Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കയര്‍മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ അടിയന്തിര  നടപടികളെന്ന് രമേശ് ചെന്നിത്തല  പഠിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ ഉന്നത തല സമിതിയെ  ചുമതലപ്പെടുത്തി


സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ചു... വൈകിട്ട് 6 മുതൽ 12 വരെ മിതമായ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കെഎസ്ഇബി, ജൂൺ 30 വരെയാണ് നിയന്ത്രണം


പിഎം ശ്രീ പദ്ധതിയിൽ തുടരാൻ സർക്കാർ..ആശയപരമായ നിലപാടുകൾ കേന്ദ്രസർക്കാരിനെ അറിയിക്കാനുള്ള കാര്യങ്ങൾ തയാറാക്കാൻ.. മുഖ്യമന്ത്രി വിഡി സതീശൻ തീരുമാനിച്ചു..


ഹോംസ്റ്റേയില്‍ ഇരുപത്തിയേഴുകാരിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി.. വസ്ത്രങ്ങളൊന്നും ധരിക്കാതെ, മൂക്കില്‍ നിന്നും ചോരയൊലിച്ച് മൂത്രത്തില്‍ കുളിച്ച നിലയിലായിരുന്നു ശരീരം..


അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 200ഉപഗ്രഹങ്ങളെങ്കിലും വിക്ഷേപിക്കണമെന്ന് കേന്ദ്ര സർക്കാർ.. സമ്മർദ്ദത്തിൽ ഐ.എസ്.ആർ.ഒ.. നിലവിൽ 56 ഉപഗ്രഹങ്ങളാണ് ഇന്ത്യയ്ക്കുള്ളത്..

ഹെൽമെറ്റ് ഉപയോഗിച്ചില്ലെങ്കിൽ 500 രൂപ പിഴ മാത്രമല്ല മൂന്നുമാസത്തേക്ക്‌ ഡ്രൈവിങ് ലൈസൻസും നഷ്ടമാകും... മുന്നറിയിപ്പുമായി മോട്ടോർവാഹനവകുപ്പ് രം​ഗത്ത്

04 JUNE 2026 10:28 AM IST
മലയാളി വാര്‍ത്ത

ഹെൽമെറ്റ് ഉപയോഗിച്ചില്ലെങ്കിൽ 500 രൂപ പിഴ മാത്രമല്ല മൂന്നുമാസത്തേക്ക്‌ ഡ്രൈവിങ് ലൈസൻസും നഷ്ടമാകും. മോട്ടോർവാഹനവകുപ്പ് നടത്തുന്ന ഒരു ദിവസത്തെ പരിശീലനക്ലാസിൽ പങ്കെടുത്താൽമാത്രമേ ലൈസൻസ് പുനഃസ്ഥാപിക്കുകയുള്ളൂ. സുരക്ഷിത ഡ്രൈവിങ്ങിന്റെ പാഠഭാഗം പഠിക്കുകയും വേണം.

കേന്ദ്രമോട്ടോർവാഹന നിയമപ്രകാരം ഗതാഗത നിയമലംഘനങ്ങൾക്ക് ലൈസൻസ് സസ്‌പെൻഡ് ചെയ്യാൻ വ്യവസ്ഥയുണ്ട്.
എന്നാൽ, കുറ്റകൃത്യങ്ങളുടെ ഗൗരവം അടിസ്ഥാനമാക്കി ലൈസൻസ് സസ്‌പെൻഷൻ കാലാവധിയും പരിശീലനകാലയളവും സംസ്ഥാനത്ത് നിശ്ചയിച്ചിരുന്നില്ല. ഇത് പരിഹരിക്കാനായി വിവിധ കുറ്റങ്ങളുടെ ശിക്ഷാകാലാവധി നിശ്ചയിച്ചുകൊണ്ട് ഉത്തരവിറങ്ങി.

മോട്ടോർവാഹന നിയമപ്രകാരമുള്ള കുറ്റങ്ങളെ 13 വിഭാഗമായി തിരിച്ചാണ് ശിക്ഷ നിശ്ചയിച്ചിട്ടുള്ളത്. മദ്യപിച്ചോ, അലക്ഷ്യമായി വാഹനം ഓടിച്ചോ ആളപായം ഉണ്ടാക്കിയാൽ ഒരുവർഷത്തേക്ക്‌ ലൈസൻസ് നഷ്ടമാകും. ഗുരുതരപരിക്കാണെങ്കിൽ ആറുമാസത്തേക്കാണ് സസ്‌പെൻഷൻ. ഇരുകുറ്റങ്ങൾക്കും അഞ്ചുദിവസത്തെ ക്ലാസ് നിർബന്ധമാണ്.

മദ്യപിച്ചുള്ള ഡ്രൈവിങ്, അലക്ഷ്യമായ ഡ്രൈവിങ്, മത്സരയോട്ടം, സാങ്കേതികത്തകരാറുള്ള വാഹനം നിരത്തിലിറക്കുക എന്നിവയ്ക്ക് ആറുമാസത്തെ സസ്‌പെൻഷനും മൂന്നുദിവസത്തെ ക്ലാസുമുണ്ടായിരിക്കും.

ആംബുലൻസ്-അഗ്നിശമന വാഹനങ്ങളുടെ യാത്ര തടസ്സപ്പെടുത്തിയാലും ആറുമാസത്തേക്ക്‌ ലൈസൻസ് നഷ്ടമാകും. ഒരു ദിവസത്തെ ക്ലാസിലും പങ്കെടുക്കണം. അതിവേഗം, അമിതഭാരം എന്നിവയ്ക്ക് മൂന്നുമാസത്തെ സസ്‌പെൻഷനുണ്ടാകും. അമിതഭാരം കയറ്റുന്നതിന് പിടിക്കപ്പെടുന്നവർക്ക് ഒരു ദിവസത്തെ ക്ലാസും, വേഗപരിധി ലംഘിക്കുന്നവർക്ക് മൂന്നുദിവസത്തെ ക്ലാസുമുണ്ടാകും. കോഴ്‌സ് സർട്ടിഫിക്കറ്റ് നൽകിയാൽ മാത്രമേ ലൈസൻസ് പുനഃസ്ഥാപിക്കുകയുള്ളൂ.

നേരത്തേ ഹെൽമെറ്റ് ലംഘനം പോലുള്ള ചെറിയ കുറ്റങ്ങൾക്ക് ലൈസൻസ് സസ്‌പെൻഡ് ചെയ്തിരുന്നില്ല. നിയമലംഘനം വ്യാപകമായതിനാൽ ശിക്ഷ നടപ്പാക്കുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുണ്ട്. മൂന്നു പരിശീലനകേന്ദ്രങ്ങൾ മാത്രമാണ് സംസ്ഥാനത്തുള്ളത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സന്താനഭാഗ്യവും പുണ്യസ്ഥല സന്ദർശന യോഗവും! കർക്കിടകം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (4 minutes ago)

കയര്‍മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ അടിയന്തിര  നടപടികളെന്ന് രമേശ് ചെന്നിത്തല  പഠിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ ഉന്നത തല സമിതിയെ  ചുമതലപ്പെടുത്തി  (14 minutes ago)

അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ഏകദിനത്തില്‍ 170 റണ്‍സിന് ഇന്ത്യയ്ക്ക് ജയം‌  (23 minutes ago)

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ചു... വൈകിട്ട് 6 മുതൽ 12 വരെ മിതമായ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കെഎസ്ഇബി, ജൂൺ 30 വരെയാണ് നിയന്ത്രണം  (35 minutes ago)

ലക്ഷ്മിപ്രിയയ്ക്കും ഭര്‍ത്താവിനുമെതിരായ അന്‍സിബയുടെ പരാതിയില്‍ വാദം കേള്‍ക്കുന്നത് മാറ്റിവച്ചു  (5 hours ago)

സംസ്ഥാനത്ത് പ്രതിദിന ഡെങ്കി കേസ് 100 കടന്നു  (5 hours ago)

ആറുവയസ്സുകാരനെ തട്ടിക്കൊണ്ടുപോയി കനാലിലെറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മയുടെ കാമുകന്‍ പിടിയില്‍  (5 hours ago)

പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ജൂവലറി ഉടമ അറസ്റ്റില്‍  (6 hours ago)

'സേ നോ ടൂ ഡ്രഗ്‌സ്' രൂപരേഖ നല്‍കി മോഹന്‍ലാല്‍  (6 hours ago)

ഗൗതമിയുടെ 25 കോടി രൂപ വിലവരുന്ന വസ്തു നിര്‍മാതാവ് തട്ടിയെടുത്ത കേസില്‍ ഇ.ഡി റെയ്ഡ്  (6 hours ago)

ഡ്രൈവിംഗ് ലൈസന്‍സ് എച്ച് ടെസ്റ്റില്‍ പുതിയ ഇളവുമായി എംവിഡി  (7 hours ago)

തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്‌യെ സന്ദര്‍ശിച്ച് നടി സാമന്ത  (8 hours ago)

മാസപ്പടിക്കേസില്‍ വീണയുടെ ഇന്നത്തെ ചോദ്യം ചെയ്യല്‍ എട്ടുമണിക്കൂറിലധികം നീണ്ടു  (8 hours ago)

തിരുവനന്തപുരം വിമാനത്താവളത്തില്‍ പുത്തന്‍ ഫയര്‍ എഞ്ചിന്‍  (9 hours ago)

എനര്‍ജി ഡ്രിങ്ക് നിരന്തരം കുടിക്കുന്ന ശീലമാക്കിയ യുവാവിന് ദാരുണാന്ത്യം  (10 hours ago)

Malayali Vartha Recommends