Widgets Magazine 

14
Nov / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


13-കാരന് ക്രൂരമർദനം: രണ്ടാനച്ഛനെതിരെ നരഹത്യാശ്രമം അടക്കം കടുത്ത വകുപ്പുകൾ; അമ്മയുടെ പങ്കും അന്വേഷിക്കാൻ ആവശ്യം...


മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കുമായി 24 പുതിയ ഇന്നോവ ഹൈക്രോസ് കാറുകൾ വാങ്ങാൻ സർക്കാർ..അധികാരമേറ്റപ്പോൾ വി.ഡി. സതീശൻ സർക്കാർ സ്വീകരിച്ച നയം മാറ്റുന്നുവോ..


ഗൾഫ് രാജ്യങ്ങൾക്ക് നേരെ ഇനി ആക്രമണം അനുവദിക്കില്ല! 7000-ത്തിലേറെ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ; ഐക്യരാഷ്ട്രസഭയിൽ ശക്തമായ മുന്നറിയിപ്പുമായി ജിസിസി


സമൂഹമാധ്യമങ്ങളിൽ വൈറലാകാൻ നടത്തിയ വീഡിയോ ചിത്രീകരണം.. കടുവയുടെ ആക്രമണത്തിൽ 19കാരൻ കൊല്ലപ്പെട്ടു..ഫാംഹൗസ് ഉടമയെയും ടിക് ടോക്ക് കണ്ടന്റ് ക്രിയേറ്ററെയും പോലീസ് അറസ്റ്റ് ചെയ്തു..


പോലീസിനെ കുഴപ്പിച്ച് ആ നാൽവർ സംഘം..കൊലപാതകം നടന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും, കൃത്യത്തിന് ഉപയോഗിച്ച ആയുധങ്ങളോ മറ്റ് നിർണായക തൊണ്ടിമുതലുകളോ കണ്ടെത്താൻ പോലീസിന് സാധിച്ചിട്ടില്ല...

സോഷ്യല്‍ മീഡിയ അധിക്ഷേപങ്ങള്‍ക്ക് മറുപടിയുമായി റിനി ആന്‍ ജോര്‍ജ്.

25 MAY 2026 08:15 PM IST
മലയാളി വാര്‍ത്ത

More Stories...

13-കാരന് ക്രൂരമർദനം: രണ്ടാനച്ഛനെതിരെ നരഹത്യാശ്രമം അടക്കം കടുത്ത വകുപ്പുകൾ; അമ്മയുടെ പങ്കും അന്വേഷിക്കാൻ ആവശ്യം...

ലോക പ്രമേഹദിനം; പ്രമേഹരോഗ പ്രതിരോധത്തിനും നേരത്തെയുള്ള രോഗനിർണയത്തിനും ചികിത്സയ്ക്കും പ്രാധാന്യം നൽകിക്കൊണ്ട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റീസിന്റെ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികൾ സംഘടിപ്പിക്കുന്നു; മന്ത്രി കെ. മുരളീധരൻ ഉദ്ഘാടനം ചെയ്യും

വിത്തുതേങ്ങ സംഭരണവുമായി ബന്ധപ്പെട്ട് കർഷകർക്ക് അർഹമായ മുഴുവൻ തുകയും ലഭ്യമാക്കാൻ നടപടി സ്വീകരിച്ചതായി മന്ത്രി ടി. സിദ്ദിഖ്

സൗദിയിൽ ഭാര്യയെ കുക്കറും ചാർജറും അടുക്കള ഉപകരണങ്ങളും ഉപയോഗിച്ച് ക്രൂരമായി മർദിച്ചെന്ന് പരാതി, സ്ത്രീധന പീഡനക്കേസിൽ ഭർത്താവ് അറസ്റ്റിൽ

മലപ്പുറം കൊണ്ടോട്ടിയില്‍ രണ്ട് സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്ക്

സോഷ്യല്‍ മീഡിയ അധിക്ഷേപങ്ങള്‍ക്ക് മറുപടിയുമായി റിനി ആന്‍ ജോര്‍ജ്. താന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചാരവനിത എന്ന രീതിയില്‍ പ്രചരണം നടക്കുകയാണെന്നും ഒരു പാര്‍ട്ടിയുടേയും അംഗമല്ല താനെന്നും റിനി വ്യക്തമാക്കി. കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിലൂടെ എന്നെ തേജോവധം ചെയുകയും എനിക്കെതിരെ കുപ്രചാരണങ്ങൾ നടത്തുന്നതുമായും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഞാൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ ചാര വനിത എന്ന രീതിയിൽ വൻ തോതിലുള്ള പ്രചരണം ആണ് നടക്കുന്നത്. ഞാൻ ഒരുപാട്‌ പ്രാവശ്യം വ്യക്തമാക്കിയ കാര്യമാണ്. ഞാൻ ഒരു പാർട്ടിയുടെയും അംഗമോ പ്രവർത്തകയോ അല്ല. എനിക്ക് ശ്രീ വി.ഡി.സതീശനോടുള്ള അടുപ്പം ഒരു പാർട്ടിയെ അടിസ്ഥാനപ്പെടുത്തി ഉള്ളതല്ലെന്നും റിനി പറഞ്ഞു.

'ഓർമ വെച്ച കാലം മുതൽ അറിയുന്നതും കുടുംബ സുഹൃത്ത് എന്ന നിലയിലുമുള്ള അടുപ്പമാണ്. ഈശ്വര തുല്യനായി കാണുന്നു എന്ന അർഥത്തിൽ മാത്രമാണ് ശ്രീപദ്മനാഭൻ എന്ന പദം ഉപയോഗിച്ചത്. ഈശ്വരന്റെ കരങ്ങൾ ജനങ്ങൾക്കായി അദ്ദേഹത്തിലൂടെ പ്രവർത്തിക്കട്ടെ എന്ന ആഴത്തിലുള്ള സന്ദേശം ആണ് ഞാൻ അതിൽ അർഥമാക്കിയത്. അതിനെയും അനാവശ്യമായ രീതിയിൽ വ്യാഖ്യാനിക്കുകയാണ്. എന്നെ സംബന്ധിച്ച് എന്റെ സ്വന്തം പിതാവിന്റെ പാർട്ടിയാണ് കമ്യൂണിസ്റ്റ് പാർട്ടി, എന്റെ മാനസ പിതാവിന്റെ പാർട്ടിയാണ് കോൺഗ്രസ് പാർട്ടി. ഏതു പാർട്ടി ആണെങ്കിലും തെറ്റുകൾ കണ്ടാൽ ചൂണ്ടി കാണിക്കാനും ശരികളെ അഭിനന്ദിക്കാനും ഇഷ്ടമാണ്,' റിനി പറഞ്ഞു.

ഞാൻ ടൈസൺ മാഷിന്റെ കലാശക്കൊട്ടില്‍ പങ്കെടുത്തു എന്ന തരത്തിൽ പ്രചരിക്കുന്ന ഒരു വിഡിയോ ശ്രദ്ധയിൽപെട്ടു. ഞാൻ ഒരു പാർട്ടിക്കു വേണ്ടിയും ഒരു സ്ഥാനാർഥിക്കു വേണ്ടിയും പ്രചരണം നടത്തിയിട്ടില്ല. കലാശക്കൊട്ട് കാണാൻ പോയപ്പോൾ ഇടതു പക്ഷത്തിന്റെ കലാശക്കൊട്ടിന് ഇടയിലൂടെ കടന്നു പോകുന്ന സമയത്തുള്ള ഒരു വിഡിയോ മാത്രമാണ് അത്. എന്നെ കണ്ടപ്പോൾ പലരും വിഡിയോ എടുക്കുകയും പലരും അടുത്ത് വരികയും ഞാൻ അവരോട് എല്ലാം ചിരിക്കുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ട്. അല്ലാതെ ഞാൻ ആർക്കു വേണ്ടിയും മുദ്രവാക്യം വിളിച്ചിട്ടില്ല.

ഒരു കലാകാരി, അവതാരക, മാധ്യമ പ്രവർത്തക എന്നീ നിലയിൽ എനിക്ക് പല നേതാക്കന്മാരുമായും പരിചയം ഉണ്ട്. സൗഹൃദങ്ങൾ ഉണ്ട്. അങ്ങനെ ഉള്ള അവസരങ്ങളിൽ ഫോട്ടോകൾ എടുക്കുന്നത് വളരെ സ്വാഭാവികമായ കാര്യങ്ങൾ മാത്രമാണലോ. അതെല്ലാം മറ്റൊരു അർത്ഥത്തിൽ വ്യാഖ്യനിക്കാനുള്ള ഒരു ഗൂഢ ശ്രമം നടക്കുകയാണ്. എന്നെ മോശക്കാരി ആയി ചിത്രീകരിച്ചു പൊതുബോധം സൃഷ്ടിച്ചു എനിക്ക് സാമൂഹ്യ വിലക്ക് ഏർപ്പെടുത്തുക എന്ന രീതിയിൽ ആണ് കാര്യങ്ങൾ മുന്നോട്ടേക്ക് പോകുന്നത്. ഞാൻ സത്യപ്രതിജ്ഞ ചടങ്ങിൽ വന്നതിനെയും ചോദ്യം ചെയ്യുകയാണ്. ഞാൻ വന്നു സത്യപ്രതിജ്ഞ അലങ്കോലപ്പെടുത്തി എന്ന തരത്തിൽ പോലും വാർത്തകൾ സൃഷ്ടിക്കുകയാണ്. കേരളത്തിലെ ഏതൊരു വ്യക്തിക്കും അവിടെ കടന്നു വരാൻ അവകാശം ഉണ്ടലോ, റിനി ചോദിച്ചു.

കേസുകളിൽ അകപ്പെട്ടിരിക്കുന്ന പാർട്ടി പുറത്താക്കിയ വ്യക്തി വന്നതിൽ പോലും ജനാധിപത്യപരമായി തെറ്റാണെന്ന് പറയുകയോ ഞാൻ ചോദ്യം ചെയ്യുകയോ ചെയ്തിട്ടില്ല. പിന്നെ എന്തുകൊണ്ടാണ് എനിക്ക് മാത്രം അത്തരം അവകാശങ്ങൾ നിഷേധിക്കപ്പെടുന്നത്. എന്തുകൊണ്ടാണ് എന്റെ മാത്രം ജനാധിപത്യ അവകാശത്തിന് നേരെ കൂക്കി വിളികൾ ഉയരുന്നത്? എനിക്ക് ഉണ്ടായ ഒരു അനുഭവത്തെ കുറിച്ച് മാത്രമാണ് ഞാൻ വിവരിച്ചത്. ഒരു പാർട്ടിയെയോ ഒരു വ്യക്തിയേയോ പേരെടുത്തു ഞാൻ വിമർശിച്ചിട്ടില്ല പിന്നെ എങ്ങനെയാണ് ഞാൻ പാർട്ടിയെ നശിപ്പിക്കാൻ ശ്രമിച്ചു എന്ന് പറയുന്നത് ? ഒരു സ്ത്രീ എന്ന നിലയിൽ ധാർമികമായി ഞാൻ ഇരകളായ പെൺകുട്ടികൾക്കൊപ്പം നിലപാടെടുത്തു. നിശ്ശബ്ദരാക്കപ്പെട്ട ഒരു കൂട്ടം സ്ത്രീകളുടെ ശബ്ദമായി എന്നുള്ളതാണോ ഞാൻ ചെയ്ത തെറ്റ് ?

ഈ ഒരു വിഷയത്തിന്റെ പേരിൽ മാസങ്ങളായി എന്നെ നിരന്തരം ആസൂത്രിതമായി വേട്ടയാടുകയാണ്. അതിൽ ഞാൻ തളരുന്നില്ല എന്ന് മനസ്സിലാക്കി എനിക്കെതിരെ സോഷ്യൽ മീഡിയയിൽ ഹേറ്റ് ക്യാം‌പെയ്​ന്‍ തന്നെ അഴിച്ചുവിട്ടിരിക്കുകയാണ്. എന്നെ നേരിട്ടു കയ്യേറ്റം ചെയ്യാനും ആക്രമിക്കാനും സോഷ്യൽ മീഡിയയിലൂടെ വൻ തോതിലുള്ള ആഹ്വാനം നടക്കുന്നുണ്ട്. പല കോണുകളിൽ നിന്ന് ഭീഷണികളും ഉയരുന്നുണ്ട്. ഈ ഗൂഢ സംഘം ഇനിയും പലവിധത്തിൽ എനിക്കെതിരെ കുപ്രചാരങ്ങൾ നടത്തും എന്ന ബോധ്യം എനിക്കുണ്ട്. എല്ലാത്തിനും ഞാൻ മാനസികമായി തയാറെടുത്തു കഴിഞ്ഞു. ഇത്തരം കള്ളപ്രചരണങ്ങൾക്ക് മറുപടി അർഹിക്കുന്നില്ല എന്നത് കൊണ്ട് തന്നെയാണ് ഇത്രയും നാൾ മൗനമായി ഇരുന്നതും. എന്നാൽ ഇതെല്ലം കാണുന്ന പല നിഷ്പക്ഷരായ വ്യക്തികളും പൊതുജനവും എന്നെ തെറ്റിദ്ധരിക്കാൻ സാധ്യത ഉണ്ട് എന്നുള്ളത് കൊണ്ട് മാത്രമാണ് ഇപ്പോൾ ഇങ്ങനെ ഒരു വിശദീകരണത്തിന് തയ്യാറായതെന്നും റിനി പറ‍ഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

13-കാരന് ക്രൂരമർദനം: രണ്ടാനച്ഛനെതിരെ നരഹത്യാശ്രമം അടക്കം കടുത്ത വകുപ്പുകൾ; അമ്മയുടെ പങ്കും അന്വേഷിക്കാൻ ആവശ്യം...  (20 minutes ago)

ബിസിസിഐ അണ്ടർ 19 ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 17കാരി ക്രിക്കറ്റ് താരം മരിച്ച നിലയിൽ; രണ്ട് യുവാക്കൾ നിരന്തരം ശല്യം ചെയ്തിരുന്നെന്ന് കുടുംബം  (1 hour ago)

പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതിയോ? ട്രംപിന്റെ രാഷ്ട്രീയ തിരിച്ചടിയും നെതന്യാഹുവിന്റെ അധികാരപ്രതിസന്ധിയും; ഇറാനെ വീണ്ടും യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കാൻ നീക്കമെന്ന് ആരോപണം, തടയുമെന്ന് ഗാദി ഐസൻകോട്ട്; മ  (2 hours ago)

ലോക പ്രമേഹദിനം; പ്രമേഹരോഗ പ്രതിരോധത്തിനും നേരത്തെയുള്ള രോഗനിർണയത്തിനും ചികിത്സയ്ക്കും പ്രാധാന്യം നൽകിക്കൊണ്ട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റീസിന്റെ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികൾ സംഘടിപ്പ  (2 hours ago)

വിത്തുതേങ്ങ സംഭരണവുമായി ബന്ധപ്പെട്ട് കർഷകർക്ക് അർഹമായ മുഴുവൻ തുകയും ലഭ്യമാക്കാൻ നടപടി സ്വീകരിച്ചതായി മന്ത്രി ടി. സിദ്ദിഖ്  (2 hours ago)

സൗദിയിൽ ഭാര്യയെ കുക്കറും ചാർജറും അടുക്കള ഉപകരണങ്ങളും ഉപയോഗിച്ച് ക്രൂരമായി മർദിച്ചെന്ന് പരാതി, സ്ത്രീധന പീഡനക്കേസിൽ ഭർത്താവ് അറസ്റ്റിൽ  (2 hours ago)

മലപ്പുറം കൊണ്ടോട്ടിയില്‍ രണ്ട് സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്ക്  (2 hours ago)

13 വയസ്സുകാരനെ രണ്ടാനച്ഛൻ മർദിച്ച സംഭവം; മന്ത്രി ബിന്ദു കൃഷ്ണയുടെ ഇടപെടൽ; 13 കാരനും സഹോദരങ്ങൾക്കും അമ്മയ്ക്കും സംരക്ഷണം; സി.ഡബ്ല്യു.സി ഹോമിലേക്ക് മാറ്റി  (2 hours ago)

പ്രണയവും, രണ്ടാം വിവാഹവും; അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് സാനിയ മിര്‍സ  (2 hours ago)

വാർത്താസമ്മേളനത്തിനിടെ ഒഡീഷയിലെ ബിജെപി എംഎൽഎയുടെ വീഡിയോ വൈറൽ, ദൃശ്യങ്ങൾ എഐ നിർമിതമെന്ന് ഭാര്യയുടെ വിശദീകരണം  (2 hours ago)

വാഹനപരിശോധനയ്ക്കിടെ വ്‌ളോഗര്‍ ഹൈദര്‍ മധൂര്‍ എംഡിഎംഎയുമായി പിടിയില്‍  (2 hours ago)

ഗൾഫ് രാജ്യങ്ങൾക്ക് നേരെ ഇനി ആക്രമണം അനുവദിക്കില്ല! 7000-ത്തിലേറെ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ; ഐക്യരാഷ്ട്രസഭയിൽ ശക്തമായ മുന്നറിയിപ്പുമായി ജിസിസി  (2 hours ago)

ക്ഷേമ പെന്‍ഷന്റെ മസ്റ്ററിങ് കാലാവധി 30 വരെ നീട്ടി  (2 hours ago)

വീണാ ജോര്‍ജിനെ രൂക്ഷമായി പരിഹസിച്ച് അബിന്‍ വര്‍ക്കി  (3 hours ago)

ഇനിയാരും ആവർത്തിക്കരുത്... നെടുമങ്ങാട് ആശുപത്രിയിൽ വനിതാ ഡോക്ടർക്കെതിരെ ലൈംഗികാതിക്രമ ശ്രമം; പരാതി നൽകിയതിന് പിന്നാലെ സീനിയർ ഡോക്ടർ അറസ്റ്റിൽ, ആരോഗ്യവകുപ്പിന്റെ സസ്‌പെൻഷനും  (3 hours ago)

Malayali Vartha Recommends