കെഎസ്ഇബി ഉദ്യോഗസ്ഥനു നേരെ കാട്ടാനയാക്രമണം

പത്തനംത്തിട്ടയില്‍ കെഎസ്ഇബി ഉദ്യോഗസ്ഥനു നേരെ കാട്ടാനയാക്രമണം. അസി.എക്‌സികുട്ടീവ് എന്‍ജിനീയര്‍ ഷിബു തങ്കപ്പനാണ് പരുക്കേറ്റത്. ബൈക്കില്‍ ഓഫിസിലേക്ക് പോകുമ്പോള്‍ വേലുത്തോടിനു സമീപത്തായിരുന്നു ആക്രമണം. ഷിബുവിന് കാലിന് ഒടിവും ദേഹമാസകലം പരുക്കുമുണ്ട്. മൂഴിയാര്‍ ഓപ്പറേഷന്‍ സബ് ഡിവിഷനിലെ ഓഫിസിലേക്ക് പോവുകയായിരുന്നു. ഉച്ചയ്ക്ക് 1:30 നായിരുന്നു ആക്രമണം.
https://www.facebook.com/Malayalivartha






















