മൂന്നാർ കൊളുക്കുമലയിൽ യുവാവ് കൊക്കയിലേക്ക് വീണു... രക്ഷാപ്രവർത്തനം തുടരുന്നു

മൂന്നാർ കൊളുക്കുമലയിൽ യുവാവ് കൊക്കയിലേക്ക് വീണു. ചെന്നൈ അഭിരാമപുരം സ്വദേശി എൻ ദ്രാവിനേഷ് (25) ആണ് അപകടത്തിൽപ്പെട്ടത്. അപകട കാരണം വ്യക്തമല്ല. ദ്രാവിനേഷിനെ രക്ഷിക്കാനുള്ള ശ്രമം അധികൃതർ തുടങ്ങി.
ഓടിപ്പോയി കൊക്കയിലേക്ക് എടുത്ത് ചാടുകയായിരുന്നു എന്ന് ചില ദൃക്‌സാക്ഷികൾ പറയുന്നു. കൊളുക്കുമല സിംഹപാറയിൽ നിന്നുമാണ് താഴേക്ക് വീണത്. രക്ഷാപ്രവർത്തനത്തിനായി തമിഴ്‌നാട് കൊരങ്ങിഭാഗത്ത് നിന്നു മാത്രമാണ് അപകട സ്ഥലത്തേക്ക് എത്താൻ മാർഗമുള്ളത്.
"
https://www.facebook.com/Malayalivartha


























