Widgets Magazine
22
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരിയിൽ വിമാനം അസാധാരണമായി താഴ്ന്നുപറന്നു; ശക്തമായ വായുമർദ്ദത്തിൽ വീടിന്റെ മേൽക്കൂര തകർന്നു: നൂറ്റമ്പതോളം ഓടുകൾ പറന്നുപോയി...


നിന്നെ തീര്‍ക്കും" എന്ന് പറഞ്ഞ സി.പി.എം ഗുണ്ടകൾക്ക് പൂട്ട്! ഭീഷണികൾ തള്ളി ജോജിയുടെ മാസ്സ് എൻട്രി; ആ പേരുകൾ ക്രൈംബ്രാഞ്ചിന് മുന്നിലേക്ക്...


ഗൺമാൻമാർ തെറിച്ചു; ബോഡിഗാർഡ് പോലീസ് സ്റ്റേഷനിലേക്ക്!.. ഇതാണ് കാലത്തിന്റെ കാവ്യനീതി: പിണറായിയുടെ അധികാര ധാർഷ്ട്യത്തിനേറ്റ പ്രഹരം...


കാറിനുള്ളിലെ മല്പിടുത്തതിൽ തീപ്പൊരി പടർന്നതോ? ചെറുവണ്ണൂർ കേസിൽ വൻ ട്വിസ്റ്റ്...


പൊന്മുടി യാത്ര കഴിഞ്ഞുള്ള ആ മടക്കം ഒരു മരണച്ചുഴിയിലേക്കായിരിക്കുമെന്ന് ആരും കരുതിയില്ല...

മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കല്‍ നടപടികള്‍ നാളെ പൂര്‍ത്തിയാക്കണമെന്ന് കോടതി

22 MAY 2026 08:10 PM IST
മലയാളി വാര്‍ത്ത

കിഴക്കമ്പലം പാര്യത്തുകാവ് മലയിടംതുരുത്തിലെ എട്ടു ദലിത് കുടുംബങ്ങളുടെ കുടിയൊഴിപ്പിക്കല്‍ നടപടികള്‍ നാളെ പൂര്‍ത്തിയാക്കണമെന്ന് പെരുമ്പാവൂര്‍ മുന്‍സിഫ് കോടതിയുടെ നിര്‍ദേശം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അടിയന്തര നടപടികളാണ് സര്‍ക്കാരിന്റെ ഭാഗത്തു നിന്നുള്ളത്. ഇതിന്റെ ഭാഗമായി ജില്ലയില്‍ നിന്നുള്ള മന്ത്രി റോജി എം.ജോണ്‍ ഇന്ന് താമസക്കാരുമായി ചര്‍ച്ച നടത്തും. സ്ഥലം എംഎല്‍എ വി.പി.സജീന്ദ്രനും ജില്ലാ കലക്ടര്‍ ജി.പ്രിയങ്കയും ചര്‍ച്ചയില്‍ പങ്കെടുക്കും. രാത്രി എട്ടു മണിക്കാണ് താമസക്കാരെ ജില്ലാ കലക്ട്രേറ്റിലേക്ക് വിളിപ്പിച്ചിരിക്കുന്നത്. ഇതിനു പിന്നാലെ നിലവിലെ സാഹചര്യം കോടതിയെ ബോധ്യപ്പെടുത്തി തീരുമാനം ഉണ്ടാകുന്നതു വരെ സമയം നീട്ടി ചോദിക്കാനുമാണ് സര്‍ക്കാര്‍ ആലോചന. ആഭ്യന്തര മന്ത്രി രമേശ്‌ െചന്നിത്തല വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് ചര്‍ച്ചയ്ക്കായി റോജി എം.ജോണിനെ നിയോഗിക്കാന്‍ തീരുമാനിച്ചത്. അതേ സമയം, കിടപ്പാടം വിട്ട് ഒഴിഞ്ഞു പോകില്ലെന്ന നിലപാടിലാണ് ഇവിടുത്തെ താമസക്കാര്‍.

കഴിഞ്ഞ ദിവസം അഭിഭാഷക കമ്മിഷന്‍ വന്‍ പൊലീസ് സന്നാഹങ്ങളുമായി സ്ഥലത്തെത്തി കുടിയൊഴിപ്പിക്കല്‍ നടത്താന്‍ ശ്രമിച്ചത് സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. ഇതോടെ, സമരം ശക്തമാക്കാന്‍ താമസക്കാരും സമരത്തിന് പിന്തുണ നല്‍കുന്ന സിപിഎമ്മും തീരുമാനിച്ചു. ഇന്ന് ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകര്‍ സമരപ്പന്തലിലെത്തി. മുന്‍ മന്ത്രി ആര്‍.ബിന്ദു സമരക്കാരെ അഭിസംബോധനയും ചെയ്തു. എട്ടു കുടുംബങ്ങള്‍ക്ക് പോകാന്‍ മറ്റൊരിടമില്ലെന്നും അക്കാര്യത്തില്‍ തീരുമാനകാതെ കുടിയൊഴിപ്പിക്കാന്‍ സമ്മതിക്കില്ല എന്നുമാണ് സിപിഎം നിലപാട്.

കുടിയൊഴിപ്പിക്കല്‍ പൂര്‍ത്തിയാക്കി 26നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് അഡ്വ. കമ്മിഷന് കോടതി നല്‍കിയിരിക്കുന്ന നിര്‍ദേശം. താമസക്കാര്‍ക്ക് പ്രതികൂലമായി സുപ്രീം കോടതി വിധി വന്നതിനു ശേഷം പതിനഞ്ചു തവണയാണ് ഇവിടെ കുടിയൊഴിപ്പിക്കാന്‍ അഡ്വക്കറ്റ് കമ്മിഷന്‍ ശ്രമിച്ചത്. എന്നാല്‍ ഇത് സാധ്യമായില്ല. ഇതിന്റെ ഒടുവിലായിരുന്നു കഴിഞ്ഞ ദിവസത്തെ ഒഴിപ്പിക്കല്‍ ശ്രമം സംഘര്‍ഷത്തില്‍ കലാശിച്ചത്. ഒടുവില്‍ ആഭ്യന്തര മന്ത്രി ഇടപെട്ടാണ് പൊലീസ് നടപടി നിര്‍ത്തിവയ്പിച്ചത്. ഇരുകൂട്ടരോടും സംസാരിച്ച് ധാരണയിലെത്തി പ്രശ്‌നം പരിഹരിക്കാനാണ് ശ്രമമെന്ന് എംഎല്‍എ വി.പി.സജീന്ദ്രന്‍ പറഞ്ഞു. കഴിഞ്ഞ സര്‍ക്കാര്‍ ചെയ്യേണ്ട കാര്യമായിരുന്നു ഇതെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം, കുടിയൊഴിപ്പിക്കാനുള്ള ഏതു ശ്രമവും ചെറുക്കുമെന്ന് വ്യക്തമാക്കി മുന്‍ എംഎല്‍എ പി.വി.ശ്രീനിജിനും സ്ഥലത്തുണ്ട്.

പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഒരു വ്യക്തി തന്റെ 2.65 ഏക്കര്‍ ഭൂമി അന്യായമായി കയ്യേറിയെന്നു കാട്ടി മലയിടംതുരുത്തിലെ സ്വകാര്യ വ്യക്തി 58 വര്‍ഷം മുമ്പ് നല്‍കിയ കേസാണ് നിലവില്‍ സംഘര്‍ഷഭരിതമായ സാഹചര്യത്തില്‍ എത്തിയിരിക്കുന്നത്. സുപ്രീം കോടതി സ്വകാര്യ വ്യക്തിക്ക് അനുകൂലമായി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ നൂറിലേറെ വര്‍ഷങ്ങളായി തങ്ങള്‍ ജീവിക്കുന്ന ഭൂമിയില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ സാധിക്കില്ലെന്നും തങ്ങള്‍ എവിടേക്ക് പോകുമെന്നുമാണ് ഇവിടെയുള്ള ദലിത് കുടുംബങ്ങള്‍ പറയുന്നത്. മാത്രമല്ല, 19 ഏക്കറിലധികം വരുന്ന പുറമ്പോക്ക് ഭൂമി ഇതുവരെ അളന്നു തിരിച്ചിട്ടില്ലെന്നും പിന്നെ എങ്ങനെയാണ് തങ്ങള്‍ തലമുറകളായി താമസിക്കുന്ന ഭൂമി മറ്റൊരാളുടേതാണെന്ന് പറയുന്നതെന്നുമാണ് ഇവരുടെ വാദം. നാളെ അഡ്വക്കറ്റ് കമ്മിഷന്‍ പൊലീസുമായി ഒഴിപ്പിക്കാന്‍ വരുമെന്നിരിക്കെ ഇനിയുള്ള മണിക്കൂറുകള്‍ ഏറെ നിര്‍ണായകമാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായി വിജയന് ഇനിമുതല്‍ സെഡ് പ്‌ളസ് കാറ്റഗറി സുരക്ഷ ഒഴിവാക്കി  (22 minutes ago)

മകന്റെ വിവാഹത്തിനായി ഒമാനിലെത്തിയ പിതാവിന് അപ്രതീക്ഷിത മരണം  (34 minutes ago)

മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കല്‍ നടപടികള്‍ നാളെ പൂര്‍ത്തിയാക്കണമെന്ന് കോടതി  (44 minutes ago)

കെഎസ്ഇബി ഉദ്യോഗസ്ഥനു നേരെ കാട്ടാനയാക്രമണം  (1 hour ago)

മുന്‍ മുഖ്യമന്ത്രി പിണറായിയുടെ വീടിന് മുന്നിലെ 'ജീപ്പ് സ്‌റ്റേഷന്‍' മാറ്റാനുള്ള നടപടികള്‍ സ്വീകരിക്കും  (1 hour ago)

ലൈഫ് മിഷന്‍ പരിച്ചുവിടുമെന്ന പ്രഖ്യാപനം ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് സിപിഎം  (2 hours ago)

'ദൃശ്യം 3' മികച്ച പ്രതികരണമാണ് ലഭിക്കുന്നത്  (2 hours ago)

മാമ്പഴം വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (2 hours ago)

കെറെയില്‍ കേസുകള്‍ പിന്‍വലിക്കുന്നതില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് സര്‍ക്കാരല്ലെന്ന് പി രാജീവ്  (2 hours ago)

101 വോട്ടിൽ ചെക്ക് വെച്ച് തിരുവഞ്ചൂർ സ്പീക്കറെ ഒറ്റിയ 1 വോട്ട് പോയ വഴി ..! ആനയിച്ച് സതീശനും പിണറായിയും WELL DONE സുധാകരൻ..!48 മണിക്കൂർ  (2 hours ago)

സ്പീക്കറെ പ്രശംസിച്ച് മൂടി സതീശനും പിണറായിയും  (3 hours ago)

കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ സ്ഥാപകന് വധഭീഷണി  (3 hours ago)

ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ വീണ്ടും അന്വേഷണം ആവശ്യപ്പെടാന്‍ ആര്‍എംപി  (3 hours ago)

സംസ്ഥാനത്ത് മഴ കനക്കുന്നു; അടുത്ത 5 ദിവസം കനത്ത മഴക്ക് സാധ്യത  (3 hours ago)

പൊതുസ്ഥലങ്ങളിലെ കന്നുകാലി അറവ് നിരോധിച്ച് പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റെ ഉത്തരവ് കൊല്‍ക്കത്ത ഹൈക്കോടതി ശരിവെച്ചു  (4 hours ago)

Malayali Vartha Recommends