വഴിയിൽ കിട്ടിയതെന്ന് പറഞ്ഞ് ഫോൺ കടയിൽ ഏൽപ്പിച്ചു; സൈബർ സെല്ലിന്റെ ശ്രദ്ധ തിരിക്കാൻ ആസൂത്രിത നാടകം...

നാലാഞ്ചിറയിൽ നാല് മക്കളുടെ മുന്നിലിട്ട് ഭാര്യ ഹസീനയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതി സുരേഷിന്റെ വൻ ആസൂത്രണ വിവരങ്ങൾ പുറത്ത്. കൊലപാതകത്തിന് ശേഷം പൊലീസിന്റെ കണ്ണുവെട്ടിച്ച് തമിഴ്‌നാട്ടിലേക്ക് മുങ്ങാൻ പ്രതി മൊബൈൽ ഫോൺ ഉപയോഗിച്ച് വലിയ ചതിക്കുഴിയാണ് ഒരുക്കിയത്. സൈബർ സെല്ലിനെ പൂർണ്ണമായും തെറ്റിദ്ധരിപ്പിക്കാൻ വഴിയിൽ കിടന്നു കിട്ടിയതെന്ന് പറഞ്ഞ് സ്വന്തം ഫോൺ മറ്റൊരു മൊബൈൽ ഷോപ്പിൽ ഏൽപ്പിക്കുകയായിരുന്നു സുരേഷ്.
https://www.facebook.com/Malayalivartha



























