Widgets Magazine
02
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പതിനാറാം കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറെ ഇന്നു തിരഞ്ഞെടുക്കും... മത്സരരംഗത്ത് കോൺഗ്രസ് അംഗം ഷാനിമോൾ ഉസ്മാനും സി.പി.ഐയിലെ മുഹമ്മദ് മുഹ്സിനും


നവീൻ ബാബുവിന്റെ മരണം സിബി ഐക്ക് വിടാനുള്ള സർക്കാർ തീരുമാനം.. സുപ്രീം കോടതിയെ സമീപിക്കാൻ സി പി എം നീക്കം... സുപ്രീം കോടതി തള്ളിയ ആവശ്യം സർക്കാർ നടപ്പാക്കിയതാണ് സി പി എമ്മിനെ പ്രകോപിപ്പിക്കുന്നത്...


സോഷ്യൽ മീഡിയയിലൂടെ വൈറലായ അച്ചാമാസ് ദമ്പതികളിൽ രത്നമ്മ അന്തരിച്ചു... ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം


സംസ്ഥാനത്ത് ‌ സ്വർണവിലയിൽ ഇടിവ്... പവന് 600 രൂപയുടെ കുറവ്‌


മിഥുനം രാശി ... മിഥുനരാശിയിൽ ജനിച്ച ജാതകർക്ക് ഏഴാം ഭാവാധിപനും പത്താം ഭാവാധിപനുമായ വ്യാഴം 2026-ലെ ഗോചരപ്രകാരം ജന്മരാശിയിലെ അനിഷ്ടസ്ഥിതി മാറി അനുകൂലഭാവമായ രണ്ടാം ഭാവത്തിലേക്ക് സംക്രമിക്കുന്നു.

കറുപ്പിൽ നിന്ന് വെളുപ്പിലേക്ക്.... പ്രതിപക്ഷനേതാവായതോടെ പിണറായി വിജയൻ കാറിന്റെ നിറവും മാറ്റുന്നു...

02 JUNE 2026 09:06 AM IST
മലയാളി വാര്‍ത്ത

പ്രതിപക്ഷനേതാവായതോടെ പിണറായി വിജയൻ കാറിന്റെ നിറവും മാറ്റുന്നു. ഔദ്യോഗിക വാഹനമായി 2022 ജനുവരി മുതൽ കറുത്ത കാർ ഉപയോഗിച്ചിരുന്ന പിണറായി, പ്രതിപക്ഷനേതാവെന്ന നിലയിൽ ഉപയോഗിക്കുക വെള്ള ഇന്നോവ ക്രിസ്റ്റ കാർ.

അദ്ദേഹം മുഖ്യമന്ത്രിയായിരിക്കെ വാഹന വ്യൂഹത്തിലുണ്ടായിരുന്ന കാറാണിത്. ‘99’ എന്ന നമ്പറും സർക്കാരിനോടു ചോദിച്ചിട്ടുണ്ട്. എകെജി സെന്ററിലെ കാറിലാണ് നിലവിൽ പിണറായിയുടെ യാത്ര.

2022ൽ അന്നത്തെ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ ഉപദേശപ്രകാരമാണ് പിണറായി കറുത്ത കാറിലേക്കു മാറിയത്. രാത്രിയിലുള്ള ആക്രമണവും മറ്റും തടയാൻ ഉപകരിക്കുമെന്നും കൂടുതൽ സുരക്ഷിതമെന്നുമായിരുന്നു വാദം. സുരക്ഷാ ജീവനക്കാരുടെ കാറുകളും പിന്നീടു കറുപ്പിലേക്കു മാറി.

അതേസമയം മുഖ്യമന്ത്രി വി.ഡി.സതീശൻ ഒരാഴ്ചയ്ക്കുള്ളിൽ കന്റോൺമെന്റ് ഹൗസിൽനിന്നു ക്ലിഫ് ഹൗസിലേക്കു താമസം മാറിയേക്കും. ഇതിനുശേഷം കന്റോൺമെന്റ് ഹൗസിലെ അറ്റകുറ്റപ്പണികൾ കൂടി കഴിഞ്ഞാകും പിണറായി ഇവിടേക്കു മാറുക.

അതേസമയം, മുഖ്യമന്ത്രിയെന്ന നിലയിൽ പിണറായി വിജയൻ ഉപയോഗിച്ചിരുന്ന ഔദ്യോഗിക ഫോൺ നമ്പർ ഇതുവരെയുള്ള കുടിശിക തീർത്ത് പൊതുഭരണ വകുപ്പ് കട്ട് ചെയ്തു. ഔദ്യോഗികമായി അനുവദിച്ച നമ്പറുകൾ പദവി ഒഴിയുമ്പോൾ തിരിച്ചേൽപിക്കേണ്ടതാണ്. പ്രൈവറ്റ് സെക്രട്ടറി ഉൾപ്പെടെ പഴ്സനൽ സ്റ്റാഫിലുള്ളവർ നമ്പർ തിരിച്ചേൽപിച്ചിരുന്നെങ്കിലും പഴയ നമ്പർ പിണറായി ഉപയോഗിച്ചു കൊണ്ടിരിക്കുകയായിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  മൂന്നാർ കൊളുക്കുമലയിൽ യുവാവ് കൊക്കയിലേക്ക് വീണു... രക്ഷാപ്രവർത്തനം തുടരുന്നു  (8 minutes ago)

കാടുപിടിച്ചു കിടക്കുന്ന സ്ഥലങ്ങൾ തദ്ദേശ സ്ഥാപനങ്ങൾ വെട്ടിത്തെളിക്കണമെന്ന് ഹൈക്കോടതി...  (23 minutes ago)

ചാലക്കുടി പോട്ടയിൽ ദമ്പതികളെ മരിച്ചനിലയിൽ കണ്ടെത്തി...  (39 minutes ago)

തിരുവനന്തപുരം മുത്താനയിൽ വീട്ടമ്മയെ ഭർതൃവീട്ടിലെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി...  (55 minutes ago)

കറുപ്പിൽ നിന്ന് വെളുപ്പിലേക്ക്.... പ്രതിപക്ഷനേതാവായതോടെ പിണറായി വിജയൻ കാറിന്റെ നിറവും മാറ്റുന്നു...  (1 hour ago)

വൃശ്ചികം രാശി ... ഭാഗ്യസ്ഥാനത്ത് പരമോച്ചബലത്തോടെ നിലകൊള്ളുന്ന വ്യാഴത്തിന്റെ നിലയും ജന്മരാശിയിലേക്കുള്ള അമൃതദൃഷ്ടിയും ജീവിതത്തിൽ പുതിയൊരു പ്രകാശം പരത്തും  (1 hour ago)

നെടുമങ്ങാട് ഒന്നര വയസ്സുകാരൻ കൊല്ലപ്പെട്ട സംഭവം... കുട്ടിയുടെ ശരീരത്തിൽ ആകെ 91 മുറിവുകൾ , കൂടുതൽ ക്രൂരതയുടെ വിവരങ്ങൾ പുറത്ത്  (1 hour ago)

നാളെ ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിൽ ഓറഞ്ച് അലർട്ട്; കനത്ത ജാഗ്രത  (1 hour ago)

മാസപ്പടി കേസ്... പ്രതിപക്ഷ നേതാവ് പിണറായി വിജയൻറെ മകൾ വീണയ്ക്ക് സമൻസ് അയയ്ക്കുന്ന കാര്യത്തിൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിൻറെ തീരുമാനം ഇന്നുണ്ടായേക്കും  (1 hour ago)

ഇന്ത്യയിൽ നിന്ന് ഒമാനിലേക്ക് കയറ്റുമതി ചെയ്യുന്ന 98.08 ശതമാനം ഉത്പന്നങ്ങളുടെയും ഇറക്കുമതി തീരുവ പൂർണമായി ഒഴിവാക്കി...  (2 hours ago)

അധികഭാരം താങ്ങാനാവാതെ.... വാണിജ്യ ആവശ്യത്തിനുള്ള 19 കിലോഗ്രാം പാചക വാതക സിലിണ്ടറിന്റെ എണ്ണക്കമ്പനികൾ 42 രൂപയുടെ വർദ്ധനവ്...  (2 hours ago)

ആദര നിറവിൽ - സർഗ്ഗസ്നേഹം... തിരുഃ ഭാരത് ഭവനെ 10 വർഷങ്ങൾ നയിച്ച ഡോ. പ്രമോദ് പയ്യന്നൂരിന് സാംസ്‌കാരിക കേരളത്തിന്റെ ശ്രദ്ധേയ ആദരവ്  (2 hours ago)

നാളെ മുതൽ സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത.... ജാഗ്രതയുടെ ഭാഗമായി നാലു ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു  (2 hours ago)

സാംക്രമിക രോഗങ്ങളുടെയും കാരണം ശുചിത്വമില്ലായ്മയാണ്; കാലഘട്ടത്തിന് അനുസരിച്ച് ആശുപത്രികളിലെയും ശുചീകരണത്തിന് മാറ്റം വരണം; സിസ്റ്റം തകരാറിലെന്ന് പറഞ്ഞിട്ട് കാര്യമില്ല; ആ സിസ്റ്റത്തെ നന്നാക്കുകയാണ് എൻ്റെ  (3 hours ago)

സബ് ഇന്‍സ്പക്ടര്‍ റാങ്ക് ലിസ്റ്റില്‍പ്പെടുന്ന 43 പേര്‍ക്ക് നിയമനം ലഭ്യമാക്കാന്‍ ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നിര്‍ദേശം; കാലാവധിതീരാന്‍ കേവലം ദിവസങ  (3 hours ago)

Malayali Vartha Recommends