Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കയര്‍മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ അടിയന്തിര  നടപടികളെന്ന് രമേശ് ചെന്നിത്തല  പഠിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ ഉന്നത തല സമിതിയെ  ചുമതലപ്പെടുത്തി


സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ചു... വൈകിട്ട് 6 മുതൽ 12 വരെ മിതമായ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കെഎസ്ഇബി, ജൂൺ 30 വരെയാണ് നിയന്ത്രണം


പിഎം ശ്രീ പദ്ധതിയിൽ തുടരാൻ സർക്കാർ..ആശയപരമായ നിലപാടുകൾ കേന്ദ്രസർക്കാരിനെ അറിയിക്കാനുള്ള കാര്യങ്ങൾ തയാറാക്കാൻ.. മുഖ്യമന്ത്രി വിഡി സതീശൻ തീരുമാനിച്ചു..


ഹോംസ്റ്റേയില്‍ ഇരുപത്തിയേഴുകാരിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി.. വസ്ത്രങ്ങളൊന്നും ധരിക്കാതെ, മൂക്കില്‍ നിന്നും ചോരയൊലിച്ച് മൂത്രത്തില്‍ കുളിച്ച നിലയിലായിരുന്നു ശരീരം..


അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 200ഉപഗ്രഹങ്ങളെങ്കിലും വിക്ഷേപിക്കണമെന്ന് കേന്ദ്ര സർക്കാർ.. സമ്മർദ്ദത്തിൽ ഐ.എസ്.ആർ.ഒ.. നിലവിൽ 56 ഉപഗ്രഹങ്ങളാണ് ഇന്ത്യയ്ക്കുള്ളത്..

സംസ്ഥാനത്ത് തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം ഇന്ന് എത്തിച്ചേരാന്‍ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്... എട്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് , ആറ് ജില്ലകളിൽ യെല്ലോ അലർട്ട്  

04 JUNE 2026 07:06 AM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം ഇന്ന് എത്തിച്ചേരാന്‍ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. ഇതിന് അനുകൂല കാലാവസ്ഥയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് . സംസ്ഥാനത്ത് ഇന്ന് അതിശക്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെ എട്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് ഇന്ന് ഓറഞ്ച് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുള്ളത്.

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചു. നാളെ വടക്കന്‍ ജില്ലകളിലാണ് അതിശക്ത മഴ മുന്നറിയിപ്പ്. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് നാളെ ഓറഞ്ച് അലര്‍ട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ നാളെ ( വെള്ളിയാഴ്ച) യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചു.

കാലവര്‍ഷം തെക്കുപടിഞ്ഞാറന്‍, തെക്കുകിഴക്കന്‍ അറബിക്കടലിന്റെ കൂടുതല്‍ ഭാഗങ്ങള്‍ ലക്ഷദ്വീപ് തമിഴ്നാട് എന്നിവടങ്ങളിലെ ചില പ്രദേശങ്ങള്‍, ബംഗാള്‍ ഉള്‍ക്കടലിന്റെ വിവിധ ഭാഗങ്ങള്‍ (തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ ബാക്കി ഭാഗങ്ങള്‍, വടക്കുകിഴക്കന്‍, മധ്യ-കിഴക്കന്‍, മധ്യ-പടിഞ്ഞാറന്‍, തെക്കുപടിഞ്ഞാറന്‍ ഭാഗങ്ങള്‍ ഉള്‍പ്പെടെ) വ്യാപിക്കാന്‍ സാധ്യതയേറെയാണ്.

തെക്കന്‍ കേരള തീരത്തിന് സമീപം തെക്കുകിഴക്കന്‍ അറബിക്കടലിനു മുകളില്‍ നിലനിന്നിരുന്ന ചക്രവാതച്ചുഴി നിലവില്‍ മധ്യ - കിഴക്കന്‍ അറബിക്കടലിനും അതിനോട് ചേര്‍ന്നുള്ള കര്‍ണാടക തീരത്തിനും മുകളിലായി സ്ഥിതിചെയ്യുന്നു.

വടക്കന്‍ ആന്‍ഡമാന്‍ കടലിനും അതിന്റെ സമീപപ്രദേശങ്ങള്‍ക്കും മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു. ഇതിന്റെ സ്വാധീനഫലമായി ഈ മാസം 7 വരെ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത.
ജൂണ്‍ 7 വരെ ഇടിമിന്നലോടും, മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയുള്ള ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് .

കേരള -കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ ഈ മാസം 7-ാം തീയതി വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് . കേരള -കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സന്താനഭാഗ്യവും പുണ്യസ്ഥല സന്ദർശന യോഗവും! കർക്കിടകം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (4 minutes ago)

കയര്‍മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ അടിയന്തിര  നടപടികളെന്ന് രമേശ് ചെന്നിത്തല  പഠിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ ഉന്നത തല സമിതിയെ  ചുമതലപ്പെടുത്തി  (14 minutes ago)

അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ഏകദിനത്തില്‍ 170 റണ്‍സിന് ഇന്ത്യയ്ക്ക് ജയം‌  (23 minutes ago)

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ചു... വൈകിട്ട് 6 മുതൽ 12 വരെ മിതമായ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കെഎസ്ഇബി, ജൂൺ 30 വരെയാണ് നിയന്ത്രണം  (35 minutes ago)

ലക്ഷ്മിപ്രിയയ്ക്കും ഭര്‍ത്താവിനുമെതിരായ അന്‍സിബയുടെ പരാതിയില്‍ വാദം കേള്‍ക്കുന്നത് മാറ്റിവച്ചു  (5 hours ago)

സംസ്ഥാനത്ത് പ്രതിദിന ഡെങ്കി കേസ് 100 കടന്നു  (5 hours ago)

ആറുവയസ്സുകാരനെ തട്ടിക്കൊണ്ടുപോയി കനാലിലെറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മയുടെ കാമുകന്‍ പിടിയില്‍  (5 hours ago)

പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ജൂവലറി ഉടമ അറസ്റ്റില്‍  (6 hours ago)

'സേ നോ ടൂ ഡ്രഗ്‌സ്' രൂപരേഖ നല്‍കി മോഹന്‍ലാല്‍  (6 hours ago)

ഗൗതമിയുടെ 25 കോടി രൂപ വിലവരുന്ന വസ്തു നിര്‍മാതാവ് തട്ടിയെടുത്ത കേസില്‍ ഇ.ഡി റെയ്ഡ്  (6 hours ago)

ഡ്രൈവിംഗ് ലൈസന്‍സ് എച്ച് ടെസ്റ്റില്‍ പുതിയ ഇളവുമായി എംവിഡി  (7 hours ago)

തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്‌യെ സന്ദര്‍ശിച്ച് നടി സാമന്ത  (8 hours ago)

മാസപ്പടിക്കേസില്‍ വീണയുടെ ഇന്നത്തെ ചോദ്യം ചെയ്യല്‍ എട്ടുമണിക്കൂറിലധികം നീണ്ടു  (8 hours ago)

തിരുവനന്തപുരം വിമാനത്താവളത്തില്‍ പുത്തന്‍ ഫയര്‍ എഞ്ചിന്‍  (9 hours ago)

എനര്‍ജി ഡ്രിങ്ക് നിരന്തരം കുടിക്കുന്ന ശീലമാക്കിയ യുവാവിന് ദാരുണാന്ത്യം  (10 hours ago)

Malayali Vartha Recommends