സംസ്ഥാനത്തെ സ്കൂൾ പ്രവേശനോത്സവം ജൂൺ ഒന്നിന് നടക്കും... സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ഗവ. മോഡൽ ഹൈസ്കൂളിൽ മുഖ്യമന്ത്രി വി.ഡി സതീശൻ നിർവഹിക്കും

സംസ്ഥാനത്തെ സ്കൂൾ പ്രവേശനോത്സവം ജൂൺ ഒന്നിന് നടക്കും. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ഗവ. മോഡൽ ഹൈസ്കൂളിൽ മുഖ്യമന്ത്രി വി.ഡി സതീശൻ നിർവഹിക്കും.
തിങ്കളാഴ്ച രാവിലെ 9 മണിക്ക് നടക്കുന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ അധ്യക്ഷത വഹിക്കും. ചടങ്ങിൽ ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ, ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ എന്നിവരും മറ്റ് ജനപ്രതിനിധികളും, കലാ-സാംസ്‌കാരിക-വിദ്യാഭ്യാസ പ്രവർത്തകരും പങ്കെടുക്കുന്നതാണ്.
ജില്ലാതല ഉദ്ഘാടനങ്ങൾ മന്ത്രിമാർ നിർവഹിക്കുകയും ചെയ്യും. വിപുലമായ സ്വാഗതസംഘം രൂപീകരിക്കാനായി പൊതുവിദ്യാഭ്യാസ ഡയറക്ടർ നിർദേശം നൽകി. പരിപാടികളിൽ ജനപ്രതിനിധികൾക്ക് പുറമെ വിദ്യാഭ്യാസ പ്രവർത്തകർ, സാംസ്കാരിക പ്രവർത്തകർ എന്നിവരെ പങ്കെടുപ്പിക്കാനും നിർദേശം.
"
https://www.facebook.com/Malayalivartha























