സംസ്ഥാനത്ത് പ്ലസ് വണ്‍ അധിക സീറ്റുകളും ബാച്ചുകളും അനുവദിച്ച് സര്‍ക്കാര്‍

സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിന് അധിക സീറ്റുകളും ബാച്ചുകളും അനുവദിച്ച് സര്‍ക്കാര്‍. ഒന്‍പത് ജില്ലകളില്‍ സീറ്റ് വര്‍ദ്ധിപ്പിച്ചു. ഏഴ് ജില്ലകളില്‍ എല്ലാ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലും 30 ശതമാനം സീറ്റും രണ്ട് ജില്ലകളില്‍ 20 ശതമാനം സീറ്റുമാണ് വര്‍ദ്ധിപ്പിച്ചത്.
തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് 30 ശതമാനം സീറ്റ് വര്‍ദ്ധിപ്പിച്ചത്. ഇതേ ജില്ലകളിലെ എല്ലാ എയ്ഡഡ് സ്‌കൂളുകള്‍ക്കും 20 ശതമാനം സീറ്റ് വര്‍ദ്ധനയാണ് അനുവദിച്ചിരിക്കുന്നത്. കൊല്ലം, തൃശൂര്‍ ജില്ലകളിലെ എല്ലാ സര്‍ക്കാര്‍ ,എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ക്കും 20 ശതമാനം സീറ്റ് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha

























