വാഹനങ്ങളുടെ മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് 18 ഇന രൂപമാറ്റങ്ങൾക്ക് ഇളവുകൾ അനുവദിച്ച് മോട്ടോർ വാഹനവകുപ്പ്

വാഹനങ്ങളുടെ മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് 18 ഇന രൂപമാറ്റങ്ങൾക്ക് ഇളവുകൾ അനുവദിച്ച് മോട്ടോർ വാഹനവകുപ്പ്
വാഹനങ്ങളുടെ മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് 18 ഇന രൂപമാറ്റങ്ങൾക്ക് ഇളവുകൾ അനുവദിച്ചുകൊണ്ടുള്ള റിപ്പോർട്ടാണ് എംവിഡി തയ്യാറാക്കിയിട്ടുള്ളത്. സുപ്രീംകോടതിയുടെയും കേന്ദ്ര മോട്ടോർ വാഹന നിയമത്തിന്റെയും അടിസ്ഥാനത്തിലാണ് റിപ്പോർട്ടുകളുള്ളത്.
റിപ്പോർട്ടിൽ പരാമർശിച്ചിട്ടുള്ള 18 തരത്തിലുള്ള മോഡിഫിക്കേഷനുകൾ ഇനി നിയമതടസമില്ലാതെ വാഹന ഉടമകൾക്ക് ചെയ്യാനായി സാധിക്കും. സ്റ്റിക്കറുകളും ലൈറ്റുകളും ഉൾപ്പെടെ മോഡിഫിക്കേഷൻ അനുവദിക്കാമെന്നാണ് ഗതാഗത കമ്മിഷണറുടെ റിപ്പോർട്ട്. വാഹനത്തിന്റെ ഒറിജിനൽ രജിസ്ട്രേഷനിൽ മാറ്റം വരാത്ത രീതിയിൽ ഇഷ്ടമുള്ള നിറങ്ങൾ തിരഞ്ഞെടുക്കാൻ പുതിയ മാറ്റത്തിലൂടെ സാധിക്കും. മറ്റുയാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയിലുള്ള സ്റ്റിക്കറുകളും ചിത്രങ്ങളും വാഹനത്തിൽ പതിപ്പിക്കുന്നതിനും റിപ്പോർട്ടിൽ അനുമതിയുണ്ട്.
യുവാക്കൾ ഇഷ്ടപ്പെടുന്ന മാറ്റങ്ങളും വാഹനത്തിൽ ഇനി കൊണ്ടുവരാനായി കഴിയും. അനുമതി ലഭിച്ചാൽ വാഹനത്തിൽ പല നിറത്തിലുള്ള ലൈറ്റുകളും സ്പീക്കറുകളും അനുവദിക്കും. സീറ്റ് കവർ, ഫ്ളോർ മാറ്റ്, സ്റ്റിയറിംഗ് വീൽ കവർ, ഡാഷ് ക്യാമറ, റിവേഴ്സ് ക്യാമറ, പാർക്കിംഗ് സെൻസറുകൾ, ജിപിഎസ് ട്രാക്കർ, റൂഫ് കാരിയേഴ്സ് എന്നിവ ഉപയോഗിക്കുന്നതിന് തടസമില്ല. 50 ശതമാനം വരെ കാഴ്ച മറയ്ക്കുന്ന സൺഫിലിംസ് വാഹനങ്ങളിൽ ഉപയോഗിക്കാനും കഴിയും .
ഫീസ് അടച്ച് പ്രത്യേക അനുമതിയോടെ വാഹനങ്ങളുടെ നിറം മാറ്റാമെന്നും റിപ്പോർട്ടിലുണ്ട്. ഇത് ആർസിയിൽ രേഖപ്പെടുത്തണം. കൂടാതെ എൽപിജി/സിഎൻജി കിറ്റ് വെക്കുന്നത്, ഭിന്നശേഷി സൗഹൃദ വാഹനമാക്കുന്നത്, ഇലക്ട്രിക് ആക്കി മാറ്റുന്നത്, എൻജിൻ മാറ്റുന്നത്, ഷാസി ഫ്രെയിം മാറ്റുന്നത് എന്നിവയും പ്രത്യേക അനുമതിയോടെ ചെയ്യാവുന്ന മോഡിഫിക്കേഷനുകളാണ്. ഇവയും ആർസിയിൽ രേഖപ്പെടുത്തണം.
അതേസമയം റിപ്പോർട്ട് പരിശോധിച്ച ശേഷം സർക്കാർ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും. അനുമതി കൂടാതെ ചെയ്യാൻ കഴിയുന്ന 18 തരം മോഡിഫിക്കേഷനുകളും പ്രത്യേക അനുമതിയോടെ ചെയ്യാൻ കഴിയുന്ന മറ്റുചില മോഡിഫിക്കേഷനുകളുമാണ് റിപ്പോർട്ടിലുള്ളത്.
https://www.facebook.com/Malayalivartha























