Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ചു... വൈകിട്ട് 6 മുതൽ 12 വരെ മിതമായ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കെഎസ്ഇബി, ജൂൺ 30 വരെയാണ് നിയന്ത്രണം


പിഎം ശ്രീ പദ്ധതിയിൽ തുടരാൻ സർക്കാർ..ആശയപരമായ നിലപാടുകൾ കേന്ദ്രസർക്കാരിനെ അറിയിക്കാനുള്ള കാര്യങ്ങൾ തയാറാക്കാൻ.. മുഖ്യമന്ത്രി വിഡി സതീശൻ തീരുമാനിച്ചു..


ഹോംസ്റ്റേയില്‍ ഇരുപത്തിയേഴുകാരിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി.. വസ്ത്രങ്ങളൊന്നും ധരിക്കാതെ, മൂക്കില്‍ നിന്നും ചോരയൊലിച്ച് മൂത്രത്തില്‍ കുളിച്ച നിലയിലായിരുന്നു ശരീരം..


അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 200ഉപഗ്രഹങ്ങളെങ്കിലും വിക്ഷേപിക്കണമെന്ന് കേന്ദ്ര സർക്കാർ.. സമ്മർദ്ദത്തിൽ ഐ.എസ്.ആർ.ഒ.. നിലവിൽ 56 ഉപഗ്രഹങ്ങളാണ് ഇന്ത്യയ്ക്കുള്ളത്..

10 ദിവസങ്ങൾ മാത്രം ബാക്കി... കെഎസ്ആർടിസിയിലെ സൗജന്യ യാത്ര ഏതൊക്കെ ബസിൽ, എങ്ങനെ നടപ്പാക്കും; ദിവസങ്ങൾ കഴിയും തോറും ടെൻഷൻ, തീരുമാനമെടുക്കാൻ മന്ത്രിസഭ

04 JUNE 2026 09:49 AM IST
മലയാളി വാര്‍ത്ത

യുഡിഎഫ് സർക്കാരിന്റെ ഇന്ദിരാ ​ഗ്യാരണ്ടിയിൽ കീറാമുട്ടിയാണ് കെഎസ്ആർടിസിയിൽ വനിതകൾക്കുള്ള സൗജന്യയാത്ര. പ്രഖ്യാപിച്ചും പോയി ജയിക്കുകയും ചെയ്തു. ജൂലൈ 15 മുതൽ നടപ്പാക്കുമെന്ന് പറയുകയും ചെയ്തു. ഇനി 10 ദിവസങ്ങൾ മാത്രമാണുള്ളത്.

അതേസമയം കെഎസ്ആർടിസിയിൽ വനിതകൾക്കുള്ള സൗജന്യയാത്ര എങ്ങിനെ നടപ്പാക്കുമെന്നതിൽ ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം തീരുമാനമെടുക്കും. ഓർ‍ഡിനറി- ഫാസ്റ്റ് പാസഞ്ചറുകളിൽ പദ്ധതി നടപ്പാക്കാനാണ് നീക്കം. ഇതിനായി 90 കോടി രൂപയാണ് വേണ്ടത്. ഇത് എങ്ങനെ കണ്ടെത്തുമെന്നതടക്കം മന്ത്രിസഭ ചർച്ച ചെയ്യും. നവീൻ ബാബുവിൻറെ മരണത്തിൽ അന്വേഷണം സിബിഐക്ക് വിടുന്നതിലും കാബിനറ്റ് തീരുമാനമെടുക്കും.

അതേസമയം, ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ച ഇന്ന് നിയമസഭയിൽ പൂർത്തിയാകും. പ്രതിപക്ഷ നേതാവിൻറെ പ്രസംഗവും ചർച്ചക്കുള്ള മുഖ്യമന്ത്രിയുടെ മറുപടിയുമാണ് ഇന്നത്തെ ആകർഷണം. പുതുയുഗത്തിൻറെ തുടക്കമാണ് നയപ്രഖ്യാപനമെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ നയരാഹിത്യ പ്രസംഗമെന്നായിരുന്നു പ്രതിപക്ഷനേതാവിൻറെ പ്രതികരണം. രാവിലെ 9ന് അടിയന്തിരപ്രമേയ നോട്ടീസോടെയാകും ഇന്ന് സഭ തുടങ്ങുക. ഇന്ന് പിരിഞ്ഞ ശേഷം സഭ 19ന് സംസ്ഥാന ബജറ്റ് അവതരണത്തിനായി വീണ്ടും സമ്മേളിക്കും.

ഭരണമാറ്റത്തിന് ശേഷം രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ ജീവനക്കാരെ സ്ഥലം മാറ്റിയെന്ന് ആരോപണവുമായി പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയത്തിന് ഇന്നലെ അനുമതി ലഭിച്ചിരുന്നില്ല. വി ജോയ് ആണ് വിഷയം സഭയിൽ ഉന്നയിച്ചത്. സ്ഥലം മാറ്റം വ്യവസ്ഥകൾ പാലിച്ചു മാത്രമാണെന്ന് മന്ത്രി സണ്ണി ജോസഫ് മറുപടി നൽകി. ജീവനക്കാരുടെ മനോവീര്യം തകർക്കുന്ന നടപടി എടുത്തിട്ടില്ല. പരാതി ഉണ്ടെങ്കിൽ അനുഭാവപൂർവ്വം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം ഓട്ടോറിക്ഷകളിൽ കുട്ടികളെ സ്കൂളിലേക്ക് അയക്കരുതെന്ന തരത്തിൽ മോട്ടോർ വാഹന വകുപ്പ് നിർദേശം നൽകിയതായി പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് അധികൃതർ. ഇത്തരത്തിൽ യാതൊരു നിർദേശവും മോട്ടോർ വാഹന വകുപ്പ് നൽകിയിട്ടില്ലെന്നും പ്രചരിക്കുന്ന വാർത്തകൾ വസ്തുതാവിരുദ്ധമാണെന്നും വകുപ്പ് അറിയിച്ചു. നിലവിലുള്ള നിയമങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് അനുവദനീയമായ എണ്ണം കുട്ടികളുമായി സർവീസ് നടത്തുന്നതിന് ഓട്ടോറിക്ഷകൾക്ക് യാതൊരു വിലക്കുമില്ലെന്നും അധികൃതർ വ്യക്തമാക്കി.

സ്കൂൾ വാഹനങ്ങളുമായി ബന്ധപ്പെട്ട നിലവിലെ ചട്ടങ്ങളിൽ മാറ്റമൊന്നും വന്നിട്ടില്ലെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്നും ഔദ്യോഗിക അറിയിപ്പുകൾ മാത്രം വിശ്വസിക്കണമെന്നും വകുപ്പ് പൊതുജനങ്ങളോട് അഭ്യർഥിച്ചു. കുട്ടികളെ സ്‌കൂൾ ബസുകളിൽ തന്നെ അയക്കണമെന്നും ഓട്ടോയിൽ സ്‌കൂളിൽ അയക്കുന്നത് ഒഴിവാക്കണമെന്നും എംവിഡി നിർദേശച്ചതായി ചില മാധ്യമങ്ങളിൽ വാർത്തകൾ വന്നതോടെ ഔദ്യോഗിക വിശദീകരണം. ഓട്ടോറിക്ഷകളിൽ പരിധിയിൽ കൂടുതൽ കുട്ടികളെ കയറ്റരുതെന്നും നിർദേശമുണ്ട്. ഇത് അപകടങ്ങൾക്ക് കാരണമാകുമെന്നും എംവിഡി വ്യക്തമാക്കി.

അതേസമയം, സംസ്ഥാനത്ത് ഉടൻ 28 ഓട്ടോമേറ്റഡ് വെഹിക്കിൾ ടെസ്റ്റിംഗ് സ്റ്റേഷനുകൾ (എ ടി എസ്) ആരംഭിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി സി പി ജോൺ അറിയിച്ചു.. തിരുവന്തപുരത്ത് തൈക്കാട് പോലീസ് ട്രെയിനിംഗ് കോളേജിൽ നടന്ന പതിനേഴാമത് ബാച്ച് അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ട്രെയിനികളുടെ പാസിങ് ഔട്ട് പരേഡിൽ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുയായിരുന്നു മന്ത്രി. വാഹനങ്ങളുടെ ഫിറ്റ്നസ്സ് പരിശോധനക്കായി ഓരോ ജില്ലയിലും ഓട്ടോമേറ്റഡ്, മെഷീൻ നിയന്ത്രിത, ഔട്ട്സോഴ്സ് പിൻതുണയുളള രണ്ട് എടിഎസ് വീതമായിരിക്കും സ്ഥാപിക്കുന്നത്. വാഹന ഫിറ്റ്നസ് പരിശോധനയിൽ പരമ്പരാഗത രീതികൾക്ക് പകരം മെഷീൻ അധിഷ്ഠിത സംവിധാനങ്ങളിലേക്കാണ് മാറ്റമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സംസ്ഥാനത്തിൻറെ നിലവിലെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ധവളപത്രം ഇന്ന് നിയമസഭയിൽ വയ്ക്കും. കെ എം ചന്ദ്രശേഖർ അധ്യക്ഷനായ സമിതി തയ്യാറാക്കിയ ധവളപത്രത്തിൽ സാമ്പത്തിക പ്രതിസന്ധിക്കുള്ള പരിഹാര നിർദ്ദേശങ്ങളുമുണ്ടാകും. രാവിലെ എട്ടിന് ചേരുന്ന മന്ത്രിസഭാ യോഗം ധവളപത്രത്തിന് അന്തിമ അംഗീകാരം നൽകും. മുൻ കാബിനറ്റ് സെക്രട്ടറി കെ.എം. ചന്ദ്രശേഖർ അധ്യക്ഷനായ വിദഗ്ധ സമിതിയാണ് സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി പരിശോധിച്ച് ധവളപത്രം തയ്യാറാക്കിയത്. സെൻറർ ഫോർ ഡെവലപ്‌മെന്റ് സ്റ്റഡീസ് (സിഡിഎസ്) ഡയറക്ടർ ഡി. വീരമണി, മുൻ സിഡിഎസ് ഡയറക്ടർ ഡി. നാരായണ എന്നിവർ സമിതിയിലെ മറ്റ് അംഗങ്ങളായിരുന്നു. ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാലാണ് സമിതിയുടെ കൺവീനർ.

സംസ്ഥാനത്തിൻറെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് അധികാരത്തിലെത്തിയാൽ ധവളപത്രം പുറത്തിറക്കുമെന്നത് യുഡിഎഫിൻറെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു. സർക്കാർ രൂപീകരണത്തിന് പിന്നാലെ ധനവകുപ്പിൻറെ ചുമതല കൂടി വഹിക്കുന്ന മുഖ്യമന്ത്രി വി ഡി സതീശൻ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ പത്ത് വർഷത്തിനിടെ സംസ്ഥാന സർക്കാരിൻറെ വരുമാന-ചെലവ് കണക്കുകൾ, വരുമാനച്ചോർച്ച, നികുതി പിരിവിലെ വീഴ്ചകൾ തുടങ്ങിയ വിഷയങ്ങളെക്കുറിച്ചുള്ള വിശദമായ വിലയിരുത്തലുകൾ ധവളപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം. വിവിധ പദ്ധതികൾക്കായി കേന്ദ്ര സർക്കാരിൽ നിന്ന് ലഭിച്ച ഫണ്ടുകളുടെ വിനിയോഗം, ഫണ്ട് വകമാറ്റി ചെലവഴിച്ചതുമായി ബന്ധപ്പെട്ട വിവരങ്ങൾ, ധനകാര്യ മാനേജ്മെന്റിലെ വീഴ്ചകൾ ഉൾപ്പെടെയുള്ള കാര്യങ്ങളും റിപ്പോർട്ടിൽ പ്രതിപാദിക്കുന്നുണ്ട്.

അതേസമയം അധികാരമേറ്റ് ഒരു മാസം പോലും തികയും മുമ്പ് ഉയർന്ന ബന്ധു നിയമന വിവാദം കോൺഗ്രസിന് തിരിച്ചടിയാകുന്നു. വൈദ്യുതി മന്ത്രി സണ്ണി ജോസഫ് സഹോദരീ ഭർത്താവിനെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയാക്കിയതിൽ വിമർശനവുമായി യാക്കോബായ സഭ നിരണം ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസ് രംഗത്തെത്തി. ജനങ്ങൾ ഇപ്രാവശ്യം വോട്ട് ചെയ്തത് സമഗ്ര മാറ്റത്തിന് ആയിരുന്നു. ഒരു കാലിലെ മന്ത് മറ്റേ കാലിലേക്ക് മാറ്റുവാൻ ആയിരുന്നില്ല എന്നാണ് കൂറിലോസിൻറെ ഫേസ്ബുക്ക് പോസ്റ്റ്.

തുടക്കത്തിൽ തന്നെ വിവാദമായ ബന്ധു നിയമനം സ്വജനപക്ഷവാദം തന്നെയാണ്. ബന്ധു നിയമനം പ്രതിഷേധാർഹം എന്ന് യാക്കോബായ മെത്രാപ്പോലീത്ത വ്യക്തമാക്കി. മാറ്റത്തിന് വോട്ട് ചെയ്ത ജനത്തെ പരിഹസിക്കുന്നതാണ് ഇത്തരം നടപടികൾ. നടപടി ഉടൻ പിൻവലിക്കുമെന്ന് ജനങ്ങൾ പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പ് കാലത്തെ യുഡിഎഫിനെ പരസ്യമായി പിന്തുണയാളാണ് ഗീവർഗീസ് മാർ കൂറിലോസ്. നിലവിലെ ഭരണത്തിൽ മാറ്റം വേണമെന്നുള്ള അദ്ദേഹത്തിൻറെ തുറന്ന പരാമർശം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

സഹോദരി ഭർത്താവിനെ പേഴ്സണൽ സ്റ്റാഫാക്കിയ വിവാദം പ്രതിപക്ഷം നിയമസഭയിൽ ഉന്നയിച്ചിട്ടും മന്ത്രി സണ്ണി ജോസഫ് പ്രതികരിച്ചിരുന്നില്ല. ജീവനക്കാരെ കൂട്ടത്തോടെ സ്ഥലം മാറ്റുന്നുവെന്ന അടിയന്തിര പ്രമേയ നോട്ടീസിനിടെയായിരുന്നു ബന്ധ നിയമനം പ്രതിപക്ഷം ഉയർത്തിയത്. പ്രതികാരത്തോടെ ജീവനക്കാരെ സ്ഥലം മാറ്റുന്നുവെന്ന് പ്രതിപക്ഷനേതാവ് ആരോപിച്ചപ്പോൾ എല്ലാം സ്വാഭാവിക മാറ്റമെന്നായിരുന്നു സണ്ണി ജോസഫിൻ്റെ വിശദീകരണം.

അതേസമയം വടകര കാഫിർ സ്ക്രീൻഷോട്ട് വിവാദക്കേസിൽ പുനരന്വേഷണത്തിനായി പ്രത്യേക അന്വേഷണസംഘത്തെ (എസ് ഐ ടി.) നിയോഗിച്ച് ആഭ്യന്തരവകുപ്പ് ഉത്തരവിറക്കി. കോഴിക്കോട് റൂറൽ എസ് പിയുടെ മേൽനോട്ടത്തിൽ ഏഴംഗ സംഘമാണ് കേസ് അന്വേഷിക്കുക. പ്രതികളിലേക്ക് എത്താൻ കഴിഞ്ഞില്ലെന്ന് കാണിച്ച് മുൻപ് അന്വേഷണം അവസാനിപ്പിച്ച് പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ കേസിൽ തുടരന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടിരിക്കുന്നത്. ക്രൈംബ്രാഞ്ച് ഡി വൈ എസ് പി ടി മനോഹരനാണ് പുതിയ അന്വേഷണ ഉദ്യോഗസ്ഥൻ. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് വടകരയിലെ യു ഡി എഫ് സ്ഥാനാർഥിയായിരുന്ന ഷാഫി പറമ്പിലിനെതിരെ വ്യാജ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചെന്ന പരാതിയിലാണ് ഈ കേസ്. വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ച കേസിൽ പ്രതികളെ കണ്ടെത്താൻ പൊലീസിന് സാധിക്കാത്തത് കനത്ത വിമർശനങ്ങൾക്ക് കാരണമായിരുന്നു. ഈ സാഹചര്യത്തിലാണ് ഉന്നത ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ പുതിയ സംഘത്തെ നിയോഗിച്ച് കേസ് തെളിയിക്കാനുള്ള ആഭ്യന്തരവകുപ്പിന്റെ അടിയന്തര നീക്കം. നവകേരള സദസിനിടെ മുൻ മുഖ്യമന്ത്രി പിണറായിയുടെ ഗൺമാൻമാരുടെ 'രക്ഷാപ്രവർത്തനത്തിൽ' പുനരന്വേഷണം നടക്കുന്നതിനിടയിലാണ് വടകരയിലെ കാഫി‌ർ സ്ക്രീൻഷോട്ട് കേസിലും ആഭ്യന്തര വകുപ്പ് എസ് ഐ ടി രൂപീകരിച്ചിരിക്കുന്നത്.

കാഫിർ സ്ക്രീൻ ഷോട്ട് വിവാദത്തിൽ എസ്ഐടിയെ നിയമിച്ചതിൽ പ്രതികരിച്ച് കെ കെ ശൈലജ. കാഫിർ സ്ക്രീൻഷോട്ടിൽ പുനർ അന്വേഷണം നടക്കട്ടെയെന്നും പ്രതികൾ ആരെന്ന് കണ്ടുപിടിക്കട്ടെയെന്നും ശൈലജ പറഞ്ഞു. താൻ വടകരയിൽ ഒരു സ്ഥാനാർത്ഥി മാത്രമായിരുന്നു. വർഗീയ ദ്രുവീകരണം നടന്നിട്ടില്ലെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ ടീച്ചർ പ്രതികരിച്ചു. നേരത്തെ, കാഫിർ സ്ക്രീൻ ഷോട്ട് വിവാദത്തിൽ എസ്ഐടിയെ നിയമിച്ച സർക്കാർ തീരുമാനത്തെ വ‌ടകര എംപി ഷാഫി പറമ്പിൽ സ്വാ​ഗതം ചെയ്തിരുന്നു.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് വടകരയിലെ സൗഹാർദ്ദ അന്തരീക്ഷത്തെ തകർക്കാനും, വോട്ടർമാർക്കിടയിൽ വർഗീയ ചേരിതിരിവ് ഉണ്ടാക്കി രാഷ്ട്രീയ ലാഭം കൊയ്യാനും വേണ്ടി സിപിഎം കേന്ദ്രങ്ങൾ ആസൂത്രിതമായി നിർമ്മിച്ചതാണ് 'കാഫിർ' എന്ന വ്യാജ സ്‌ക്രീൻഷോട്ടെന്നും ഈ വന്യമായ നുണപ്രചാരണത്തിന് പിന്നിലെ യഥാർത്ഥ ഗൂഢാലോചനക്കാരെയും അതിന്റെ ഉറവിടത്തെയും നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ച സർക്കാർ നടപടിയെ ഞാൻ പൂർണ്ണമായും സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം അറിയിച്ചു.

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ചു... വൈകിട്ട് 6 മുതൽ 12 വരെ മിതമായ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കെഎസ്ഇബി, ജൂൺ 30 വരെയാണ് നിയന്ത്രണം  (11 minutes ago)

ലക്ഷ്മിപ്രിയയ്ക്കും ഭര്‍ത്താവിനുമെതിരായ അന്‍സിബയുടെ പരാതിയില്‍ വാദം കേള്‍ക്കുന്നത് മാറ്റിവച്ചു  (5 hours ago)

സംസ്ഥാനത്ത് പ്രതിദിന ഡെങ്കി കേസ് 100 കടന്നു  (5 hours ago)

ആറുവയസ്സുകാരനെ തട്ടിക്കൊണ്ടുപോയി കനാലിലെറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മയുടെ കാമുകന്‍ പിടിയില്‍  (5 hours ago)

പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ജൂവലറി ഉടമ അറസ്റ്റില്‍  (5 hours ago)

'സേ നോ ടൂ ഡ്രഗ്‌സ്' രൂപരേഖ നല്‍കി മോഹന്‍ലാല്‍  (6 hours ago)

ഗൗതമിയുടെ 25 കോടി രൂപ വിലവരുന്ന വസ്തു നിര്‍മാതാവ് തട്ടിയെടുത്ത കേസില്‍ ഇ.ഡി റെയ്ഡ്  (6 hours ago)

ഡ്രൈവിംഗ് ലൈസന്‍സ് എച്ച് ടെസ്റ്റില്‍ പുതിയ ഇളവുമായി എംവിഡി  (7 hours ago)

തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്‌യെ സന്ദര്‍ശിച്ച് നടി സാമന്ത  (7 hours ago)

മാസപ്പടിക്കേസില്‍ വീണയുടെ ഇന്നത്തെ ചോദ്യം ചെയ്യല്‍ എട്ടുമണിക്കൂറിലധികം നീണ്ടു  (8 hours ago)

തിരുവനന്തപുരം വിമാനത്താവളത്തില്‍ പുത്തന്‍ ഫയര്‍ എഞ്ചിന്‍  (9 hours ago)

എനര്‍ജി ഡ്രിങ്ക് നിരന്തരം കുടിക്കുന്ന ശീലമാക്കിയ യുവാവിന് ദാരുണാന്ത്യം  (9 hours ago)

വിസ നിയമങ്ങളില്‍ പുതിയ മാറ്റങ്ങള്‍ നടപ്പിലാക്കി ഖത്തര്‍  (10 hours ago)

സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ കൂടി മഞ്ഞ അലര്‍ട്ട്  (10 hours ago)

യുദ്ധം അവസാനിച്ചോ?" ഇറാനിൽ ട്രംപിന് പിഴച്ചുവോ ? ലോകത്തെ ഞെട്ടിച്ച ട്രംപിന്റെ ആ തീരുമാനത്തിന് പിന്നിൽ ..... ഹോർമുസ് തുറക്കുന്നു, എണ്ണവില താഴുന്നു:  (11 hours ago)

Malayali Vartha Recommends