Widgets Magazine
22
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരിയിൽ വിമാനം അസാധാരണമായി താഴ്ന്നുപറന്നു; ശക്തമായ വായുമർദ്ദത്തിൽ വീടിന്റെ മേൽക്കൂര തകർന്നു: നൂറ്റമ്പതോളം ഓടുകൾ പറന്നുപോയി...


നിന്നെ തീര്‍ക്കും" എന്ന് പറഞ്ഞ സി.പി.എം ഗുണ്ടകൾക്ക് പൂട്ട്! ഭീഷണികൾ തള്ളി ജോജിയുടെ മാസ്സ് എൻട്രി; ആ പേരുകൾ ക്രൈംബ്രാഞ്ചിന് മുന്നിലേക്ക്...


ഗൺമാൻമാർ തെറിച്ചു; ബോഡിഗാർഡ് പോലീസ് സ്റ്റേഷനിലേക്ക്!.. ഇതാണ് കാലത്തിന്റെ കാവ്യനീതി: പിണറായിയുടെ അധികാര ധാർഷ്ട്യത്തിനേറ്റ പ്രഹരം...


കാറിനുള്ളിലെ മല്പിടുത്തതിൽ തീപ്പൊരി പടർന്നതോ? ചെറുവണ്ണൂർ കേസിൽ വൻ ട്വിസ്റ്റ്...


പൊന്മുടി യാത്ര കഴിഞ്ഞുള്ള ആ മടക്കം ഒരു മരണച്ചുഴിയിലേക്കായിരിക്കുമെന്ന് ആരും കരുതിയില്ല...

കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ സ്ഥാപകന് വധഭീഷണി

22 MAY 2026 05:44 PM IST
മലയാളി വാര്‍ത്ത

കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ സ്ഥാപകന്‍ അഭിജീത് ദീപ്‌കെക്ക് വധഭീഷണി. അഭിജീത് തനിക്ക് വന്ന വധഭീഷണിയുടെ സ്‌ക്രീന്‍ ഷോട്ട് സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചിരുന്നു. അക്കൗണ്ട് നീക്കം ചെയ്തിലെങ്കില്‍ കൊലപ്പെടുത്തുമെന്നാണ് സന്ദേശം. അക്കൗണ്ട് നീക്കം ചെയ്താല്‍ പണം നല്‍കാമെന്നും സന്ദേശത്തില്‍ പറയുന്നുണ്ട്. വാട്‌സ്ആപ്പ് സന്ദേശത്തിലൂടെയാണ് വധഭീഷണി. 'നിങ്ങളുടെ നമ്പര്‍ ഞങ്ങളുടെ പക്കലുണ്ട്. നിങ്ങളുടെ വീട് കണ്ടെത്താന്‍ ഞങ്ങള്‍ക്ക് അധിക സമയം വേണ്ട' എന്ന മറ്റൊരു സന്ദേശവും അഭിജീത്തിന് ലഭിച്ചു. ബിജെപിയാണ് ഭീഷണിക്ക് പിന്നിലെന്നാണ് കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ ആരോപണം.

അതിനിടെ, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് സിജെപി രംഗത്തെത്തി. നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് മന്ത്രി രാജിവെയ്ക്കണമെന്നാണ് ആവശ്യം. ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയ ക്യാമ്പയിനും സിജെപി നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി ഓണ്‍ലൈന്‍ ഒപ്പ് ശേഖരണവും ആരംഭിച്ചിട്ടുണ്ട്.

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് യുവാക്കളെ പാറ്റകളോട് ഉപമിച്ചതില്‍ പ്രതിഷേധിച്ച് ഉയര്‍ന്നുവന്ന ആക്ഷേപഹാസ്യ രാഷ്ട്രീയമുന്നണിയാണ് കോക്രോച്ച് ജനതാ പാര്‍ട്ടി. ദിവസങ്ങള്‍ക്കുള്ളിലാണ് പാര്‍ട്ടി സമൂഹ മാധ്യമങ്ങളില്‍ തരംഗമായത്. ഇന്ത്യയിലെ മുന്‍നിര രാഷ്ട്രീയ മുന്നണികളുടെ സമൂഹമാധ്യമ അക്കൗണ്ടുകളെ പിന്നിലാക്കിയായിരുന്നു സിജെപിയുടെ വരവ്. ഇതിനിടെ സിജെപിയുടെ എക്‌സ് അക്കൗണ്ടിന് ഇന്ത്യയില്‍ ബ്ലോക്ക് ഏ!ര്‍പ്പെടുത്തി. കേന്ദ്ര നിര്‍ദേശത്തെ തുടര്‍ന്നാണ് എക്‌സ് അക്കൗണ്ട് നിരോധിച്ചതെന്നാണ് ഇന്റലിജന്‍സ് ബ്യൂറോ പറഞ്ഞത്.
കഴിഞ്ഞയാഴ്ച കോടതി നടപടികള്‍ക്കിടെയാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് യുവാക്കളെ പാറ്റകളോട് ഉപമിച്ചത്. 'ഒരു പണിയുമില്ലാത്ത ചില യുവാക്കളുണ്ട്. അവരില്‍ ചിലര്‍ മാധ്യമപ്രവര്‍ത്തകരും ചിലര്‍ സോഷ്യല്‍ മീഡിയ, ആര്‍ടിഐ ആക്ടിവിസ്റ്റുകളുമായി സമൂഹത്തെ ആക്രമിക്കുന്നു. അവര്‍ കോക്രോച്ചുകളും പാരസൈറ്റുകളുമാണ്' എന്നാണ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞത്. ഇത് പിന്നാലെയാണ് ആക്ഷേപഹാസ്യ രാഷ്ട്രീയ മുന്നണിയായ സിജെപി രൂപീകരിച്ചത്.

യുവാക്കള്‍ക്കുവേണ്ടി, യുവാക്കളാല്‍ എന്നതാണ് പാര്‍ട്ടിയുടെ മുദ്രാവാക്യം. 'സെക്യുലര്‍സോഷ്യലിസ്റ്റ് ഡെമോക്രാറ്റിക് ലേസി' എന്നാണ് പാര്‍ട്ടി സ്വയം വിശേഷിപ്പിക്കുന്നത്. സിസ്റ്റം ശ്രദ്ധിക്കാന്‍ മറന്നുപോയവരുടെ, മടിയന്മാരുടെയും തൊഴില്‍രഹിതരുടെയും ശബ്ദം എന്നാണ് ഔദ്യോഗിക വെബ്‌സൈറ്റില്‍ സിജെപി വിശേഷിപ്പിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ദൃശ്യം 3' മികച്ച പ്രതികരണമാണ് ലഭിക്കുന്നത്  (7 minutes ago)

മാമ്പഴം വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (16 minutes ago)

കെറെയില്‍ കേസുകള്‍ പിന്‍വലിക്കുന്നതില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് സര്‍ക്കാരല്ലെന്ന് പി രാജീവ്  (32 minutes ago)

101 വോട്ടിൽ ചെക്ക് വെച്ച് തിരുവഞ്ചൂർ സ്പീക്കറെ ഒറ്റിയ 1 വോട്ട് പോയ വഴി ..! ആനയിച്ച് സതീശനും പിണറായിയും WELL DONE സുധാകരൻ..!48 മണിക്കൂർ  (36 minutes ago)

സ്പീക്കറെ പ്രശംസിച്ച് മൂടി സതീശനും പിണറായിയും  (41 minutes ago)

കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ സ്ഥാപകന് വധഭീഷണി  (48 minutes ago)

ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ വീണ്ടും അന്വേഷണം ആവശ്യപ്പെടാന്‍ ആര്‍എംപി  (55 minutes ago)

സംസ്ഥാനത്ത് മഴ കനക്കുന്നു; അടുത്ത 5 ദിവസം കനത്ത മഴക്ക് സാധ്യത  (1 hour ago)

പൊതുസ്ഥലങ്ങളിലെ കന്നുകാലി അറവ് നിരോധിച്ച് പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റെ ഉത്തരവ് കൊല്‍ക്കത്ത ഹൈക്കോടതി ശരിവെച്ചു  (2 hours ago)

ബിനീഷ് കോടിയേരിയുടെ അംഗത്വം പുതുക്കാതെ സിപിഎം  (2 hours ago)

നെടുമ്പാശ്ശേരിയിൽ വിമാനം അസാധാരണമായി താഴ്ന്നുപറന്നു; ശക്തമായ വായുമർദ്ദത്തിൽ വീടിന്റെ മേൽക്കൂര തകർന്നു: നൂറ്റമ്പതോളം ഓടുകൾ പറന്നുപോയി...  (2 hours ago)

നിന്നെ തീര്‍ക്കും" എന്ന് പറഞ്ഞ സി.പി.എം ഗുണ്ടകൾക്ക് പൂട്ട്! ഭീഷണികൾ തള്ളി ജോജിയുടെ മാസ്സ് എൻട്രി; ആ പേരുകൾ ക്രൈംബ്രാഞ്ചിന് മുന്നിലേക്ക്...  (2 hours ago)

കാറിനുള്ളിലെ മല്പിടുത്തതിൽ തീപ്പൊരി പടർന്നതോ? ചെറുവണ്ണൂർ കേസിൽ വൻ ട്വിസ്റ്റ്...  (2 hours ago)

ഗൺമാൻമാർ തെറിച്ചു; ബോഡിഗാർഡ് പോലീസ് സ്റ്റേഷനിലേക്ക്!.. ഇതാണ് കാലത്തിന്റെ കാവ്യനീതി: പിണറായിയുടെ അധികാര ധാർഷ്ട്യത്തിനേറ്റ പ്രഹരം...  (2 hours ago)

പൊന്മുടി യാത്ര കഴിഞ്ഞുള്ള ആ മടക്കം ഒരു മരണച്ചുഴിയിലേക്കായിരിക്കുമെന്ന് ആരും കരുതിയില്ല...  (2 hours ago)

Malayali Vartha Recommends