അട്ടപ്പാടി ആള്‍ക്കൂട്ട കൊലപാതകക്കേസ്; ഹൈക്കോടതി വിധിയില്‍ സന്തോഷം പ്രകടിപ്പിച്ച് കുടുംബം; ഒന്നാം പ്രതിയെ വെറുതെ വിട്ടതില്‍ അപ്പീല്‍ നല്‍കും

മോഷണക്കുറ്റം ആരോപിച്ച് അട്ടപ്പാടി മധു ആള്‍ക്കൂട്ട കൊലപാതകക്കേസില്‍ പ്രതികളുടെ ശിക്ഷ വര്‍ധിപ്പിച്ച ഹൈക്കോടതി വിധിയില്‍ സന്തോഷം പ്രകടിപ്പിച്ച് കുടുംബം. മധുവിന്റെ അമ്മ മല്ലിയും സഹോദരി സരസുവും വിധിയില്‍ സന്തോഷമുണ്ടെന്ന് വ്യക്തമാക്കി. ഒപ്പം നിന്നവര്‍ക്ക് നന്ദി പറഞ്ഞ അമ്മയും സഹോദരിയും, കേസിലെ ഒന്നാം പ്രതി ഹുസൈനെ വെറുതെ വിടുമെന്ന് കരുതിയില്ലെന്നും കൂട്ടിച്ചേര്‍ത്തു. ഇക്കാര്യത്തില്‍ അപ്പീല്‍ നല്‍കുമെന്നും മധുവിന്റെ കുടുംബം വ്യക്തമാക്കി. മണ്ണാര്‍ക്കാട് വിചാരണ കോടതി പ്രതികള്‍ക്ക് വിധിച്ച ഏഴ് വര്‍ഷം തടവുശിക്ഷയാണ് ഇന്ന് ഹൈക്കോടതി ജീവപര്യന്തമായി വര്‍ധിപ്പിച്ചത്. 12 പ്രതികള്‍ക്കാണ് ഹൈക്കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്.
രണ്ടാം പ്രതി മരയ്ക്കാര്‍, മൂന്നാം പ്രതി ശംസുദ്ദീന്‍, അഞ്ചാം പ്രതി രാധാകൃഷ്ണന്‍, ആറാം പ്രതി അബൂബക്കര്‍, ഏഴാം പ്രതി കുരിക്കള്‍ സിദ്ദിഖ്, എട്ടാം പ്രതി ഉബൈദ്, ഒമ്പതാം പ്രതി നജീബ്, പത്താം പ്രതി ജൈജു മോന്‍, 12ാം പ്രതി സജീവ്, 13ാം പ്രതി സതീഷ്, 14ാം പ്രതി ഹരീഷ്, 15ാം പ്രതി ബിജു എന്നിവരുടെ ശിക്ഷയാണ് വര്‍ധിപ്പിച്ചത്.16ാം പ്രതിയുടെ ശിക്ഷ ഒരു വര്‍ഷമാക്കി ദീര്‍ഘിപ്പിച്ചു. വിചാരണക്കോടതി ഇയാള്‍ക്ക് മൂന്ന് മാസമായിരുന്നു ശിക്ഷ വിധിച്ചിരുന്നത്. അമ്മ മല്ലിക്ക് 30 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും ഹൈക്കോടതി വിധിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha

























