ്ധമാണെന്ന് കോടതി ഓര്‍മിപ്പിച്ചു.
https://www.facebook.com/Malayalivartha























